മൈക്രോമാക്‌സ് യുണൈറ്റ് 2 സ്മാര്‍ട്‌ഫോണ്‍ ഓണ്‍ലൈനില്‍; മികച്ച 8 ഡീലുകള്‍

Posted By:

കഴിഞ്ഞമാസമാണ് 6,999 രൂപ വിലവരുന്ന ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ മൈക്രോമാക്‌സ് ലോഞ്ച് ചെയ്തത്. അതോടൊപ്പം കാന്‍വാസ് എന്‍ഗേജ് എന്ന പേരിലും ഒരു ബഡ്ജറ്റ് ഫോണ്‍ പുറത്തിറക്കി. മോട്ടറോളയുടെ മോട്ടോ E യെ പ്രതിരോധിക്കാനാണ് ഈ രണ്ടു ഫോണുകളും അവതരിപ്പിച്ചത്.

ഇതില്‍ മൈക്രോമാക്‌സ് യുണൈറ്റ് 2 സ്മാര്‍ട്‌ഫോണ്‍ നിലവില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായി. സാങ്കേതികമായും വിലയിലും മോട്ടോ E ക്ക് വെല്ലുവിളിയായ യുണൈറ്റ് ലഭിക്കുന്ന മികച്ച 8 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

800-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് കപ്പാസിറ്റീവ് IPS ഡിസ്‌പ്ലെ, 1.3 GHz ക്വാഡ്‌കോര്‍ മീഡിയടെക് MT6582 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, ഡ്യുവല്‍ സിം, 5 എം.പി പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ 3 ജി, ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.

2000 mAh ആണ് ഫോണിലെ ബാറ്ററി. ഗ്രെ, വെള്ള, ചുവപ്പ്, പച്ചഎന്നിങ്ങനെ കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot