മൈക്രോമാക്സ് 1 ബി സ്മാർട്ഫോൺ പ്രീ-ബുക്കിംഗ് നാളെ ആരംഭിക്കുന്നു: വിശദാംശങ്ങൾ

|

മൈക്രോമാക്സ് ഇൻ 1 ബി (Micromax In 1b) നവംബർ 10 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് പ്രീ-ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി ട്വീറ്റിലൂടെ വെളിപ്പെടുത്തി. മൈക്രോമാക്സ് ഇൻ നോട്ട് 1 നൊപ്പം ഈ സ്മാർട്ട്ഫോൺ നവംബർ 3 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ മാസം അവസാനം 7,999 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തും. ബിഗ് ദീപാവലി സെയിൽ വേളയിൽ ഫ്ലിപ്കാർട്ടിലെ മൈക്രോമാക്സ് ഇൻ 1 ബി ഹാൻഡ്സെറ്റിനായി കമ്പനി ഈ ആഴ്ച പ്രീ-ബുക്കിംഗ് ആരംഭിച്ചു. രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വരുന്ന ഈ സ്മാർട്ട്ഫോൺ മൂന്ന് കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു.

മൈക്രോമാക്സ് 1 ബി: ഇന്ത്യയിലെ വില, ലഭ്യത

മൈക്രോമാക്സ് 1 ബി: ഇന്ത്യയിലെ വില, ലഭ്യത

മൈക്രോമാക്സ് ഇൻ 1 ബി യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 രൂപയും, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയുമാണ് വില വരുന്നത്. മൈക്രോമാക്സ് ഇന്ത്യയിൽ ട്വീറ്റ് ചെയ്തതനുസരിച്ച്, ബിഗ് ദീപാവലി സെയിൽ വേളയിൽ നവംബർ 10 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ട്ഫോൺ പ്രീ-ബുക്കിംഗിനായി ലഭ്യമാകും. മൈക്രോമാക്സ് ഇൻ 1 ബി ബ്ലൂ, ഗ്രീൻ, പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. നവംബർ 26 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് ഇത് വിൽപ്പനയ്‌ക്കെത്തും. എന്നാൽ, മൈക്രോമാക്സ് നവംബർ 24 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന മൈക്രോമാക്‌സ് ഇൻ നോട്ട് 1 സ്മാർട്ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

മൈക്രോമാക്സ് 1 ബി സവിശേഷതകൾ

മൈക്രോമാക്സ് 1 ബി സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന മൈക്രോമാക്‌സ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് വാട്ടർഡ്രോപ്പ് രൂപകല്പനയിൽ വരുന്നത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുമായി വരുന്ന ഈ ഡിവൈസിന് 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും എഫ് / 1.8 ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറുമായാണ് മൈക്രോമാക്‌സ് ഫോൺ വരുന്നത്.

വമ്പിച്ച വിലക്കിഴിവിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്വമ്പിച്ച വിലക്കിഴിവിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

മൈക്രോമാക്സ് ഇൻ 1 ബിയിൽ 5,000 എംഎഎച്ച് ബാറ്ററി

മൈക്രോമാക്സ് ഇൻ 1 ബിയിൽ 32 ജിബിയും 64 ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. ഇവ രണ്ടും മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാവുന്നതാണ്. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിന്നിൽ വരുന്ന ഫിംഗർപ്രിന്റ് സെൻസറും ഫോണിന്റെ സവിശേഷതയാണ്. 10W ഫാസ്റ്റ് ചാർജിംഗിനും റിവേഴ്സ് ചാർജിംഗിനും സപ്പോർട്ട് നൽകുന്ന നൽകുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മൈക്രോമാക്സ് ഇൻ 1 ബിയിൽ വരുന്നത്.

സാംസങ് ഗാലക്സി നോട്ട് 10 ഓഫ്‌ലൈൻ മാർക്കറ്റിലൂടെ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാംസാംസങ് ഗാലക്സി നോട്ട് 10 ഓഫ്‌ലൈൻ മാർക്കറ്റിലൂടെ വമ്പിച്ച ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Micromax In 1b, the company announced via a tweet, will be up for pre-booking starting November 10 at 12 pm (noon). The phone was released in India on November 3, along with the Micromax In Note 1 and will go on sale later in the month starting at Rs. 7,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X