Home
Mobile

മൈക്രോമാക്‌സ് ഇൻ 1 ബജറ്റ് സ്മാർട്ട്ഫോൺ മാർച്ച് 19 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഇന്ത്യയിൽ മൈക്രോമാക്‌സ് മാർച്ച് 19 ന് ഒരു പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഈ സ്മാർട്ട്‌ഫോൺ നിർമ്മാതാവ് രാജ്യത്ത് മൈക്രോമാക്‌സ് ഇൻ 1 എന്ന് വിളിക്കുന്ന മറ്റൊരു ഇൻ സീരീസ് ഹാൻഡ്‌സെറ്റ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം മൈക്രോമാക്സ് ഇൻ 1 ബി, മൈക്രോമാക്‌സ് ഇൻ നോട്ട് 1 എന്നിവയുൾപ്പെടെ രണ്ട് പുതിയ ബജറ്റ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചുകൊണ്ട് മൈക്രോമാക്‌സ് ഇന്ത്യൻ വിപണിയിൽ വീണ്ടും പ്രവേശിച്ചു.

മൈക്രോമാക്‌സ് ഇൻ 1 ൻറെ ഓൺലൈൻ ലോഞ്ച്

മൈക്രോമാക്‌സ് ഇൻ 1 ൻറെ ഓൺലൈൻ ലോഞ്ച് ഇവന്റ് മാർച്ച് 19 ന് ഉച്ചയ്ക്ക് 12:00 മണിക്ക് നടത്തും. മൈക്രോമാക്‌സിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾക്ക് വെർച്വൽ ഇവന്റിന്റെ തത്സമയ സ്ട്രീം ചെയ്യ്ത് കാണാൻ കഴിയും. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ച് ഒരു വിവരവും ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഒരു ബജറ്റ് ഹാൻഡ്‌സെറ്റ് ആയിരിക്കുമെന്നത് തീർച്ചയാണ്. എന്നാൽ, ഈ ഹാൻഡ്‌സെറ്റിന് എന്ത് വില വരുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

മൈക്രോമാക്‌സ് ഇൻ 1

ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമ്മാതാവ് മൈക്രോമാക്‌സ് ഇൻ 1 ബി, ഇൻ നോട്ട് 1 എന്നിവ യഥാക്രമം 6,999 രൂപയ്ക്കും 10,999 രൂപയ്ക്കും പുറത്തിറക്കി. വരാനിരിക്കുന്ന മൈക്രോമാക്‌സ് ഇൻ 1 ഒരു ബജറ്റ് സ്മാർട്ട്‌ഫോണായിരിക്കുമെന്നും 12,000 രൂപയിൽ താഴെയാകാം ഇതിൻറെ വിലയെന്നും പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം അടുത്തിടെ അവതരിപ്പിച്ച റെഡ്മി നോട്ട് 10, പോക്കോ എം 3 തുടങ്ങിയ സ്മാർട്ട്‌ഫോണുകളുടെ സാമ്യതകൾ ഈ സ്മാർട്ട്‌ഫോണിന് ലഭിക്കുമെന്നാണ്. ബ്രാൻഡ് ഈ പുതിയ ഹാൻഡ്സെറ്റിനെ "ഇന്ത്യ കാ നയ ബ്ലോക്ക്ബസ്റ്റർ" എന്ന് വിളിക്കുന്നു.

മൈക്രോമാക്‌സ് ഇൻ 1 ബജറ്റ് സ്മാർട്ട്ഫോൺ

മൈക്രോമാക്‌സ് 1 എന്ന പേരിൽ വരുന്ന ഇൻ 1 ബിയുടെ ചെറുതായി അപ്ഗ്രേഡ് ചെയ്യ്ത ഒരു എഡിഷനായിരിക്കുമെന്ന് പറയുന്നു. സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഈ മൈക്രോമാക്‌സ് ഇൻ 1 ബിയിൽ 6.52 ഇഞ്ച് ഡിസ്പ്ലേ, 720 × 1600 പിക്സൽ സ്ക്രീൻ റെസലൂഷൻ ഉണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ ജി 35 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

മൈക്രോമാക്സിൻറെ പുതിയ ബജറ്റ് സ്മാർട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററി

13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടെ ഡ്യൂവൽ പിൻ ക്യാമറ സെറ്റപ്പ് മൈക്രോമാക്‌സ് ഇൻ 1 ബിയിൽ വരുന്നു. മുൻവശത്ത്, 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഈ സ്മാർട്ട്ഫോണിൻറെ സവിശേഷതയാണ്. 5000 എംഎഎച്ച് ബാറ്ററിയാണ് മൈക്രോമാക്സിൻറെ പുതിയ ബജറ്റ് സ്മാർട്ഫോണിൽ വരുന്നത്. എന്തായാലും, അവതരിപ്പിക്കുവാൻ പോകുന്ന ഈ ഹാൻഡ്‌സെറ്റിൻറെ കൂടുതൽ കാര്യങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.

Best Mobiles in India

English summary
The Micromax In 1's online launch is set for 12:00 PM. on the scheduled date. On Micromax's official website, you'll be able to watch a replay of the virtual case. The company has not released any details about the upcoming smartphone, but we do know that it will be a low-cost model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X