പുതിയ മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ട്‌ഫോൺ ജൂലൈ 30 ന് പുറത്തിറക്കും

|

മൈക്രോമാക്‌സ് ഇൻ 2 ബി എന്ന ഒരു പുതിയ സ്മാർട്ട്‌ഫോൺ ജൂലൈ 30 ന് പുറത്തിറക്കാൻ ഒരുങ്ങുന്നുവെന്ന് കമ്പനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കി കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കമ്പനി ഈ മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ഫോൺ അവതരിപ്പിക്കുമെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മാത്രവുമല്ല, ഈ സ്മാർട്ട്‌ഫോണിൻറെ ലഭ്യതയും ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വ്യക്തമാക്കി കഴിഞ്ഞു. 6,999 രൂപയ്ക്ക് അവതരിപ്പിച്ച മൈക്രോമാക്‌സ് ഇൻ 1 ബിയുടെ വിലയായിരിക്കാം പുതിയ മൈക്രോമാക്‌സ് ഇൻ 2 ബിയിക്കും നൽകിയിട്ടുള്ളത്. ഇന്ന് നമുക്കിവിടെ പുതിയ മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ഫോണിൻറെ വിശേഷങ്ങളറിയാം.

മൈക്രോമാക്‌സ് ഇൻ 2 ബി ഫ്ലിപ്പ്കാർട്ട് ടീസർ

മൈക്രോമാക്‌സ് ഇൻ 2 ബി ഫ്ലിപ്പ്കാർട്ട് ടീസർ

മൈക്രോമാക്‌സ് ഇൻ 2 ബി ഫ്ലിപ്കാർട്ടിൽ ലഭ്യമാക്കുമെന്ന് വ്യക്തമാക്കി. ഈ ടീസർ പുതിയ സ്മാർട്ഫോണിൻറെ ലഭ്യത സ്ഥിരീകരിക്കുന്നതിനൊപ്പം ചില സവിശേഷതകളും വെളിപ്പെടുത്തി കഴിഞ്ഞു. ഇത് വാട്ടർ ഡ്രോപ്പ് ശൈലിയിലുള്ള നോച്ച് ഡിസ്‌പ്ലേയ് അവതരിപ്പിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലായി മുകളിൽ ഇടത് കോണിൽ സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ഡ്യൂവൽ ക്യാമറ സംവിധാനം കാണിക്കുന്നു. റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഗ്രേഡിയന്റ് ഗ്ലോസി ഫിനിഷും കാണാം. വലത്തേയറ്റതായി പവർ, വോളിയം ബട്ടണുകളുമുണ്ട്.

ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങുമായി നത്തിംഗ് ഇയർ (1) ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചുആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങുമായി നത്തിംഗ് ഇയർ (1) ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ട്‌ഫോൺ ജൂലൈ 30 ന് പുറത്തിറക്കും

കൂടാതെ, മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ട്‌ഫോണിൻറെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഒരു പ്രത്യേക പേജും ഫ്ലിപ്കാർട്ടിനുണ്ട്. ബ്ലാക്ക്, ഗ്രീൻ, ബ്ലൂ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്‌ഫോൺ എത്തുമെന്ന് ഇത് ഉറപ്പാക്കി. ഫ്ലിപ്കാർട്ടിനുപുറമെ, വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ജൂലൈ 30 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിക്കാൻ മൈക്രോമാക്‌സ് ട്വിറ്ററിൽ ഒരു പോസ്റ്റിട്ടു. മൈക്രോമാക്‌സിൻഫോ.കോം, ഫ്ലിപ്കാർട്ട് എന്നിവ വഴി മൈക്രോമാക്‌സ് ഇൻ 2 ബി നിങ്ങൾക്കും വാങ്ങാവുന്നതാണ്.

ജിയോ, എയർടെൽ എന്നിവയുടെ 999 രൂപ വിലയുളള പോസ്റ്റ്പെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ എന്നിവയുടെ 999 രൂപ വിലയുളള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ഫോണിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

മൈക്രോമാക്‌സ് ഇൻ 2 ബി സ്മാർട്ഫോണിൽ എന്തെല്ലാം പ്രതീക്ഷിക്കാം?

ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങളനുസരിച്ച്, മൈക്രോമാക്‌സ് ഇൻ 2 ബി ഒരു ഉയർന്ന പവർ ചിപ്‌സെറ്റ് ഉപയോഗിച്ച് അവതരിപ്പിക്കുന്നു, എന്നാൽ ഈ ചിപ്സെറ്റിൻറെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രോസസ്സർ ഒരു മാലി ജി 52 ജിപിയുവുമായി ജോടിയാക്കുമെന്ന് പറയപ്പെടുന്നു, മാത്രവുമല്ല ഇത് മികച്ച ഗ്രാഫിക്സ് പ്രകടനം കാഴ്ച്ചവയ്ക്കും. 5000 എംഎഎച്ച് ബാറ്ററിയിൽ നിന്ന് 160 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 15 മണിക്കൂർ വരെ വീഡിയോ സ്ട്രീമിംഗ്, 20 മണിക്കൂർ വെബ് ബ്രൗസിംഗ്, 50 മണിക്കൂർ ടോക്ക് ടൈം വരെ ലഭിക്കുമെന്ന് മൈക്രോമാക്‌സ് പറയുന്നു. ഈ വിശദാംശങ്ങൾക്ക് പുറമെ ടീസർ കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. കഴിഞ്ഞ വർഷം അവതരിപ്പിച്ച മൈക്രോമാക്‌സ് ഇൻ 1 ബി യുടെ തുടർച്ചയായി മൈക്രോമാക്‌സ് ഇൻ 2 ബി വരും എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്.

ഡിസ്നി+ ഹോട്ട്സ്റ്റാർ പുതിയ മൂന്ന് സബ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചുഡിസ്നി+ ഹോട്ട്സ്റ്റാർ പുതിയ മൂന്ന് സബ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
We've already heard rumors that Micromax is planning to release a new smartphone on July 30. The company has stated that the Micromax In 2b will be unveiled in the country in the coming days. Flipkart has teased the availability of this smartphone in the meantime.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X