5,500 രൂപയ്ക്ക് മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ എ45 ഇന്ത്യയിലെത്തി

Posted By: Super

5,500 രൂപയ്ക്ക് മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ എ45 ഇന്ത്യയിലെത്തി

മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണായ സൂപ്പര്‍ഫോണ്‍ എ45 ഇന്ത്യയില്‍ വിപണിയിലെത്തി. 5,499 രൂപയ്ക്കാണ് ഈ ആന്‍ഡ്രോയിഡ്  മ്യൂസിക് ഫോണ്‍ വാങ്ങാനാകുക. എ45 നിന്‍ജ പന്‍ക് എന്നാണ് ഈ ഫോണിന്റെ വിളിപ്പേര്. വിലക്കുറവിനിടയിലും ഇതില്‍ മികച്ച സൗകര്യങ്ങളെ ഉള്‍പ്പെടുത്താന്‍ മൈക്രോമാക്‌സിന് സാധിച്ചിട്ടുണ്ട്.

ജിഞ്ചര്‍ബ്രഡ് ആന്‍ഡ്രോയിഡ് വേര്‍ഷനാണ് ഈ സ്മാര്‍ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. 3.5 ഇഞ്ച് എച്ച്‌വിജിഎ കപ്പാസിറ്റീവ് ഡിസ്‌പ്ലെ ഫോണിന്റെ പ്രധാന ഘടകമാണ്. ഇതിലെ പ്രോസസര്‍ ശേഷി 650 മെഗാഹെര്‍ട്‌സ് വരും. ദൃശ്യങ്ങളുടെ ഭംഗി ചോരാതെ അവ പകര്‍ത്താന്‍ സഹായിക്കുന്നതിന് 2 മെഗാപിക്‌സല്‍ ക്യാമറയും ഫോണില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൂപ്പര്‍ഫോണ്‍ എ50യില്‍ അവതരിപ്പിച്ച വോയ്‌സ് അസിസ്റ്റന്റ് ആപ്ലിക്കേഷനായ എയ്ഷ പുതിയ സ്മാര്‍ട്‌ഫോണിലും പ്രീലോഡായെത്തിയതാണ് മറ്റൊരു സവിശേഷത. മൈബഡ്ഡി, ഫെയ്‌സ്ബുക്ക്, എംസ്റ്റോര്‍ എന്നിവയാണ് പ്രീലോഡഡ് ആപ്ലിക്കേഷനുകളില്‍ ചിലത്. 1300mAh ബാറ്ററി ഇതിന് മികച്ച ബാക്ക്അപ്  നല്‍കുന്നു.

വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളാണ് ഫോണിലുള്ളത്. 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ സൗകര്യവും ഉണ്ട്. 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താനുമാകും. ഒരു അടിപൊളി ഹെഡ്‌ഫോണും കറുപ്പ്, വെളുപ്പ് നിറങ്ങളിലെത്തുന്ന സൂപ്പര്‍ഫോണ്‍ എ45ന് ഒപ്പം വരുന്നുണ്ട്.

നിലവില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ധാരാളം സ്മാര്‍ട്‌ഫോണുകള്‍ എത്തുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അവരുടെ ബജറ്റിനിണങ്ങുന്ന ഫോണുകള്‍

തെരഞ്ഞെടുക്കേണ്ടി വരുമ്പോഴാണ് കൂടുതല്‍ ബുദ്ധിമുട്ട്. ചിലത് വിലക്കുറവില്‍ എത്തുകയാണെങ്കില്‍ അവയില്‍ ചില സൗകര്യങ്ങള്‍ കുറവായിരിക്കും.

എല്ലാം ഒരുപോലെ ഒത്തുവന്ന ഫോണുകളും വിപണിയിലുണ്ടെങ്കിലും അവ കണ്ടെത്തുന്നതിലാണ് ബുദ്ധിമുട്ട്. അത്തരത്തില്‍ മികച്ച സൗകര്യങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഒരു സ്മാര്‍ട്‌ഫോണായി സൂപ്പര്‍ഫോണ്‍ എ45നെ കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot