8,490 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ ഡ്യുവല്‍ സിം സൂപ്പര്‍ഫോണ്‍ എ80 ഇന്‍ഫിനിറ്റി

Posted By: Staff

8,490 രൂപയ്ക്ക് മൈക്രോമാക്‌സിന്റെ ഡ്യുവല്‍ സിം സൂപ്പര്‍ഫോണ്‍ എ80 ഇന്‍ഫിനിറ്റി

മൈക്രോമാക്‌സ് ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിച്ച ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണാണ് സൂപ്പര്‍ഫോണ്‍ എ80 ഇന്‍ഫിനിറ്റി. 2500mAh ലിഥിയം അയണ്‍ ബാറ്ററി 288 മണിക്കൂര്‍ അഥവാ 12 ദിവസം സ്റ്റാന്‍ഡ്‌ബൈ ടൈം നല്‍കാന്‍ കഴിവുള്ളവയാണ്. മാത്രമല്ല, 7 മണിക്കൂര്‍ വരെ ഒരൊറ്റ ചാര്‍ജ്ജിംഗില്‍ ഫോണ്‍ ഉപയോഗിക്കാനുമാകും. ഇതിന് മുമ്പ് മൈക്രോമാക്‌സ് ഇറക്കിയ എക്‌സ്1ഐ ഫോണ്‍ 30 ദിവസം വരെ സ്റ്റാന്‍ഡ് ബൈ വാഗ്ദാനം ചെയ്യുന്ന ഫോണായിരുന്നു.

3.8 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ജിഞ്ചര്‍ബ്രഡ് വേര്‍ഷനാണ് ഉള്‍പ്പെടുന്നത്. ഫഌഷ് പിന്തുണയോടെയെത്തുന്ന 5 മെഗാപിക്‌സല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തതയോടെ പകര്‍ത്താനും സാധിക്കും. 0.3 മെഗാപിക്‌സല്‍ ക്യാമറ മുന്‍ഭാഗത്തും ഉണ്ട്. 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍, വൈ-ഫൈ, 3ജി, 32 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി എന്നിവയാണ് ഫോണിലെ മറ്റ് പ്രത്യേകതകള്‍.

8,490 രൂപയാണ് ഈ ഫോണിന്റെ വില. എയ്ഷ വോയ്‌സ് അസിസ്റ്റന്‍സ് ടൂള്‍ ഈ ഫോണിലും മൈക്രോമാക്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈബഡ്ഡി, എംസ്റ്റോര്‍, വാട്‌സ്ആപ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇതില്‍ പ്രീലോഡാണ്.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

 • 3.8 ഇഞ്ച് ഫുള്‍ ടച്ച് സ്‌ക്രീന്‍

 • ആന്‍ഡ്രോയിഡ് 2.3.4 (ജിഞ്ചര്‍ബ്രഡ്)

 • 2500mAh ബാറ്ററി

 • 7 മണിക്കൂര്‍ ടോക്ക്‌ടൈം

 • 288 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈം

 • ഡ്യുവല്‍ സിം (ഡ്യുവല്‍ സ്റ്റാന്‍ഡ്‌ബൈ)

 • 800 മെഗാഹെര്‍ട്‌സ് പ്രോസസര്‍

 • 5 മെഗാപിക്‌സല്‍ ക്യാമറ

 • 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ

 • വൈഫൈ-ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • എയ്ഷ വോയ്‌സ് അസിസ്റ്റന്‍സ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot