2,500 രൂപയ്ക്ക് മൈക്രോമാക്‌സ് സോളാര്‍ ഫോണ്‍ വാങ്ങാം

Posted By: Staff

2,500 രൂപയ്ക്ക് മൈക്രോമാക്‌സ് സോളാര്‍ ഫോണ്‍ വാങ്ങാം

സോളാര്‍ പാനല്‍ സഹിതമെത്തുന്ന മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റാണ് എക്‌സ്259. വെറും 2,499 രൂപയ്ക്കാണ് കമ്പനി ആദ്യ സോളാര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്.

സൂര്യപ്രകാശം തട്ടുമ്പോള്‍ ഫോണ്‍ ബാറ്ററി ചാര്‍ജ്ജാകാനാണ് സോളാര്‍ പാന്ല്‍ സഹായിക്കുന്നത്. വൈദ്യുതി ഇടക്കിടെ ലഭിക്കാതിരിക്കുന്ന പ്രദേശങ്ങളിലും വൈദ്യുതി എത്തിച്ചേരാത്ത ഗ്രാമമേഖലകളിലുമാണ് ഈ സോളാര്‍ ഫോണിന് പ്രാധാന്യമേറുന്നത്. മൂന്ന് മണിക്കൂര്‍ സൗരചാര്‍ജ്ജ് ലഭിക്കുന്ന ഫോണില്‍ ഒന്നരമണിക്കൂര്‍ ടോക്ക്‌ടൈം ലഭിക്കും.

240x320 പിക്‌സല്‍ റെസലൂഷനുള്ള 2.4 ഇഞ്ച് ക്യുവിജിഎ സ്‌ക്രീനാണ് എക്‌സ്259നുള്ളത്. 1000mAh ലിഥിയം അയണ്‍ ബാറ്ററി, ഡ്യുവല്‍ സിം സൗകര്യങ്ങളും ഈ ഫോണിലുണ്ട്.

പ്രധാന സവിശേഷതകള്‍

  • 2.4 ഇഞ്ച് ഡിസ്‌പ്ലെ

  • വിജിഎ ക്യാമറ

  • ജിപിആര്‍എസ്

  • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • മൈ-സോണ്‍/മൈ-സ്‌റ്റോര്‍

  • 1000mAh ബാറ്ററി

  • ഡ്യുവല്‍ സിം പിന്തുണ

Please Wait while comments are loading...

Social Counting