സ്മാര്‍ട്ടഫോണ്‍ വിപണിയിലേക്ക് മൈക്രോമാക്‌സ് ഫോണ്‍ എത്തുന്നു

Posted By:

സ്മാര്‍ട്ടഫോണ്‍ വിപണിയിലേക്ക് മൈക്രോമാക്‌സ് ഫോണ്‍ എത്തുന്നു

ഇന്ത്യന്‍ വിപണിയിലേക്ക് ഒരു പുതിയ മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ കൂടി.  മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ ലൈറ്റ് എ75 എന്നു പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഫീച്ചറുകള്‍:

 • 650 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

 • 2.3 ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഓപറേറ്റിംഗ് സിസ്റ്റം

 • കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 3.8 ഇഞ്ച് സ്‌ക്രീന്‍ വലിപ്പം

 • 320 x 480 പിക്‌സല്‍ റെസൊലൂഷന്‍

 • ഡ്യുവല്‍ ക്യാറകള്‍

 • 3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ്

 • മള്‍ട്ടി മീഡിയ പ്ലെയര്‍

 • എഫ്എം റേഡിയോ

 • 16 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

 • ഇന്റഗ്രേറ്റഡ് എഫ്എം റേഡിയോ

 • 3.5 എംഎം ഹെഡ്‌ഫോണ്‍ / ഓഡിയോ ജാക്ക്

 • ബ്ലൂടൂത്ത്

 • വൈഫൈ

 • വാപ്

 • യുഎസ്ബി

 • സോഷ്യല്‍ നെറ്റ വര്‍ക്കിംഗിന് ഇന്‍ബില്‍ട്ട് ആപ്ലിക്കേഷനുകള്‍

 • ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് ഉപയോഗപ്പെടുത്താനുള്ള സംവിധാനം

 • ഗൂഗിള്‍ വോയ്‌സ് സേര്‍ച്ച്, ഗൂഗിള്‍ മാപ്‌സ്

 • 1300 mAh ലിഥിയം അയണ്‍ ബാറ്ററി

 • 8 മണിക്കൂര്‍ ടോക്ക് ടൈം

 • നീളം 120 എംഎം, വീതി 63.5 എംഎം, കട്ടി 10.9 എംഎം

 • ഭാരം 135 ഗ്രാം
ചെറിയ വിലയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുന്നതില്‍ മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ പുതിയ മൈക്രോമാക്‌സ് സാധാരണക്കാരുടെ ഇടയില്‍ നല്ല സ്വീകാര്യത ലഭിക്കും എന്നാണ്.

ചെറിയ വിലയില്‍ ഒരു കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചു എന്നത് മൈക്രോമാക്‌സിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്.  കാരണം ചെറിയ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഇടയില്‍ സൂപ്പര്‍ഫോണ്‍ ലൈറ്റ് എ75ന് കാര്യമായ മുന്‍തൂക്കം നല്‍കും.

എംപി3, വേവ്, എംപി4 എന്നീ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മീഡിയ പ്ലെയര്‍ ആണ് ഈ മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണിന്റേത്.  വെറും 9,000 രൂപ മാത്രം ആണ് മൈക്രോമാക്‌സ് സൂപ്പര്‍ ലൈറ്റ് എ75 സ്മാര്‍ട്ട്‌ഫോണിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot