മൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31; ബജറ്റ് വിപണിയിലെ പുതിയ താരങ്ങൾ

|

രാജ്യത്ത് ഏറ്റവും പ്രിയമേറിയ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് മൈക്രോമാക്സ്. സ്മാർട്ട്‌ഫോൺ നിർമാതാക്കളായ മൈക്രോമാക്‌സ് തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ മൈക്രോമാക്‌സ് ഇൻ 2സി 4ജി സ്മാർട്ട്‌ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുകയാണ്. ബജറ്റ് വിപണിയിലെ മറ്റ് നിരവധി ഹാൻഡ്‌സെറ്റുകളുമായി മൈക്രോമാക്‌സ് ഇൻ 2സി 4ജി സ്മാർട്ട്‌ഫോൺ നേരിട്ട് ഏറ്റുമുട്ടുന്നു. അവയിൽ ഒന്നാണ് സൂപ്പർ ബജറ്റ് ഉപകരണമായി മാർച്ച് 31ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി സി31 സ്മാർട്ട്ഫോൺ. നിങ്ങൾ ഒരു ബജറ്റ് സ്‌മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ രണ്ട് ഡിവൈസുകളും മികച്ച ചോയ്സുകൾ ആണ്. പുതുതായി ലോഞ്ച് ചെയ്ത മൈക്രോമാക്സ് ഇൻ 2സി സ്മാർട്ട്ഫോണും റിയൽമി സി31 സ്മാർട്ട്ഫോണും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

മൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31: ഡിസ്പ്ലെയും ഡിസൈനും

മൈക്രോമാക്സ് ഇൻ 2സി vs റിയൽമി സി31: ഡിസ്പ്ലെയും ഡിസൈനും

6.52 ഇഞ്ച് ഡിസ്‌പ്ലെയാണ് പുതുതായി പുറത്തിറക്കിയ മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. എച്ച്‌ഡി പ്ലസ് റെസല്യൂഷനും ( 720 × 1600 പിക്‌സൽസ് ) മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ട്. 20:9 ആസ്പക്റ്റ് റേഷ്യോ, 420 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ഒരു ബജറ്റ് സ്മാർട്ട്ഫോണിൽ ലഭ്യമാകുന്ന മികച്ച സ്ക്രീൻ സ്പേസും ( 89 ശതമാനം ) മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

വിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾവിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

റിയൽമി

മറുവശത്ത്, റിയൽമി സി31 സ്മാർട്ട്ഫോൺ 6.52 ഇഞ്ച് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 1600 x 720 പിക്‌സൽസ് സ്‌ക്രീൻ റെസലൂഷനും റിയൽമി സി31 സ്മാർട്ട്ഫോണിന്റെ എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലെയുടെ സവിശേഷതയാണ്. 400 നിറ്റ്സ് ബ്രൈറ്റ്നസ്, 88.5% സ്‌ക്രീൻ ടു ബോഡി റേഷ്യോ, 120 ഹെർട്സ് ടച്ച് സാംപ്ലിങ് നിരക്ക് എന്നിവയും റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ പ്രത്യേകതയാണ്.

പ്രൊസസറുകളും ഓപ്പറേറ്റിങ് സിസ്റ്റവും

പ്രൊസസറുകളും ഓപ്പറേറ്റിങ് സിസ്റ്റവും

3 ജിബി വരെയുള്ള റാമും 32 ജിബി സ്‌റ്റോറേജുമാണ് മൈക്രോമാക്സ് ഇൻ 2സി സ്മാർട്ട്ഫോൺ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ഒരു എക്‌സ്‌റ്റേണൽ മൈക്രോ എസ്ഡി കാർഡ് വഴി ഇന്റേണൽ സ്‌റ്റോറേജ് വികസിപ്പിക്കാനും ഓപ്ഷൻ ഉണ്ട്. യുണിസോക് ടി610 ചിപ്പ്സെറ്റാണ് മൈക്രോമാക്സ് ഇൻ 2സി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11ലാണ് പ്രവർത്തിക്കുന്നത്.

3 ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ഇന്ത്യയിൽ3 ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ ജി21 സ്മാർട്ട്ഫോൺ ഇന്ത്യയിൽ

സി31

റിയൽമി സി31 സ്മാർട്ട്ഫോൺ 12 എൻഎം യുണിസോക്ക് ടി612 പ്രൊസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. റിയൽമി സി31 സ്മാർട്ട്ഫോണിലെ പ്രോസസർ മാലി ജി57 ജിപിയുവുമായി പെയർ ചെയ്തിരിക്കുന്നു. 4 ജിബി വരെ റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും റിയൽമി സി31 സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു. റിയൽമി സി31 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 11 ബേസ് ചെയ്തുള്ള റിയൽമി യുഐയിൽ പ്രവർത്തിക്കുന്നു.

ക്യാമറ കോൺഫിഗറേഷനും ബാറ്ററിയും

ക്യാമറ കോൺഫിഗറേഷനും ബാറ്ററിയും

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. വിജിഎ സെൻസറുമായി ജോടിയാക്കിയ 8 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ ഡ്യുവൽ ക്യാമറ സിസ്റ്റത്തിന്റെ ഹൈലൈറ്റ്. സെൽഫികളും വീഡിയോ കോളുകളും പകർത്താൻ മുൻ വശത്ത് 5 മെഗാ പിക്സൽ സെൽഫി ക്യാമറയും മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. മൈക്രോമാക്‌സ് നൽകുന്ന ഏറ്റവും പുതിയ ഡിവൈസിൽ 5000 എംഎച്ച് ബാറ്ററിയും അവതരിപ്പിക്കുന്നു. 10 വാട്ട് സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ടും മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

കഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻകഴിഞ്ഞാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകൾ: സാംസങ് ഗാലക്സി എം53 5ജി തന്നെ ഒന്നാമൻ

റിയർ ക്യാമറ

അതേ സമയം റിയൽമി സി31 സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഓഫർ ചെയ്യുന്നത്. 13 മെഗാ പിക്സൽ പ്രൈമറി ക്യാമറയാണ് ഈ ക്യാമറ സെറ്റപ്പിലെ ഹൈലൈറ്റ്. 2 മെഗാ പിക്സൽ മാക്രോ ക്യാമറ, ഡെപ്ത് സെൻസർ എന്നിവയും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാ പിക്സൽ സെൽഫി സെൻസറുകളും റിയൽമി സി31 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. 5000 എംഎഎച്ച് ബാറ്ററിയാണ് റിയൽമി സി31 പായ്ക്ക് ചെയ്യുന്നത്. 10 വാട്ട് ചാർജിങ് സപ്പോർട്ടും റിയൽമി സി31 സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

വിലയും വേരിയന്റുകളും

വിലയും വേരിയന്റുകളും

ഒരൊറ്റ വേരിയന്റ് മാത്രമാണ് മൈക്രോമാക്‌സ് ഇൻ 2 സി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള കോൺഫിഗറേഷനാണ് മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ നൽകുന്നത്. 8,499 രൂപ വിലയിലാണ് മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ വരുന്നത്. അതേ സമയം ഇൻട്രൊഡക്റ്ററി പ്രൈസ് എന്ന നിലയിൽ 7,499 രൂപ നിരക്കിൽ മൈക്രോമാക്‌സ് ഇൻ 2സി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും.

മോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽമോട്ടറോള മോട്ടോ ജി52 ഇന്ത്യയിൽ അവതരിപ്പിച്ചു, വില 14,499 രൂപ മുതൽ

സ്മാർട്ട്ഫോൺ

അതേ സമയം റിയൽമി സി31 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളും ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ബേസ് മോഡൽ വരുന്നത്. 8,999 രൂപയാണ് റിയൽമി സി31 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് കമ്പനി വിലയിട്ടിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനാണ് രണ്ടാമത്തേത്. 9,999 രൂപയാണ് ഈ മോഡലിന് കമ്പനി വിലയിട്ടിരിക്കുന്നത്.

Best Mobiles in India

English summary
Micromax has launched its latest budget smartphone Micromax in 2C 4G in the country. The Realme C31 smartphone is one of the rivals of the Micromax in 2C 4G. Let's look at the detailed comparison between the Micromax In 2C smartphone and the Realme C31 smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X