മൈക്രോമാക്‌സിന്റെ 4ജി ഫീച്ചര്‍ ഫോണ്‍ ഇന്ന് ഇന്ത്യയില്‍!

|

എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവയ്ക്കു ശേഷം ഇന്ത്യയില്‍ ഇപ്പോള്‍ 4ജി സൗകര്യം ഉളള മറ്റൊരു ഫീച്ചര്‍ ഫോണ്‍ ആണ് മൈക്രോമാക്‌സ് അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 17ന് നടക്കുന്ന ഇവന്റിലാണ് ഈ ഫോണ്‍ അവതരിപ്പിക്കുന്നത്. എയര്‍ടെല്‍ കാര്‍ബണുമായി സഹകരിച്ചപ്പോള്‍ മൈക്രോമാക് 4ജി ഫീച്ചര്‍ ഫോണിനു വേണ്ടി ബിഎസ്എന്‍എല്ലുമായി സഹകരിച്ചു.

മൈക്രോമാക്‌സിന്റെ 4ജി ഫീച്ചര്‍ ഫോണ്‍ ഇന്ന് ഇന്ത്യയില്‍!

'ഭാരത് സീരീസ്' ഡിവൈസുകള്‍ക്ക് കീഴിലാണ് മൈക്രോമാക്‌സ് 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. 22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന ഈ 4ജി ഫീച്ചര്‍ ഫോണ്‍ ഗ്രാമീണ മേഖലകളിലായിരിക്കും പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ മാസം മൈക്രോമാക്‌സ് രണ്ട് ഫോണുകള്‍ പുറത്തിറക്കിയിരുന്നു. ഭാരത് 3, ഭാരത് 4 എന്നിങ്ങനെ. വില 4,499 രൂപയും 4,999 രൂപയുമാണ്. ഭാരത് 3 സ്മാര്‍ട്ട്‌ഫോണിന് 4.5 ഇഞ്ച് ഡിസ്‌പ്ലേ, 480X854p റിസൊല്യൂഷന്‍ എന്നിവയും, എന്നാല്‍ ഭാരത് 4ന് 5 ഇഞ്ച് ഡിസ്‌പ്ലേ 720x1280 p ഡിസ്‌പ്ലേയുമാണ്. ഈ രണ്ട് ഫോണുകള്‍ക്കും 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്.

മൈക്രോമാക്‌സ് ഭാരത് 3യുടെ ബാറ്ററി 2000എംഎഎച്ചും ഭാരത് 4ന്റെ ബാറ്ററി 2500എംഎഎച്ചുമാണ്. 16ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ് ഈ ഫോണുകള്‍ക്ക്.

ഈ രണ്ട് ഫോണുകള്‍ക്കും മീഡിയാടെക് MT6737 SOC പ്രോസസര്‍, 1ജിബി റാം, ആന്‍ഡ്രോയിഡ് 7.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവ പ്രധാന സവിശേഷതകളില്‍ പെടുന്നു. ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ ഈ രണ്ട് ഫോണുകളുടേയും പിന്‍ ക്യാമറയും മുന്‍ ക്യാമറയും 5എംപിയാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കൂട്ടാം. വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി OTG, 4ജി കണക്ടിവിറ്റി ഇതു കൂടാതെ 22 ഇന്ത്യന്‍ ഭാഷകളും ഈ ഫോണുകള്‍ പിന്തുണയ്ക്കുന്നു.

Best Mobiles in India

English summary
After Airtel and Reliance Jio, it seems that now Micromax is also set to launch a 4G enabled feature phone in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X