മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ എ84 എലൈറ്റ് 9,999 രൂപയ്ക്ക്

Posted By: Staff

മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ എ84 എലൈറ്റ് 9,999 രൂപയ്ക്ക്

മൈക്രോമാക്‌സിന്റെ സൂപ്പര്‍ഫോണ്‍ എ84 എലൈറ്റ് 9,999 രൂപയ്ക്ക് ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക്. ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 4 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലെയാണ് ഉള്ളത്. 800x480 പിക്‌സലാണ് ഈ ഡിസ്‌പ്ലെയുടെ റെസലൂഷന്‍.

1 ജിഗാഹെര്‍ട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 5 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. എല്‍ഇഡി ഫഌഷ് പിന്തുണയോടെയാണ് ക്യാമറ എത്തുന്നത്. 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയും ഇതിലുണ്ട്.

ബ്ലൂടൂത്ത് 2.1, ജിപിഎസ്, വൈഫൈ, 3ജി കണക്റ്റിവിറ്റികളും മോഷന്‍ സെന്‍സര്‍, 1630mAh ബാറ്ററി എന്നിവയും ഇതിലെ പ്രധാന ഘടകങ്ങളാണ്. 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താന്‍ ഈ ഫോണിന് സാധിക്കും. സ്‌പൈസ് സ്റ്റെല്ലര്‍, ഐബോള്‍ ആന്‍ഡി മോഡലുകളാണ് ഈ വിലയിലും സവിശേഷതകളിലും എ84 എലൈറ്റിനോട് മത്സരിക്കാനുള്ളത്.

പ്രധാന സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • ആന്‍ഡ്രോയിഡ് 2.3.6

  • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍

  • 5 മെഗാപിക്‌സല്‍ എല്‍ഇഡി ഫഌഷ് ക്യാമറ

  • 4 ഇഞ്ച് ഡബ്ല്യുവിജിഎ സ്‌ക്രീന്‍

  • ബ്ലൂടൂത്ത് 2.1, ജിപിഎസ്, വൈഫൈ കണക്റ്റിവിറ്റികള്‍

  • മോഷന്‍ സെന്‍സര്‍

  • 1630 mAh ബാറ്ററി

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot