കൂടുതല്‍ ബാറ്ററിസമയവുമായി മൈക്രോമാക്‌സിന്റെ പുതിയ ഫോണ്‍; വില 7,999 രൂപ

Posted By:

കമ്പ്യൂട്ടറുകളുടെ ഉപയോഗം കുടി സാധ്യമാകുന്ന സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് ഇറങ്ങുന്നത്. ഉയര്‍ന്ന പ്രൊസസറും ക്യാമറയുമെല്ലാം അതിന് മാറ്റുകൂട്ടുകയും ചെയ്യുന്നു. എന്നാല്‍ ബാറ്ററിയുടെ കാര്യമൊ. മിക്ക സ്മാര്‍ട്‌ഫോണുകളും പരാജയപ്പെടുന്നത് അവിടെയാണ്. സൗകര്യങ്ങള്‍ കുടുന്നതിനനുസരിച്ച് ബാറ്ററി ചാര്‍ജ് തീരുന്ന വഴിയും അറിയില്ല.

എന്നാല്‍ ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരായ മൈക്രോമാക്‌സ് ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ടാണ് പുതിയ സ്മാര്‍ട്‌ഫോണ്‍ ഇറക്കുന്നത്. 10 മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 3000 mAh ബാറ്ററിയുള്ള ഫോണാണ് കമ്പനി പുറത്തിറക്കുന്നത്. അതും 7,999 രൂപയ്ക്ക്.

കാന്‍വാസ് ജ്യൂസ് A77 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഹോം ഷോപ് 18-ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന ശ്രേണിയില്‍ പെട്ട ഈ ഫോണിന്റെ പ്രധാന ഗുണം ബാറ്ററിതന്നെയാണ്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

854-480 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ, 1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ്.

LED ഫഌാഷോടു കൂടിയ 5 എം.പി. പ്രൈമറി ക്യാമറ, VGA ക്വാളിറ്റി ഫ്രണ്ട് ക്യാമറ എന്നിവയുള്ള കാന്‍വാസ് ജ്യൂസ് A77 2 ജി, 3 ജി, ഡ്യുവല്‍ സിം, വൈ-ഫൈ, ബ്ലുടൂത്ത്, യു.എസ്.ബി. എന്നിവ സപ്പോര്‍ട് ചെയ്യും.

പുതിയ ഫോണ്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന, കൂടുതല്‍ ബാറ്ററി ദൈര്‍ഖ്യമുള്ള അഞ്ചു ഫോണുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. പതിനായിരം രൂപയില്‍ കുറവാണ് ഈ ഫോണുകള്‍ക്ക് വില.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ബാറ്ററിസമയവുമായി മൈക്രോമാക്‌സിന്റെ പുതിയ ഫോണ്‍; വില 7,999 രൂ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot