പുതിയ മൈക്രോമാക്‌സ്‌ സൂപ്പര്‍ഫോണ്‍ എങ്ങനെ ഓണ്‍ലൈനായി വാങ്ങാം?

Posted By:

പുതിയ മൈക്രോമാക്‌സ്‌ സൂപ്പര്‍ഫോണ്‍ എങ്ങനെ ഓണ്‍ലൈനായി വാങ്ങാം?
ചൊവ്വാഴ്‌ച സൂപ്പര്‍ഫോണ്‍ സീരീസിലേക്ക്‌ മൈക്രോമാക്‌സ്‌ പുതിയൊരു സൂപ്പര്‍ഫോണ്‍ കൂടി പുറത്തിറക്കിയിരിക്കുന്നു. സൂപ്പര്‍ഫോണ്‍ എ87 നിഞ്ച 4 എന്നാണ്‌ ഈ പുതിയ സൂപ്പര്‍ഫോണിന്റെ പേര്‌. തൊട്ടു പിന്നാലെയിതാ എ25 സ്‌മാര്‍ട്ടി എന്ന പേരില്‍ പുതിയൊരു ഹാന്‍ഡ്‌സെറ്റുമായി മൈക്രോമാക്‌സ്‌.

സഹോളിക്‌ എന്ന ഓണ്‍ലൈന്‍ റീറ്റെയ്‌ലര്‍ സൈറ്റില്‍ 5,990 രൂപയ്‌ക്ക്‌ നിഞ്ച 4 സ്‌മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്‌.

സഹോളിക്കിലൂടെ എങ്ങനെ നിഞ്ച 4 വാങ്ങാം?

 • ആദ്യം ലിങ്കിലേക്ക്‌ പോവണം

 • ശേഷം ഷോപ്പിങ്‌ കാര്‍ട്ട്‌ പേജിലേക്ക്‌ പോകാന്‍ 'ആഡ്‌ റ്റു കാര്‍ട്ട്‌' ബട്ടണില്‍ ക്ലിക്ക്‌ ചെയ്യുക.

 • നിങ്ങള്‍ക്ക്‌ ഡിസ്‌കൗണ്ട്‌, അല്ലെങ്കില്‍ ഗിഫ്‌റ്റ്‌ കൂപ്പണ്‍ കോഡ്‌ ഉണ്ടെങ്കില്‍ അത്‌ തന്നിരിക്കുന്ന ബോക്‌സില്‍ എന്റര്‍ ചെയ്‌ത്‌ 'എന്റര്‍ ഷിപ്പിങ്‌ ഇന്‍ഫോ'യില്‍ ക്ലിക്ക്‌ ചെയ്യുക.

 • അടുത്ത പടിയായി നിങ്ങളുടെ രജിസ്‌ട്രേഡ്‌ അക്കൗണ്ടിലേക്ക്‌ സൈന്‍ ഇന്‍ ചെയ്യണം.

 • സഹോളിക്കില്‍ നേരത്തെ അക്കൗണ്ട്‌ ഇല്ലെങ്കില്‍ നിങ്ങളുടെ ഇമെയില്‍ അഡ്രസ്‌ ഉപയോഗിച്ച്‌ പുതിയൊരു അക്കൗണ്ട്‌ ഉണ്ടാക്കേണ്ടിയിരിക്കുന്നു.

 • അക്കൗണ്ട്‌ തുടങ്ങിക്കഴിഞ്ഞാല്‍ ഷിപ്പിങ്‌ ഇന്‍ഫോ പേജിലെത്തും. ഇവിടെ നിങ്ങളുടെ അഡ്രസ്‌ ശരിയാണോ എന്ന്‌ ഉറപ്പ്‌ വരുത്തിയ ശേഷം പെയ്‌മെന്റ്‌ ചെയ്യണം.

 • ക്രെഡിറ്റ്‌ കാര്‍ഡ്‌, ഇഎംഐ, നെറ്റ്‌ ബാങ്കിങ്‌, ക്യാഷ്‌ കാര്‍ഡ്‌, ക്യാഷ്‌ ഓണ്‍ ഡെലിവറി എന്നിങ്ങനെ വ്യത്യസ്‌തമായ പെയ്‌മെന്റ്‌ ഒപ്‌ഷനുകള്‍ ഉണ്ട്‌. ഇതില്‍ സൗകര്യപ്രദമായത്‌ തിരഞ്ഞെടുക്കാം.

 • ഇതോടെ അഞ്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്‌ത ഉല്‌പന്നം നിങ്ങള്‍ക്ക്‌ ലഭിക്കും.
മൈക്രോമാക്‌സ്‌ സൂപ്പര്‍ഫോണ്‍ എ87 നിഞ്ച 4ന്റെ ഫീച്ചറുകള്‍
 • 480 x800 പിക്‌സല്‍ റെസൊലൂഷനുള്ള 4 ഇഞ്ച്‌ കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 1 ജിഗാഹെര്‍ഡ്‌സ്‌ സ്‌നാപ്‌ഡ്രാഗണ്‍ പ്രോസസ്സര്‍

 • ആന്‍ഡ്രോയിഡ്‌ 2.3.5 ജിഞ്ചര്‍ബ്രെഡ്‌ ഓപറേറ്റിങ്‌ സിസ്റ്റം

 • 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 3ജി, 2.1 ബ്ലൂടൂത്ത്‌, വൈഫൈ 802.11 b/g, ജിപിഎസ്‌

 • 32 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോഎസ്‌ഡി കാര്‍ഡ്‌

 • ഡ്യുവല്‍ സിം സൗകര്യം

 • 1,400 mAh ലിഥിയം അയണ്‍ ബാറ്ററി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot