മൈക്രോമാക്സ് ഇൻ നോട്ട് 1 ഡിസംബർ 1 ന് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ

|

മൈക്രോമാക്സ് ഇൻ നോട്ട് 1 അടുത്ത മാസം ഡിസംബർ 1 ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്‌ക്കെത്തും. ഈ സ്മാർട്ട്ഫോൺ നവംബർ ആദ്യം മൈക്രോമാക്‌സ് ഇൻ 1 ബി യുമായി ഇന്ത്യയിൽ അവതരിപ്പിക്കുകയും നവംബർ 24 ന് ആദ്യമായി വിൽപ്പനയ്‌ക്കെത്തുകയും ചെയ്യ്തിരുന്നു. മൈക്രോമാക്സ് ട്വിറ്റർ അക്കൗണ്ടിൽ ഈ സ്മാർട്ട്ഫോൺ അതിന്റെ ആദ്യ വിൽപ്പനയിൽ വിറ്റുപോയതായും ഡിസംബർ 1 നകം വീണ്ടും വില്പന പുനരാരംഭിക്കുമെന്നും മൈക്രോമാക്‌സ് വെളിപ്പെടുത്തി. മൈക്രോമാക്സ് ഇൻ നോട്ട് 1 ഒരു സ്റ്റോക്ക് ആൻഡ്രോയിഡ് അനുഭവം നൽകുന്നു. കൂടാതെ, ഈ പുതിയ സ്മാർട്ട്‌ഫോണുകളിൽ രണ്ട് വർഷത്തെ സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മൈക്രോമാക്സ് ഇൻ നോട്ട് 1 ഡിസംബർ 1 ന് ഇന്ത്യയിൽ അവതരിപ്പിക്കും

 

മൈക്രോമാക്സ് നോട്ട് 1 ലഭ്യത, ഇന്ത്യയിലെ വില

ഡിസംബർ 1 നകം മൈക്രോമാക്സ് ഇൻ നോട്ട് 1 വില്പന പുനരാരംഭിക്കുമെന്നും ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്‌ക്കെത്തുമെന്നും ട്വീറ്റിലൂടെ മൈക്രോമാക്‌സ് വെളിപ്പെടുത്തി. ആദ്യ വിൽപ്പനയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങിയതിന് ഇന്ത്യൻ ഉപയോക്താക്കളോടായി കമ്പനി നന്ദി രേഖപ്പെടുത്തി. എന്നാൽ, സ്റ്റോക്കിൽ നിന്ന് എത്ര വേഗത്തിൽ സ്മാർട്ഫോണുകൾ വിറ്റുപോയി എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മൈക്രോമാക്സ് ഇൻ നോട്ട് 1 ഫ്ലിപ്കാർട്ടിൽ നിന്നും ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഇപ്പോൾ വാങ്ങാവുന്നതാണ്. രണ്ട് കോൺഫിഗറേഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 12,499 രൂപയുമാണ് വില വരുന്നത്.

മൈക്രോമാക്സ് നോട്ട് 1 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന മൈക്രോമാക്‌സ് ഇൻ നോട്ട് 1 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയും ഹോൾ-പഞ്ച് ഡിസൈനും ഇതിലുണ്ട്. 4 ജിബി റാമുമായി ജോടിയാക്കിയ ഈ സ്മാർട്ട്ഫോണിന് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 SoC പ്രോസസറാണ് കരുത്ത് നൽകുന്നത്.

48 മെഗാപിക്സൽ പ്രൈമറി സെൻസർ, വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസർ, മാക്രോ ഷോട്ടുകൾക്കും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. മുൻവശത്ത്, 78 ഡിഗ്രി വൈഡ് ആംഗിൾ ലെൻസുള്ള 16 മെഗാപിക്സൽ ക്യാമറ സെൻസറുമായി മൈക്രോമാക്സ് ഇൻ നോട്ട് 1 വരുന്നു.

മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായി മൈക്രോമാക്സ് ഇൻ നോട്ട് 1 വരുന്നു. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റിൽ ഫിംഗർപ്രിന്റ് സെൻസറും ലഭിക്കുന്നതാണ്. റിവേഴ്സ് ചാർജിംഗിനെയും 18W ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇൻ നോട്ട് 1ൽ വരുന്നത്.

Most Read Articles
Best Mobiles in India

English summary
Micromax will be on sale in Note 1 starting at 12pm (noon) on December 1. The phone was released alongside the Micromax In 1b in India in the first week of November and went on its first sale on November 24.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X