ബാറ്ററി കരുത്തിലും ഡിസൈനിലും കേമന്‍; മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12 റിവ്യൂ

|

ചൈനീസ് ഫോണുകള്‍ അരങ്ങുവാണിരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തലയുയര്‍ത്തി നിന്നിരുന്ന ബ്രാന്റാണ് മൈക്രോമാക്‌സ്. സ്വദേശിയായ സ്മാര്‍ട്ട്‌ഫോണാണ് മൈക്രോമാക്‌സ് എന്നതുതന്നെ കാരണം. എന്നാല്‍ ഷവോമി, ഹോണര്‍ അടക്കമുള്ള ചൈനീസ് ബ്രാന്‍ഡുകളുടെ അതിപ്രസരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മൈക്രോമാക്‌സിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ വിപണിയില്‍ കുറച്ചു കാലങ്ങളായി ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

 

മൈക്രോമാക്‌സ്

മൈക്രോമാക്‌സ്

2019ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനുറച്ചു തന്നെയാണ് മൈക്രോമാക്‌സ്. രണ്ടു മോഡലുകളെയാണ് കമ്പനി വിപണിയില്‍ പുറത്തിറക്കുന്നത്. 9,990 രൂപയുള്ള മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍ 12, 8,990 രൂപയുള്ള ഇന്‍ഫിനിറ്റി എന്‍ 11 എന്നിവയാണ് രണ്ടു മോഡലുകള്‍.

ഗുണങ്ങള്‍

മികച്ച ഡിസൈന്‍

കരുത്തന്‍ ബാറ്ററി

കുറവുകള്‍

ക്യാമറ

ആവറേജ് പെര്‍ഫോമന്‍സ്ഇന്‍ഫിനിറ്റി എന്‍ 12 നെയാണ് ജിസ്‌ബോട്ട് റിവ്യു ചെയ്യാനായി ലഭിച്ചത്. ഏകദേശം ഒരാഴ്ചയോളം ഈ മോഡലില്‍ പഠനം നടത്തിയാണ് ഈ റിവ്യു തയ്യാറാക്കിയിരിക്കുന്നത്. 6.19 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേയുള്ള ഈ മോഡലിന് 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. 13. ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസ്സര്‍ ഫോണിനു കരുത്തു നല്‍കുന്നുണ്ട്.

 

3 ജി.ബി റാം ശേഷിയാണ് ഫോണിനുള്ളത്. എന്നാല്‍ ഈ റാം കരുത്തും മറ്റ് സവിശേഷതകയും കൊണ്ടു മാത്രം വിപണിയില്‍ മറ്റു മോഡലുകളോടൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയുമോ...? പരിശോധിക്കാം. തുടര്‍ന്നു വായിക്കൂ..

 സവിശേഷതകള്‍

സവിശേഷതകള്‍

6.19 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ

2ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസ്സര്‍

3ജി.ബി റാം

32 ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട 4ജി വോള്‍ട്ട് സിം

13+5 മെഗാപിക്‌സല്‍ ഇരട്ട പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ മുന്‍ ക്യാമറ

4,000 മില്ലി ആംപയര്‍ കരുത്തന്‍ ബാറ്ററി

ഡിസൈന്‍
 

ഡിസൈന്‍

വിപണിയിലെ 10,000 രൂപ ശ്രേണിയിലുള്ള മറ്റെല്ലാ ഫോണുകളെക്കാളും മികച്ച ഡിസൈനാണ് ഈ മോഡലിനുള്ളത്. തിരിച്ചു വരവ് അതിഭംഗിയോടെ തന്നെ നിറവേറ്റിയെന്നു പറയാം. വയോള, ബ്ലൂ ലഗൂണ്‍, വെല്‍വല്‍റ്റ് റെഡ് എന്നിങ്ങനെ മൂന്നു കളര്‍ വേരിയന്റുകളില്‍ ഫേണ്‍ ലഭിക്കും.

മുന്‍ ഭാഗത്ത് കരുത്തന്‍ ഡിസ്‌പ്ലേയാണുള്ളത്. നാരോ ബേസില്‍സിനൊപ്പം ഡിസ്‌പ്ലേ നോച്ചും ഫോണിനു ഭംഗി നല്‍കുന്നു. വശങ്ങളിലായി വോളിയം റോക്കര്‍, പവര്‍ കീ, സിം കാര്‍ഡ് േ്രട എന്നിവയുണ്ട്. താഴ്ഭാഗത്ത് യു.എസ്.ബി പോര്‍ട്ട്, ഓഡിയോ ജാക്ക്, സ്പീക്കര്‍, മൈക്രോഫോണ്‍ എന്നിവയുണ്ട്.

പിന്‍ഭാഗം പ്ലാസ്റ്റിക് അധിഷ്ഠിതമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇരട്ട കളര്‍ ടോണാണുള്ള മിറര്‍ ഫിനിഷ്ഡ് ബാക്ക് പാനലാണിത്. കൂടാതെ ഫിംഗര്‍പ്രിന്റ് സ്‌കാനറും പിന്നില്‍ ഇടംപിടിച്ചിരിക്കുന്നു. ഇരട്ട ക്യാമറയാണ് പിന്നിലുള്ളത്.

 ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

6.19 ഇഞ്ചിന്റെ എച്ച.ഡി ഐ.പി.എസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 720X1520 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 18:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേയ്ക്ക് ഭംഗി നല്‍കുന്നു. ഈ ശ്രേണിയിലെ മികച്ച ഡിസ്‌പ്ലേയാണിത് എന്നൊന്നും പറയാന്‍ കഴിയില്ല. എന്നാലും ആവറേജ് വ്യൂവിംഗ് അനുഭവം നല്‍കുന്നു.

കളര്‍ റീപ്രൊഡക്ഷന്‍ അത്രയ്ക്കു മികച്ചതല്ല. സ്‌ക്രീനിന്റെ റിഫ്‌ളക്ടീവ് നേച്വര്‍ ചിലസമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മികച്ച ഡിസ്‌പ്ലേയല്ലെങ്കിലും ആവറേജ് പെര്‍ഫോമന്‍സ് എന്നുപറയാം.

ക്യാമറ

ക്യാമറ

മികച്ചതല്ലെങ്കിലും മാന്യമായ ക്യാമറ സംവിധാനമാണ് മോഡലിലുള്ളത്. പിന്നില്‍ ഇടംപിടിച്ചിരിക്കുന്നത് 13+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറയാണ്. എല്‍.ഇ.ഡി ഫ്‌ളാഷ് സംവിധാനം കൂട്ടുണ്ട്. കൃതൃമബുദ്ധി പ്രയോജനപ്പെടുത്തുന്ന ക്യാമറയായതുകൊണ്ടുതന്നെ നിരവധി ക്യാമറ ഫീച്ചറുകളുണ്ട്.

പകര്‍ത്തുന്ന ഫോട്ടോകള്‍ക്ക് ചെറിയ രീതിയിലുള്ള പോരായ്മകള്‍ കണ്ടെത്താനായി. ഷാര്‍പ്പ്‌നെസും ഡെപ്ത്തും അത്ര മികച്ചതല്ല. എന്നാല്‍ മികച്ച ലൈറ്റ് കണ്ടീഷനില്‍ മാന്യമായ ഫോട്ടോകള്‍ പകര്‍ത്താന്‍ കഴിയുന്നുണ്ട്.

16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്നിലുള്ളത്. മികച്ച സെല്‍ഫി ഫോട്ടോകള്‍ മുന്‍ ക്യാമറ നല്‍കുന്നു. ഫേസ് ക്യൂട്ട്, ബ്യൂട്ടി മോഡ്, പോര്‍ട്ടറൈറ്റ് മോഡ് അടക്കമുള്ള ഫീച്ചറുകള്‍ മുന്‍ ക്യാമറയ്ക്കുണ്ട്. ആകമാനം നോക്കിയാല്‍ ക്യാമറയുടെ ഭാഗത്ത് ആവറേജ് പെര്‍ഫോമന്‍സെന്ന് വിലയിരുത്താം.

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സ്

2 ജിഗാഹെര്‍ട്‌സ് മീഡിയാടെക്ക് ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണിലുള്ളത്. കൂട്ടിന് 3 ജി.ബി റാമും കൂടിയാകുമ്പോള്‍ പെര്‍ഫോമന്‍സ് ഇരട്ടിക്കും. 32 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. ഉയര്‍ത്താനുള്ള സൗകര്യമുണ്ട്.

ആവറേജ് പെര്‍ഫോമന്‍സ് നല്‍കുന്ന ഫോണാണ് എന്‍ 12. എന്നാല്‍ ഹൈ-എന്‍ഡ് ഗെയിമിംഗിന് അല്‍പം ലാഗ് അനുഭവപ്പെടുന്നു. എന്നാല്‍ ഹീറ്റിംഗ് ഇഷ്യു ഇല്ലെന്നുതന്നെ പറയാം.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 9 പൈ അപ്‌ഡേറ്റ് ഉടന്‍ ലഭിക്കുമെന്നറിയുന്നു. അപ്‌ഡേറ്റ് ലഭിച്ചാല്‍ പെര്‍ഫോമന്‍സ് വര്‍ധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

4,000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്താണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നില്‍ക്കുന്ന തരത്തിലാണ് ബാറ്ററി നിര്‍മാണം. നിലവിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഇത്തരത്തിലുള്ള ബാറ്ററി ആവശ്യമാണുതാനും.

ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനം ഈ ബാറ്ററിയിലില്ല എന്നത് പോരായ്മയാണ്. 2 മണിക്കൂര്‍ കൊണ്ട് ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യാനാകും.

ചുരുക്കം

ചുരുക്കം

ആകമാനം നോക്കിയാല്‍ മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍ 12 ആവറേജ് ഫോണ്‍ ആണെന്നു പറയാം. കുറഞ്ഞ വിലയ്ക്ക് കിടിലന്‍ ഡിസൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമുള്ളവര്‍ക്കും കരുത്തന്‍ ബാറ്ററി ഇഷ്ടപ്പെടുന്നവര്‍ക്കും ഈ ഫോണ്‍ മികച്ചതാണ്.

 

ഓണ്‍ലൈനായും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും ഈ മോഡല്‍ വാങ്ങാന്‍ സൗകര്യമുണ്ട്. ഹാര്‍ഡ്-വെയര്‍ അടക്കം ഫോണിന്റെ പല ഭാഗത്തും മാറ്റങ്ങള്‍ ആവശ്യമാണ്. കാരണം തൊട്ടടുത്ത ശ്രേണിയില്‍ മികച്ച ഫോണുകളാണ് റെഡ്മിയും നോക്കിയയും ഹുവായും നല്‍കുന്നത്.

Best Mobiles in India

Read more about:
English summary
Micromax Infinity N12 review: Good design complemented by great battery life

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X