മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: സ്റ്റോക്ക് ആൻഡ്രോയിഡും മികച്ച ബാറ്ററി ലൈഫും

|

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ തിരിച്ചെത്തിയതിന് ശേഷം എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകളിൽ മാത്രമാണ് മൈക്രോമാക്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യമായി സ്‌മാർട്ട്‌ഫോൺ വാങ്ങുന്നവരെ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ ഏറ്റവും പുതിയ എൻട്രിയാണ് മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ. 3 ജിബി റാം 32 ജിബി സ്‌റ്റോറേജ് കോൺഫിഗറേഷനിലാണ് മൈക്രോമാക്‌സ് ഇൻ 2സി ഇന്ത്യയിൽ എത്തുന്നത്. 7,499 രൂപയാണ് മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിന് വില വരുന്നത്. പുതിയ മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ ഒരാഴ്ചയായി ഗിസ്ബോട്ട് ടീം ഉപയോഗിക്കുന്നുണ്ട്. മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ അതിന്റെ വിലയ്ക്കൊത്ത മൂല്യം നൽകുന്നുണ്ടോ, വിപണിയിലെ മറ്റ് ബജറ്റ് ഡിവൈസുകളുമായി മത്സരിക്കാൻ കഴിയുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരമാണ് ഈ റിവ്യൂ.

Rating:
3.5/5

മേന്മകൾ

മേന്മകൾ

  • ബ്ലോട്ട്വെയറുകൾ ഇല്ലാത്ത സ്റ്റോക്ക് ആൻഡ്രോയിഡ്
    • മികച്ച ബാറ്ററി ലൈഫ്
      • മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്
      • പോരായ്മകൾ

        • ദുർബലമായ ക്യാമറ സംവിധാനം
          • സ്ലോ ചാർജിങ്
          • സ്മാർട്ട് ടിവി വിപണി പിടിക്കാൻ ഷവോമി ഒലെഡ് വിഷൻ ഇന്ത്യയിൽ; വിലയും സവിശേഷതകളുംസ്മാർട്ട് ടിവി വിപണി പിടിക്കാൻ ഷവോമി ഒലെഡ് വിഷൻ ഇന്ത്യയിൽ; വിലയും സവിശേഷതകളും

            മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: ഡിസൈൻ

            മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: ഡിസൈൻ

            മൈക്രോമാക്‌സ് ഇൻ 2സി പരിചിതമായ ഒരു ഡിസൈൻ ഫീച്ചർ ചെയ്യുന്നു. റിയൽമി, ഷവോമി മുതലായ ബ്രാൻഡുകളും സമാന രൂപത്തിലുള്ള സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. യുണീക് ടെക്സ്ചർ ഉള്ള പ്ലാസ്റ്റിക് ബാക്ക് പാനലാണ് ഡിവൈസിന് ഉള്ളത്. ഇത് നല്ല ഗ്രിപ്പ് കിട്ടാൻ സഹായിക്കുന്നു. കൂടാതെ ഫോൺ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസർ ഇല്ല. മൈക്രോമാക്‌സ് ഇൻ 2സിയിൽ ഡെഡിക്കേറ്റഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉള്ള ഡ്യുവൽ നാനോ സിം കാർഡ് സ്ലോട്ട് ഉണ്ട്. ഡിവൈസിൽ 3.5mm ഹെഡ്‌ഫോൺ ജാക്കും ലഭ്യമാണ്. ഒരു യുഎസ്ബി ടൈപ്പ് സി പോർട്ടും ലഭ്യമാണ്.

            മൈക്രോമാക്‌സ് ഇൻ 2സിയിൽ എടുത്ത് പറയത്തക്ക ഫീച്ചറുകളൊന്നും ഇല്ല. ഡിസൈൻ നോക്കുകയാണെങ്കിൽ ഈ പ്രൈസ് റേഞ്ചിൽ അത്യാവശ്യം മികച്ച ഓപ്ഷൻ തന്നെയാണ്. ഒരു എൻട്രി ലെവൽ സ്മാർട്ട്ഫോൺ എന്ന നിലയിൽ മൈക്രോമാക്‌സ് ഇൻ 2സി മികവ് പുലർത്തുന്നു.

            മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: ഡിസ്‌പ്ലെ

            മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: ഡിസ്‌പ്ലെ

            1600x720പി റെസല്യൂഷനോട് കൂടിയ 6.52 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് മൈക്രോമാക്‌സ് ഇൻ 2സിയിൽ ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള എച്ച്ഡി പ്ലസ് റെസല്യൂഷനും ലഭിക്കുന്നു. 2ഡി ഗ്ലാസ് പ്രൊട്ടക്ഷനും ഡിവൈസിൽ ഉണ്ട്. റീട്ടെയിൽ പാക്കേജിൽ സോഫ്റ്റ് സ്‌ക്രീൻ പ്രൊട്ടക്ടറും ഒരു കേസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപകരണത്തിന് കേടുപാടുകൾ സംഭവിക്കുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കും.

            ഇത് 720പി റെസല്യൂഷനുള്ള ഒരു വലിയ 6.5 ഇഞ്ച് ഡിസ്‌പ്ലെ ആണ്. സ്‌ക്രീൻ സെഗ്‌മെന്റിലെ ഏറ്റവും മികച്ചത് അല്ലെങ്കിലും 263പിപിഐ ഓഫർ ചെയ്യപ്പെടുന്നു. ഓഫർ ചെയ്യുന്നു. ഡിസ്‌പ്ലെ ഒരു പരിധിവരെ ഓകെ ആണെങ്കിലും, അത് അത്ര ബ്രൈറ്റ്നസ് ഉള്ളതല്ല. നേരിട്ട് സൂര്യപ്രകാശത്തിൽ ഉപയോഗിക്കുമ്പോൾ ഇത് മനസിലാകും. വലിയ ഡിസ്പ്ലെ യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ സിനിമ, വീഡിയോ ആസ്വാദനം മികച്ചതാക്കും. മൈക്രോമാക്‌സ് ഇൻ 2സി വൈഡ്‌വിൻ എൽ1 സർട്ടിഫൈഡ് ആണ്. പ്രൈം വീഡിയോ, ഹോട്ട്‌സ്റ്റാർ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പോലും എച്ച്‌ഡി സ്ട്രീമിംഗിനെ പിന്തുണയ്ക്കുന്നു. ബേസിക് യൂസേജിന് ഈ ഫോണിലെ ഡിസ്‌പ്ലെ അനുയോജ്യമാണ്.

            അതിശയിപ്പിക്കുന്ന ഫീച്ചറുകളും വിലയുമായി ഷവോമി പാഡ് 5 ഇന്ത്യയിലെത്തിഅതിശയിപ്പിക്കുന്ന ഫീച്ചറുകളും വിലയുമായി ഷവോമി പാഡ് 5 ഇന്ത്യയിലെത്തി

            മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: ക്യാമറകൾ

            മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: ക്യാമറകൾ

            മൈക്രോമാക്‌സ് ഇൻ 2സിയിൽ 8 എംപി പ്രൈമറി സെൻസറും ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത് 5 എംപി സെൽഫി ക്യാമറയുമുണ്ട്. പ്രൈമറി ക്യാമറയിലും സെൽഫി ക്യാമറയിലും എച്ച്ഡി വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ലഭ്യമാണ്. സെക്കണ്ടറി ക്യാമറയുടെ ഒരേയൊരു ജോലി പോർട്രെയിറ്റ് മോഡിലെ പ്രൈമറി ക്യാമറയെ ഡെപ്ത് ഓഫ് ഫീൽഡ് പോലെയുള്ള ഇഫക്റ്റ് നേടാൻ സഹായിക്കുക എന്നത് മാത്രമാണ്. മൈക്രോമാക്‌സ് ഇൻ 2സിയിലെ പ്രൈമറി 8 എംപി ക്യാമറ, പകൽ വെളിച്ചത്തിൽ ശരാശരി ഷോട്ടുകൾ എടുക്കുന്നു.

            മിക്ക ഫോട്ടോകളും, നല്ല ലൈറ്റിങ് ഉണ്ടെങ്കിൽ പോലും വളരെ സ്മൂത്ത് ആയി തോന്നും. ഫോട്ടോകളിൽ ഒരു തരത്തിലുള്ള ഡീറ്റെയിലിങും ലഭ്യമല്ല താനും. സെൽഫി ക്യാമറയ്ക്കും ഇത് ബാധകമാണ്. മൈക്രോമാക്‌സ് ഇൻ 2സിയിൽ സ്മൂത്ത് ആയതും വാഷ്ഡ് ഔട്ട് ആയതുമായ ഫോട്ടോകളാണ് ലഭിക്കുക. മികച്ച ക്യാമറ സ്മാർട്ട്ഫോൺ വേണമെന്നുള്ളവർ കുറച്ച് കൂടി പണം ചെലവഴിച്ച് മികച്ച ക്യാമറ സംവിധാനമുള്ള ഫോൺ സ്വന്തമാക്കുന്നതാണ് നല്ലത്.

            മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: പെർഫോമൻസ്

            മൈക്രോമാക്‌സ് ഇൻ 2സി റിവ്യൂ: പെർഫോമൻസ്

            1.8GHz ക്ലോക്ക് സ്പീഡുള്ള യുണിസോക് ടി610 ഒക്ടാ കോർ എസ്ഒസിയാണ് മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. സ്‌മാർട്ട്‌ഫോൺ 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജും ഓഫർ ചെയ്യുന്നു. 256 ജിബി വരെ ശേഷിയുള്ള മെമ്മറി കാർഡുകൾ സപ്പോർട്ട് ചെയ്യുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ലഭിക്കും. ഗീക്ക്ബെഞ്ച് 5 സിംഗിൾ കോർ പെർഫോമൻസിൽ 345 പോയിന്റും മൾട്ടി കോർ പെർഫോമൻസിൽ 1078 പോയിന്റും യുണിസോക് ടി610 സ്കോർ ചെയ്തു.

            അത് പോലെ, 2,00,000 കൂടുതൽ പോയിന്റുകളാണ് മൈക്രോമാക്‌സ് ഇൻ 2സി സ്‌കോർ ചെയ്യുന്നത്. ഇത് ഈ വിലനിലവാരത്തിലെ ഏറ്റവും ശക്തമായ സ്‌മാർട്ട്‌ഫോണുകളിലൊന്നായി മൈക്രോമാക്‌സ് ഇൻ 2സിയെ മാറ്റുന്നു. മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിൽ കാൻഡി ക്രഷ് സാഗ പോലെയുള്ള ഗെയിമുകൾ ഒരു പ്രശ്നവുമില്ലാതെ കൈകാര്യം ചെയ്യാൻ കഴിയും. കുറഞ്ഞ ഗ്രാഫിക്‌സ് ക്രമീകരണങ്ങളിൽ ബിജിഎംഐ പോലെയുള്ള ഗെയിമുകളും നിങ്ങൾക്ക് പ്ലേ ചെയ്യാനാകും. വീഡിയോ സ്ട്രീമിംഗ്, സോഷ്യൽ മീഡിയ സ്ക്രോളിംഗ്, വെബ് ബ്രൗസിംഗ് തുടങ്ങിയ ദൈനംദിന ജോലികൾ ഒരു പ്രശ്നവുമില്ലാതെ ഫോണിന് കൈകാര്യം ചെയ്യാൻ കഴിയും.

            കാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽകാത്തിരിപ്പ് അവസാനിച്ചു, തകർപ്പൻ ഫീച്ചറുകളോടെ ഷവോമി 12 പ്രോ 5ജി ഇന്ത്യയിൽ

            സോഫ്റ്റ്‌വെയറും കണക്റ്റിവിറ്റിയും

            സോഫ്റ്റ്‌വെയറും കണക്റ്റിവിറ്റിയും

            സ്റ്റോക്ക് ആൻഡ്രോയിഡ് 11 ഒഎസാണ് മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിൽ ഉള്ളത്. മൈക്രോമാക്‌സ് ഇൻ 2സിയുടെ പ്രധാന ഹൈലൈറ്റ് സോഫ്റ്റ്‌വെയർ ആണ്, കാരണം വളരെ കുറച്ച് ബ്ലോട്ട്‌വെയർ മാത്രമാണ് ഡിവൈസിൽ ഉള്ളത്. മാൻഡേറ്ററിയായിട്ടുള്ള ഗൂഗിൾ ആപ്പുകൾ മാത്രമാണ് ഡിവൈസിൽ പ്രീഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. യുഐയും സുഗമമായ പെർഫോമൻസ് കാഴ്ച വയ്ക്കുന്നു. ഡിവൈസിൽ രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകൾ ഉണ്ട്. രണ്ട് സ്ലോട്ടുകളിലും 4ജി എൽടിഇ, വോൾട്ടി സപ്പോർട്ട് ഉണ്ട്. മാത്രമല്ല, സ്മാർട്ട്ഫോൺ വിഒവൈഫൈയ്ക്കും സപ്പോർട്ട് നൽകുന്നു.

            ബ്ലൂടൂത്ത് 5.0നൊപ്പം ഡ്യുവൽ ബാൻഡ് വൈഫൈ സപ്പോർട്ടും ലഭിക്കുന്നു. വയർലെസ് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, മൈക്രോമാക്‌സ് ഇൻ 2സി മികച്ച ഇൻ ക്ലാസ് ഫീച്ചറുകൾ ഓഫർ ചെയ്യുന്നു. എയർടെൽ സിം കാർഡ് ഉപയോഗിച്ചാണ് ഗിസ്ബോട്ട് ടീം മൈക്രോമാക്‌സ് ഇൻ 2സി ടെസ്റ്റ് ചെയ്തത്. സെല്ലുലാർ റിസപ്ഷന്റെ കാര്യത്തിലോ കോളുകളുടെ ഗുണനിലവാരത്തിന്റെ കാര്യത്തിലോ ഒരു പ്രശ്‌നവും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

            ബാറ്ററി ലൈഫ്

            ബാറ്ററി ലൈഫ്

            5,000 എംഎച്ച് ബാറ്ററി 10 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകുന്നു. ഡിവൈസ് പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ എടുക്കും (0 മുതൽ 100 ​​ശതമാനം വരെ). ചാർജ് ചെയ്യുമ്പോൾ നിങ്ങൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുകയാണെങ്കിൽ വേഗത വീണ്ടും കുറയും. ഒരിക്കൽ പൂർണമായി ചാർജ് ചെയ്താൽ, ഒരു ശരാശരി ഉപയോക്താവിന് സ്മാർട്ട്‌ഫോൺ ഒരു ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കും. മൈക്രോമാക്‌സ് ഇൻ 2സിയിൽ സാമാന്യം ശേഷി കൂടിയ ബാറ്ററിയുണ്ടെങ്കിലും, കമ്പനി കുറച്ച് കൂടി വേഗതയുള്ള ചാർജിങ് ഓപ്ഷൻ ഓഫർ ചെയ്യണമായിരുന്നു.

            കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽകുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും; ഇൻഫിനിക്സ് സ്മാർട്ട് 6 ഇന്ത്യയിൽ

            ഈ ഡിവൈസ് വാങ്ങണോ

            ഈ ഡിവൈസ് വാങ്ങണോ

            ബാറ്ററി ലൈഫും സ്റ്റോക്ക് ആൻഡ്രോയിഡ് ഒഎസുമാണ് മൈക്രോമാക്‌സ് ഇൻ 2സിയുടെ ആകർഷണം. ദൈനംദിന ജോലികൾ ഒരു പ്രശ്‌നവുമില്ലാതെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു നല്ല പ്രൊസസറും ഡിവൈസിൽ ഉണ്ട്. ഫോൺ 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഓഫർ ചെയ്യുമ്പോൾ, 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു മോഡൽ ഉണ്ടായിരിക്കണം. മൈക്രോമാക്‌സ് ഇൻ 2സി, തങ്ങളുടെ ആദ്യ സ്‌മാർട്ട്‌ഫോൺ വാങ്ങുന്നവർക്കും ശരാശരിക്ക് മുകളിൽ ബാറ്ററി ലൈഫും പരസ്യരഹിത യുഐയുമുള്ള ഒരു ഡിവൈസ് ആഗ്രഹിക്കുന്നവർക്കും വാങ്ങാം.

Best Mobiles in India

English summary
Micromax focuses on entry level smartphones. The Micromax In 2C smartphone is a new entry aimed at first-time smartphone buyers. Micromax In 2C India comes with 3GB RAM and 32GB storage configuration. The Micromax In 2C is priced at Rs 7,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X