ട്രിപ്പിള്‍ സിം പിന്തുണയുളള ഫോണുമായി മൈക്രോമാക്‌സ്

Posted By: Super

ട്രിപ്പിള്‍ സിം പിന്തുണയുളള ഫോണുമായി മൈക്രോമാക്‌സ്

മൂന്ന് സിമ്മുകളെ ഉള്‍ക്കൊള്ളുന്ന ക്യു36 (Micromax Q36) ഹാന്‍ഡ്‌സെറ്റ് മൈക്രോമാക്‌സ് അവതരിപ്പിച്ചു. രണ്ട് ജിഎസ്എം, ഒരു സിഡിഎംഎ സിമ്മുകളെയാണ്  ഈ ഫോണ്‍ പിന്തുണക്കുക. 2.3 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഇതിന് ക്യുവര്‍ട്ടി കീപാഡാണ് മൈക്രോമാക്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌ക്രീന്‍ റെസലൂഷന്‍ 320x240 പിക്‌സല്‍.

ഓരോ സിം കാര്‍ഡും പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം ബട്ടണുകള്‍ ഈ ഫോണിലുണ്ട്. ഇവയുടെ ഉപയോഗം ലളിതമാക്കുന്നതിനാണിത്. സിഡിഎംഎ സിമ്മിനെ പിന്തുണക്കുന്ന ബട്ടണില്‍ സി എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ആശയക്കുഴപ്പത്തിനും ഇടയില്ല.

640x480 പിക്‌സല്‍ റെസലൂഷനുള്ള ഒരു വിജിഎ ക്യാമറയും ഫോണിലുണ്ട്. ഡിജിറ്റല്‍ സൂം സൗകര്യവും ക്യാമറയിലുണ്ട്. എംപി4, എംഐഡിഐ, ഡബ്ല്യുഎവി, എംപി3 ഫയല്‍ ഫോര്‍മാറ്റുകളെ പിന്തുണക്കുന്ന ഓഡിയോ വീഡിയോ പ്ലെയറാണ് ഫോണിലെ സവിശേഷതകളിലൊന്ന്.

കണക്റ്റിവിറ്റിയുടെ കാര്യമെടുക്കുമ്പോള്‍ ബ്ലൂടൂത്ത്, ജിപിആര്‍എസ്, യുഎസ്ബി സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണാം. 8 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വിപുലപ്പെടുത്താം. 5 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും 200 മണിക്കൂറോളം സ്റ്റാന്‍ഡ്‌ബൈ ടൈമും വാഗ്ദാനം ചെയ്യുന്ന 1450mAh ബാറ്ററിയാണ് ക്യു36ല്‍ ഉള്ളത്.

വില: 4,299 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot