1,500 രൂപയ്ക്ക് QWERTY മൊബൈലുമായി മൈക്രോമാക്‌സ്

Posted By: Super

1,500 രൂപയ്ക്ക് QWERTY മൊബൈലുമായി മൈക്രോമാക്‌സ്

വെറും ആയിരത്തഞ്ഞൂറു രൂപയ്ക്ക് QWERTY കീപാഡുള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തുന്നു. മൈക്രോമാക്‌സ് ക്യുഐസിയാണ് ഈ പുതിയ QWERTY ഹാന്‍ഡ്‌സെറ്റ്. ഒരു സിഡിഎംഎ ഫോണ്‍ ആണിത്.

2 ഇഞ്ച് സ്‌ക്രീന്‍ ഉള്ള ഈ ഫോണ്‍ മൂന്നു വ്യത്യസ്ത നിറങ്ങളിലെത്തുന്നുണ്ട്. ടിഎഫ്ടി ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ സ്‌ക്രീനിന്റെ റെസൊലൂഷന്‍ 220 x 170 പിക്‌സല്‍ ആണ്.

വില വളരെ കുറവാണെങ്കിലും ആകര്‍ഷണീയമായ ഡിസൈനിലൂടെ ഒരു രാജകീയ ഭാവം ഈ ഹാന്‍ഡ്‌സെറ്റിനു നല്‍കാന്‍ മൈക്രോമാക്‌സ് ശ്രദ്ധിച്ചിട്ടുണ്ട്. കാണുമ്പോള്‍ ആരും കരുതില്ല ഇത്രയും ആകര്‍ഷണീയമായ ഹാന്‍ഡ്‌സെറ്റ് വെറും 1,500 രൂപയ്ക്ക് ലഭിയ്ക്കും എന്ന്.

ഇതിന്റെ ഏറ്റ്വും വലിയ ആകര്‍ഷണമായ QWERTY കീപാഡില്‍ ബട്ടണുകള്‍ക്കിടയില്‍ ആവശ്യത്തിന് അകലം നല്‍കിയിരിക്കുന്നതുകൊണ്ട് എസ്എംഎസ് ടൈപ്പ് ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും ഈ മൊബൈലില്‍.

വിവിധ ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന മീഡിയാ പ്ലെയറുണ്ട് ഈ മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റില്‍. നേരിട്ട് മ്യൂസിക് പ്ലെയറിലേക്കും, എഫ്എം റേഡിയോയിലേക്കും പോകാന്‍ പാകത്തിന് പ്രത്യേകം പ്രത്യേകം ബട്ടണുകളുണ്ട് ഈ ഫോണില്‍.

മികച്ച ശ്രവ്യാനുഭവം സാധ്യമാക്കുന്ന ലൗഡ്‌സ്പീക്കറാണ് ഈ മൊബൈലിനുള്ളത്. കൂടെ 3.5 എംഎം ഓഡിയോ ജാക്കു കൂടി ആകുമ്പോള്‍ നല്ല സംഗീതാനുഭവം ഉറപ്പു നല്‍കുന്നു ഈ പുതിയ മൈക്രോമാക്ല് ഫോണ്‍.

2 ജിബി മെമ്മറിയും ഈ 1,500 രൂപ മാത്രം വിലയുള്ള ഹാന്‍ഡ്‌സെറ്റിനുണ്ട് എന്നത് വലിയ കാര്യം തന്നെയാണ്. ഇതിന്റെ 1000 mAh ബാറ്ററി 5 മണിക്കൂര്‍ ടോക്ക് ടൈമും ഉറപ്പു നല്‍കുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot