മൈക്രോമാക്‌സ് യുണൈറ്റ് 2; ഭാഷയുടെ അതിരുകള്‍ ഭേദിച്ച സ്മാര്‍ട്‌ഫോണ്‍

By Bijesh
|

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ വലിയ കാര്യമല്ല ഇപ്പോള്‍. മോട്ടോ E യുടെ വരവോടെ ആന്‍ഡ്രോയ്ഡിന്റെ പുതിയ വേര്‍ഷന്‍ ഒ.എസുമായി താഴ്ന്ന ശ്രേണിയില്‍ പെട്ട നിരവധി സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു.

 

അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ യുണൈറ്റ് 2. മോട്ടോ E ക്ക് എല്ലാ അര്‍ഥത്തിലും കരുത്തനായ എതിരാളിയാണ് യുണൈറ്റ് 2. പിന്‍വശത്ത് LED ഫ് ളാഷ്, ഫ്രണ്ട് ക്യാമറ, ക്വാഡ് കോര്‍ പ്രൊസസര്‍ എന്നിവയാണ് മോട്ടോ E യുമായി താരതമ്യം ചെയ്യുമ്പോള്‍ യുണൈറ്റ് 2-വിന്റെ പ്രധാന മേന്മ.

അതോടൊപ്പം 21 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട് ചെയ്യുമെന്നതും ഈ ഫോണിനെ വേറിട്ടതാക്കുന്നു. എന്നാല്‍ ഇതുകൊണ്ടെല്ലാം മികച്ച ഒരു സ്മാര്‍ട്‌ഫോണാണ് മൈക്രോമാക്‌സ് യുണൈറ്റ് 2 എന്നു പറയാന്‍ സാധിക്കുമോ?..

അതറിയാന്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുണൈറ്റ് 2 ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ തയാറാക്കിയ റിവ്യൂ കാണുക.

#1

#1

4.7 ഇഞ്ച് ആണ് മൈക്രോമാക്‌സ് യുണൈറ്റ് 2-വിന്റെ സ്‌ക്രീന്‍സൈസ്. മോട്ടോ Eയേക്കാള്‍ കൂടുല്‍ ആണ് ഇത്. 800-480 പിക്‌സല്‍ റെസല്യൂഷന്‍ അത്ര മികച്ചതല്ലെങ്കിലും ഉപയോഗിക്കുമ്പോള്‍ കാര്യമായ പ്രയാസം അനുഭവപ്പെടില്ല. കളറുകള്‍ നല്ല രീതിയില്‍ പ്രതയക്ഷപ്പെടുന്നുണ്ട്.

 

#2

#2

സാധാരണ മൈക്രോമാക്‌സ് സ്മാര്‍ട്‌ഫോണുകളില്‍ നിന്നു വ്യത്യസ്തമായി ആകര്‍ഷകമായ ഡിസൈന്‍ ആണ് യുണൈറ്റ് 2-വിനുള്ളത്. കട്ടിയുള്ള പ്ലാസ്റ്റിക് ബോഡി അല്‍പം ഭാരക്കൂടുതല്‍ തോന്നിപ്പിക്കുമെങ്കിലും കൂടുതല്‍ ഉറപ്പു നല്‍കുന്നു. കൈകളില്‍ ഉറച്ചു നില്‍ക്കുന്ന വിധത്തില്‍ കൂടുതല്‍ ഗ്രിപ്പുള്ളതാണ് ബാക്പാനല്‍.

 

#3
 

#3

1.3 GHz ക്വാഡ്‌കോര്‍ മീഡിയടെക് പ്രൊസസര്‍ആണ് യുണൈറ്റ് 2-വില്‍ ഉള്ളത്. ഒപ്പം 1 ജി.ബി. റാമും. വിലയുമായി താരതമ്യം ചെയ്താല്‍ ഇത് ഏറെ മികച്ചതാണ്. മാത്രമല്ല, മോട്ടോ Eയില്‍ ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഉള്ളത് എന്നതും ഓര്‍ക്കേണ്ടതുണ്ട്. സാധാരണ നിലയില്‍ മികച്ച വേഗത നല്‍കാന്‍ പ്രൊസസറിന് സാധിക്കും.
ഇന്റേണല്‍ മെമ്മറി 4 ജിയാണ്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 32 ജി.ബി. വരെ വികസിപ്പിക്കാം.

 

#4

#4

5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 2 എം.പി ഫ്രണ്ട് ക്യാമറയുമാണ് യുണൈറ്റ് 2-വിനുള്ളത്. LED ഫ് ളാഷ് ഉണ്ട് എന്നതാണ് പ്രൈമറി ക്യാമറയുടെ പ്രത്യേകത. മുറക്കകത്തുവച്ചോ വെളിച്ചം കുറവുള്ള മറ്റ് സ്ഥലങ്ങളില്‍ വച്ചോ ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴും നല്ല തെളിച്ചം ലഭിക്കുന്നുണ്ട്.
മുന്‍വശത്തെ 2 എം.പി ക്യാമറ വീഡിയോ കോളിംഗിനും സെല്‍ഫികള്‍ക്കും അുനയോജ്യമാണ്.

 

#5

#5

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആണ് യുണൈറ്റ് 2-വിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. വോയ്‌സ് അസിസ്റ്റന്‍സ് ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഇതില്‍ ഉണ്ട്. യൂസര്‍ ഇന്റര്‍ഫേസും മോശമല്ല. പ്രീ ലോഡഡായി നിരവധി മൈക്രോമാക്‌സ് ആപ്ലിക്കേഷനുകള്‍ ഫോണിലുണ്ട്. അതില്‍ എടുത്തുപറയേണ്ടത് MAd എന്ന ആപ് ആണ്. ഓരോ തവണ കോള്‍ ചെയ്യുമ്പോഴും ഒരു പരസ്യം പ്രത്യക്ഷപ്പെടുകയും അത് കാണുകയാണെങ്കില്‍ നിശ്ചിത തുക പ്രീപെയ്ഡ്, പോ്‌സറ്റ് പെയ്ഡ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്ന ആപ് ആണ് ഇത്. എന്നാല്‍ പലര്‍ക്കും അലോസരം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് ഈ ആപ്.

 

#6

#6

2000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. സാധാരണ നിലയില്‍ ഏകദേശം ഒരുദിവസം മുഴുവന്‍ ചാര്‍ജ് നില്‍ക്കും. ഉയര്‍ന്ന സൈസുള്ള വീഡിയോ, ഗെയിം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോഴും 8 മണിക്കൂര്‍ വരെ ചാര്‍ജ് ലഭിക്കുന്നുണ്ട്.

 

#7

#7

21 ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ സപ്പോര്‍ട് ചെയ്യുമെന്നതാണ് യുണൈറ്റ് 2 വിന്റെ മറ്റൊരു ഗുണം. അതായത്, ഇ മെയില്‍, ടെക്‌സ്റ്റ് മെസേജ്, കോണ്‍ടാക്റ്റ് ലിസ്റ്റ് എന്നിവ പ്രാദേശിക ഭാഷകളില്‍ സെറ്റ് ചെയ്യാന്‍ കഴിയും.

 

#8

#8

7000 രൂപയില്‍ താഴെ വിലയുള്ള ഫോണ്‍ എന്ന നിലയില്‍ മൈക്രോമാക്‌സ് യുണൈറ്റ് 2 മികച്ചതാണ് എന്ന് നിസംശയം പറയാം. സമാന വിലയില്‍ ലഭിക്കുന്ന മോട്ടോ E യുമായി താരതമ്യം ചെയ്താല്‍ ക്യാമറ, പ്രൊസസര്‍ എന്നിവയുടെ കാര്യത്തില്‍ മുന്നിലാണുതാനും.

 

<center><iframe width="100%" height="360" src="//www.youtube.com/embed/ziE0NdRz1TQ?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

English summary
Micromax Unite 2 review: A budget smartphone bridging the language barrier, Micromax Unite 2 Review, A good Smartphone with less price, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X