മൈക്രോമാക്‌സ് ഇവോക് നോട്ട്: ഈ ഫോണ്‍ വിജയകരമായോ? അല്ലയോ?

Written By:

വര്‍ഷങ്ങളായി മൈക്രോമാക്‌സ് ഇന്ത്യന്‍ ഓഫ്‌ലൈന്‍ മാര്‍ക്കറ്റില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. കമ്പനിയുടെ ബജറ്റ് ഹാന്‍സെറ്റുകള്‍ളില്‍ പ്രത്യേകിച്ചും കാന്‍വാസ് സീരീസ് വലിയൊരു വിജയകരമായിരുന്നു. ഏറ്റവും മികച്ച ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ മുന്നേറ്റത്തില്‍ മൈക്രോമാക്‌സ് ഇടം പിടിച്ചു.

മൈക്രോമാക്‌സ് ഇവോക് നോട്ട്: ഈ ഫോണ്‍ വിജയകരമായോ? അല്ലയോ?

ഏപ്രില്‍ 2017ല്‍ ആണ് മൈക്രോമാക്‌സ് ഇവോക് നോട്ട് പുറത്തിറക്കിയത്. ഈ ഫോണ്‍ ഉപഭോക്താക്കള്‍ എത്രത്തോളമാണ് ഏറ്റെടുത്തത് എന്ന് നോക്കാം.

പ്രോസ്

ഏറ്റവും മികച്ച ബില്‍റ്റ് ക്വാളിറ്റി, ഒരു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററി.

കോണ്‍സ്

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ അതിനകം ഊര്‍ജ്ജമല്ല, സ്‌ളഗ്ഗിഷ് ക്യാമറ ആപ്ലിക്കേഷന്‍, മീഡിയ ഹാര്‍ഡ്‌വയര്‍, ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് എന്നിവയാണ്.

ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

ഇവോക്ക് നോട്ടിന്റ ഹൈലൈറ്റ് ഫീച്ചറുകളില്‍ ഒന്നാണ് അതിന്റെ 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ. ഈ ഫോണിന്റെ ബേസ് വേരിയന്റ്ിന് 9,999 രൂപയാണ്. ഡിസ്‌പ്ലേ 400ppi പിക്‌സല്‍ ഡെന്‍സിറ്റി വാഗ്ദാനം ചെയ്യുന്നു. മൈക്രോമാക്‌സ് ഇവോക് നോട്ട് സ്‌ക്രീനുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സജീവമായതും വര്‍ണ്ണാഭമായതും റെഡ്മി നോട്ട് 4 തന്നെ.

ഹാര്‍ഡ്‌വയര്‍

ഈ വിലയില്‍ മികച്ച പ്രകടനം അല്ല മൈക്രോമാക്‌സ് ഇവോക്ക് നല്‍കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ലോകം രണ്ട് വേരിയന്റുകളിലായി തിരിച്ചിരിക്കുന്നു. ഒന്ന് മീഡിയാടെക് ചിപ്‌സെറ്റ് മറ്റൊന്ന് സ്‌നാപ്ഡ്രാഗണ്‍ സിപിയു. എല്ലാ വിലയടിസ്ഥാനത്തിലും ഈ രണ്ട് വേരിയന്റുകളിലും എതിരാളികളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു.

മീഡിയാടെക് പ്രോസസറാണ് മെക്രോമാക്‌സ് ഇവോക്കിന്. ഫോണിലെ പ്രോസസറാണ് ക്യാമറ, കോള്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് ആപ്ലിക്കേഷനുകള്‍, ഫോട്ടോ എഡിറ്റിങ്ങ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നത്. 3ജിബി റാം സംയോജിക്കുമ്പോള്‍ മള്‍ട്ടിടാസ്‌കിങ്ങ് പ്രകടനവും നല്ലതാണ്.

 

സ്റ്റോറേജ്

ഇവോക്ക് നോട്ടിന് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇനിയും ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. അതിനാല്‍ സ്റ്റോറേജിനെ കുറിച്ച് ഈ ഹാന്‍സെറ്റിന് പ്രത്യേകം പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. ബ്ലൂട്ടൂത്ത്, എഫ്എം, വൈഫൈ, ഡ്യുവല്‍ സിം, വോള്‍ട്ട് എന്നിവയാണ് കണക്ടിവിറ്റികള്‍.

ഓപ്പറേറ്റിങ്ങ് സിസ്റ്റം

മൈക്രോമാസ് ഇവോക് നോട്ടിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ആണ്. എന്നാല്‍ ഇതിനേക്കാള്‍ മികച്ചത് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടാണ്.

ക്യാമറ ഹാര്‍ഡ്‌വയര്‍

മൈക്രോമാസ് ഇവോക് നോട്ടിന് നല്ല ക്യാമറ ഹാര്‍ഡ്‌വയറാണ്. എന്നാല്‍ നന്ദഗതിയിലുളള ക്യാമറ ആപ്ലിക്കേഷനാണ്. റിയര്‍ ക്യാമറയില്‍ സ്മയില്‍ ക്യാപ്ചര്‍, എച്ച്ഡിആര്‍, ഗെസ്ചര്‍ ക്യാപ്ചര്‍, പനോരമ അങ്ങനെ ഒന്‍പത് ചിത്രങ്ങള്‍ പരീക്ഷിക്കുന്നതിനായി ഫില്‍ട്ടറുകള്‍ ഉണ്ട്.

കൂടാതെ ഫോട്ടോഗ്രാഫി അനുഭവം മെച്ചപ്പെടുത്തുന്നതിന് ഓട്ടോ, നൈറ്റ്, സണ്‍സെറ്റ്, പാര്‍ട്ടി, പോര്‍ട്രെയ്റ്റ്, തിയേറ്റര്‍, ബീച്ച് തുടങ്ങിയ നിരവധി രംഗങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കും.

 

13എംബി റിയര്‍ ക്യാമറ ചിത്രങ്ങള്‍

13എംബി റിയര്‍ ക്യാമറ ചിത്രങ്ങള്‍ എടുക്കുന്നത് നല്ലതാണ്. എന്നാല്‍ എച്ച്ഡി മോഡ് സജീവമാകുമ്പോള്‍ പ്രത്യേകിച്ചും മന്ദഗതിയിലുളള ക്യാമറ ആപ്ലിക്കേഷന്റെ പ്രകടനത്തെ ബാധിക്കും. എച്ച്ഡിആര്‍ മോഡില്‍ എടുക്കുന്നതിലും പ്രോസസിങ്ങിലും ലാഗ് ഉണ്ടാകും.

ബാറ്ററി

ഒരു ദിവസം വരെ നീണ്ടു നില്‍ക്കുന്ന 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദൈനംദിന ഉപയോഗങ്ങള്‍ക്ക് ഈ ബാറ്ററി ബാക്കപ്പ് തന്നെ ഏറ്റവും വളരെ മികച്ചതാണ്. ഒരു റീച്ചാര്‍ജ്ജില്‍ തന്നെ മ്യൂസിക് പ്ലേബാക്ക്, ഹൈ ക്യാമറ ഉപയോഗം, ഗെയിമിങ്ങ്, യൂട്യൂബ് സ്ട്രീമിങ്ങ് (വൈഫൈ) നാവിഗേഷന്‍, കോളിങ്ങ് എന്നിവ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Micromax Evok Note features a 5.5-inch full HD display and is backed by a large 4,000 mAh battery unit. It is exclusively available on Flipkart at a price of Rs. 9,499.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot