6000 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍

Posted By:

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്‌ഫോണുകള്‍ ലഭ്യമാക്കിക്കൊണ്ടാണ് ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് വിപണിയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആഗോളതലത്തിലേക്കും ഉയര്‍ന്നിരിക്കുന്നു ഈ കമ്പനി. കഴിഞ്ഞ ആഴ്ച കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ ആന്‍ഡ്രോയ്ഡും വിന്‍ഡോസും സപ്പോര്‍ട് ചെയ്യുന്ന ലാപ് ടാബ് എന്ന ടാബ്ലറ്റ് കൂടി ഇറക്കിയതോടെ മൈക്രോമാക്‌സ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

6000 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍

എന്തായാലും സി.ഇ.എസിന്റെ അലകള്‍ അടങ്ങും മുമ്പേ പുതിയൊരു ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുമായി എത്തിയിരിക്കുകയാണ് മൈക്രോമാക്‌സ്. ബോള്‍ട് A66 എന്നു പേരിട്ടിരിക്കുന്ന ഫോണിന് 6000 രൂപയാണ് വില. നിലവില്‍ മൈക്രോമാക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സ്‌നാപ്ഡീല്‍, ഫ് ളിപ്കാര്‍ട് എന്നീ ഇ കൊമേഴ്‌സ് സൈറ്റുകളിലും ഫോണ്‍ ലഭ്യമാണ്.

മൈക്രോമാക്‌സ് ബോള്‍ട് A66-ന്റെ പ്രത്യേകതകള്‍

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1 Ghz പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ് എന്നിവയുള്ള ഫോണില്‍ 2 എം.പി. പ്രൈമറി ക്യാമറയും 0.3 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 512 എം.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

3 ജി, വൈ-ഫൈ, ബ്ലുടൂത്ത് എന്നിവ സപ്പോര്‍ട് ചെയ്യുന്ന ബോള്‍ട് A66 ഡ്യുവല്‍ സിം സംവിധാനമുള്ള സ്മാര്‍ട്‌ഫോണാണ്. 1500 mAh ബാറ്ററി നാലര മണിക്കൂര്‍ സംസാരസമയവും 116 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot