മൈക്രോമാക്സ് സീരീസ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

മൈക്രോമാക്സ് ഇൻ സീരീസ് ലോഞ്ച് ഇന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. മീഡിയടെക് പ്രോസസറുകളുമായിട്ടായിരിക്കും പുതിയ സ്മാർട്ഫോൺ സീരീസ് വിപണിയിൽ വരുന്നത്. മൈക്രോമാക്സ് അതിന്റെ പുതിയ സ്മാർട്ട്‌ഫോണുകളുടെ മുഴുവൻ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഗുരുഗ്രാം ആസ്ഥാനമായുള്ള ഈ സ്മാർട്ഫോൺ കമ്പനിയിൽ നിന്നും കുറഞ്ഞത് രണ്ട് പുതിയ സ്മാർട്ഫോൺ മോഡലുകളെങ്കിലും ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അത് റിയൽ‌മി, ഷവോമി തുടങ്ങിയ ചൈനീസ് ബ്രാൻഡുകളോടപ്പം വിപണിയിൽ വരുവാൻ ലക്ഷ്യമിടുന്നു.

 

മൈക്രോമാക്സ് സീരീസ് ലോഞ്ച്: സമയം, തത്സമയ സ്ട്രീം വിശദാംശങ്ങൾ

മൈക്രോമാക്സ് സീരീസ് ലോഞ്ച്: സമയം, തത്സമയ സ്ട്രീം വിശദാംശങ്ങൾ

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മൈക്രോമാക്സ് പുതിയ ഇൻ സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കും. കമ്പനിയുടെ സാമൂഹ്യമാധ്യമ ചാനലുകളിലൂടെയും യൂട്യൂബിലൂടെയും ഈ ലോഞ്ച് തത്സമയം സംപ്രേഷണം ചെയ്യും.

 വൺപ്ലസ് നോർഡ് 5 ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലൂടെ സ്വന്തമാക്കാം; വിലയും ഓഫറുകളും വൺപ്ലസ് നോർഡ് 5 ജി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലൂടെ സ്വന്തമാക്കാം; വിലയും ഓഫറുകളും

മൈക്രോമാക്സ് ഇന്ത്യയിലെ സീരീസ്: പ്രതീക്ഷിക്കുന്ന വില

മൈക്രോമാക്സ് ഇന്ത്യയിലെ സീരീസ്: പ്രതീക്ഷിക്കുന്ന വില

ഈ പിതിയ സ്മാർട്ട്ഫോണുകളുടെ കൃത്യമായ വിലവിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ ഗാഡ്‌ജെറ്റ്സ് 360 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, ഇൻ സീരീസിന് 7,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിൽ വില വരുമെന്നാണ്. അടുത്തിടെയുള്ള ഒരു ടീസർ പ്രകാരം ഈ സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ട് വഴിയും രാജ്യത്തെ മൈക്രോമാക്സ് വെബ്സൈറ്റ് വഴിയും വില്പന നടത്തുമെന്നാണ്.

 

മൈക്രോമാക്സ് സീരീസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഇൻ സീരീസിന് കീഴിൽ മൈക്രോമാക്‌സിന് ഒന്നിലധികം പുതിയ മോഡലുകൾ അവതരിപ്പിക്കുവാൻ ലക്ഷ്യമിടുന്നു. മൈക്രോമാക്സ് സഹസ്ഥാപകൻ ശർമ്മയുടെ അഭിപ്രായത്തിൽ, "ഈ സ്മാർട്ട്ഫോണുകളെല്ലാം സ്റ്റോക്ക് ആൻഡ്രോയിഡിലായിരിക്കും പ്രവർത്തിക്കുക. പുതിയ മോഡലുകളിൽ പ്രകടന കേന്ദ്രീകൃത സവിശേഷതകൾ അവതരിപ്പിക്കുവാൻ പോകുന്ന ഇൻ സീരീസ് ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ കമ്പനി ലക്ഷ്യമിടുന്നു." മൈക്രോമാക്സ് ഇൻ സീരീസിൽ തുടക്കത്തിൽ മീഡിയടെക് ഹെലിയോ ജി 35, ഹെലിയോ ജി 85 SoC പ്രോസസറുകൾ വരുന്ന രണ്ട് സ്മാർട്ട്‌ഫോണുകളുമായി വരുമെന്ന് സൂചിപ്പിക്കുന്നു. ഈ സ്മാർട്ട്ഫോണുകൾക്ക് പിന്നിലായി ഒരു "ഇൻ" ലോഗോയും പുതിയ മോഡലുകളിലൊന്നിന് പുറകിൽ എക്‌സ് ആകൃതിയിലുള്ള ഗ്രേഡിയന്റ് ഡിസൈനും ലഭിക്കും.

പുതിയ സ്മാർട്ഫോൺ സീരീസിലെ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയുള്ള ബജറ്റ് ഫോണിൽ 3 ജിബി വരെ റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജും ഉൾപ്പെടുന്നു. ഡ്യുവൽ റിയർ ക്യാമറകളും 5,000 എംഎഎച്ച് ബാറ്ററിയും ഈ മോഡലിനുണ്ട്. മീഡിയടെക് ഹീലിയോ ജി 85 SoC നൽകുന്ന ഈ വേരിയന്റിൽ ട്രിപ്പിൾ റിയർ ക്യാമറകളാണുള്ളത്.

Best Mobiles in India

English summary
The Micromax Launch Sequence is set for today. After much anticipation and a series of teasers, the Indian seller is making a comeback by releasing its In smartphone series in the smartphone industry. MediaTek SoCs will come with the new series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X