മൈക്രോമാക്‌സിന്റെ മികച്ച അഞ്ച് ഡ്യുവല്‍ കോര്‍ പ്രൊസസര്‍ സ്മാര്‍ട് ഫോണുകള്‍

Posted By:

മുന്‍പൊക്കെ രൂപവും ബാഹ്യ സൗന്ദര്യവും നോക്കിയായിരുന്നു ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ തെരഞ്ഞെടുത്തിരുന്നത്. സ്‌ക്രീനിന്റെ വലുപ്പം, ഫോണിന്റെ നീളം, കാമറ തുടങ്ങിയവയ്ക്കായിരുന്നു പ്രാധാന്യം. ഇന്ന് കഥ മാറി. ദിവസമെന്നോണം പുതിയ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലിറങ്ങുകയും കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയും ചെയ്തതോടെ ആളുകളുടെ മനോഭാവവും മാറി. ഇപ്പോള്‍ ഫോണുകളുടെ പ്രവര്‍ത്തനക്ഷമതയ്ക്കും ക്വാളിറ്റിക്കുമാണ് ഉപഭോക്താക്കള്‍ പരിഗണന നല്‍കുന്നത്.മുമ്പ് സിംഗിള്‍ കോര്‍ പ്രൊസസറുമായാണ് സ്മാര്‍ട് ഫോണുകള്‍ ഇറങ്ങിയിരുന്നത്. സാധാരണ ഫോണുകളെ അപേക്ഷിച്ച് നല്ല വേഗതയും ഫോണിനുണ്ടായിരുന്നു. പക്ഷേ ക്വാഡ് കോര്‍ പ്രൊസസറുകള്‍ അരങ്ങുവാഴുന്ന ഈ കാലത്ത് സിംഗിള്‍ കോര്‍ പ്രൊസസര്‍ ഫോണുകള്‍ നിലനില്‍പുണ്ടോ?. ഒരിക്കലുമില്ല. രണ്ടു സിംഗിള്‍ കോര്‍ പ്രാസസറുകള്‍ ചെര്‍ന്നാണ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കാര്യക്ഷമതയും ഇരട്ടിയാവും.

മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

വിലക്കുറവില്‍ മികച്ച സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിക്കുന്ന കമ്പനികളില്‍ ഒന്നാണ് മൈക്രോമാക്‌സ്. കുറഞ്ഞ കാലയളവിനുള്ളില്‍ സാധാരണക്കാരനു പ്രാപ്യമായ വിലയില്‍ നിരവധി സ്മാര്‍ട് ഫോണുകള്‍ ഈ കമ്പനി നിര്‍മിച്ചിട്ടുമുണ്ട്. ഡ്യുവല്‍ കോര്‍ പ്രാസസറുള്ള മൈക്രോമാക്‌സിന്റെ ഏറ്റവും മികച്ച അഞ്ച് സ്മാര്‍ട് ഫോണുകള്‍ ഏതെല്ലാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Micromax Canvas 2 A110

5 ഇഞ്ച് FWVGA ഡിസ്‌പ്ലേ
റെസല്യൂഷന്‍ 854-480 MP
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 MB RAM
2 GB. ഇന്റേണല്‍ മെമ്മറി.
8 എം.പി. പ്രൈമറി കാമറ,
0.3 എം.പി. സെക്കന്‍ഡറി കാമറ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍
3G, 2G, Wi-Fi, A-GPS, Bluetooth
ഡ്യുവല്‍ സിം
വില 9910 രൂപ

Micromax Canvas Lite A92

5 ഇഞ്ച് WVGA ഡിസ്‌പ്ലെ
റെസല്യൂഷന്‍ 480-800 എം.പി.
ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. RAM
4 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
5എം.പി. പ്രൈമറി കാമറ
3G, 2G, Wi-Fi, Bluetooth, A-GPS. കണക്റ്റിവിറ്റി
ഡ്യുവല്‍ സിം.
വില 8499 രൂപ

Micromax Canvas Music A88

4.5 ഇഞ്ച് ഡിസ്‌പ്ലെ
റെസല്യൂഷന്‍ 854-480 എം.പി.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. RAM
4 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
5എം.പി. പ്രൈമറി കാമറ
ഡ്യുവല്‍ സിം.
വില 8699 രൂപ

Micromax Ninja A91

4.5 ഇഞ്ച് ഡിസ്‌പ്ലെ
റെസല്യൂഷന്‍ 854-480 എം.പി.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. RAM
4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
ആന്‍ഡ്രോയ്ഡ് 4 ഒ.എസ്.
5എം.പി. പ്രൈമറി കാമറ
0.3 എം.പി. സെക്കന്‍ഡറി കാമറ
3G, Wi-Fi, Bluetooth, A-GPS കണക്റ്റിവിറ്റി
വില 8199 രൂപ

Micromax Ninja A89

4 ഇഞ്ച് WVGA ഡിസ്‌പ്ലെ
റെസല്യൂഷന്‍ 800-480 എം.പി.
1 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് MT 6577 പ്രൊസസര്‍
512 എം.ബി. RAM
2 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
ആന്‍ഡ്രോയ്ഡ് 4.0 ICS. ഒ.എസ്.
3എം.പി. പ്രൈമറി കാമറ
3G, 2G, Wi-Fi, Bluetooth, A-GPS കണക്റ്റിവിറ്റി
വില 6490 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
മൈക്രോമാക്‌സിന്റെ മികച്ച അഞ്ച് ഡ്യുവല്‍ കോര്‍ പ്രൊസസര്‍ സ്മാര്‍ട് ഫോ

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot