Home
Mobile

മൈക്രോമാക്‌സ് 1 ബി ഇന്ന് ഇന്ത്യയിൽ ആദ്യമായി വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

മൈക്രോമാക്‌സ് ഇൻ 1 ബി (Micromax In 1b) സ്മാർട്ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമായി തുടങ്ങും. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസർ വരുന്ന ഈ ഫോണിൽ 6.52 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുണ്ട്. 13 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഈ ഹാൻഡ്സെറ്റിൽ വരുന്നു. മൈക്രോ ഡ്രാക്സ് ഇൻ 1 ബിയിൽ വാട്ടർ ഡ്രോപ്പ് രൂപകൽപ്പനയുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്. റിവേഴ്സ് ചാർജിംഗിനും 10W ഫാസ്റ്റ് ചാർജിംഗിനും സപ്പോർട്ട് നൽകുന്ന 5,000 എംഎഎച്ച് ബാറ്ററി മൈക്രോമാക്‌സ് ഇൻ 1 ബിയിൽ ഉൾപ്പടുത്തിയിരിക്കുന്നു.

മൈക്രോമാക്സ് 1 ബി: ഇന്ത്യയിലെ വില, വിൽപ്പന

മൈക്രോമാക്സ് 1 ബി: ഇന്ത്യയിലെ വില, വിൽപ്പന

മൈക്രോമാക്സ് ഇൻ 1 ബി സ്മാർട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിലും മൈക്രോമാക്സ് ഡോട്ട് കോമിലും വിൽപ്പനയ്‌ക്കെത്തും. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് ഓപ്ഷനിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് 6,999 രൂപയും, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 7,999 രൂപയുമാണ് വില വരുന്നത്. മൈക്രോമാക്സ് ഇൻ 1 ബി ഗ്രീൻ, ബ്ലൂ, പർപ്പിൾ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

മൈക്രോമാക്സ് 1 ബി: സവിശേഷതകൾ

മൈക്രോമാക്സ് 1 ബി: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന സ്മാർട്ഫോണായ മൈക്രോമാക്‌സ് ഇൻ 1ബിയും സ്റ്റോക്ക് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് വരുന്നത്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 64 ജിബി വരെയുള്ള ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്നതാണ്.

മൈക്രോമാക്സ് 1 ബി: ക്യാമറ സവിശേഷതകൾ

മൈക്രോമാക്സ് 1 ബി: ക്യാമറ സവിശേഷതകൾ

എഫ് / 1.8 ലെൻസ് വരുന്ന 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും, 2 മെഗാപിക്സൽ ഡെപ്ത് സെൻസറും എൽഇഡി ഫ്ലാഷിനൊപ്പം വരുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന് ലഭിക്കുന്നത്. പുറകിൽ വരുന്ന ക്യാമറയ്ക്ക് ഓട്ടോഫോക്കസ് സെറ്റപ്പുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായാണ് മൈക്രോമാക്‌സ് ഫോൺ വിപണിയിലേക്ക് വരുന്നത്.

ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസർ

4ജി വോൾട്ടേ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകളിൽ വരുന്നത്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ സവിശേഷതയാണ്. റിവേഴ്സ് ചാർജിംഗിനെയും 10W ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്ന 5,000 mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഫോണിലെ സെൻസറുകളിൽ വരുന്നു. മൈക്രോമാക്സ് 1 ബിക്ക് 188.00 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
In India today, Micromax In 1b is all set to go on sale. The phone comes with a MediaTek Helio G35 SoC octa-core and features a full-HD+ 6.52-inch touchscreen. It also comes with a dual rear camera system that houses a primary sensor of 13 megapixels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X