മൈക്രോമാക്‌സ് നിന്‍ജ 2 എ56 5,999 രൂപയ്ക്ക്

Posted By: Super

മൈക്രോമാക്‌സ് നിന്‍ജ 2 എ56 5,999 രൂപയ്ക്ക്

എ45, എ50 ഉള്‍പ്പടെയുള്ള ഫോണുകളെപ്പോലെ നിന്‍ജ ശ്രേണിയിലേക്ക് മൈക്രോമാക്‌സില്‍ നിന്നും വിലക്കുറവുള്ള മറ്റൊരു സ്മാര്‍ട്‌ഫോണ്‍ കൂടി. നിന്‍ജ 2 എ56 സ്മാര്‍ട്‌ഫോണാണ് ഇന്ത്യന്‍ വിപണിയില്‍ 5,999 രൂപയ്ക്ക് കമ്പനി ഇറക്കിയിരിക്കുന്നത്. എയ്ഷ വോയ്‌സ് സൗകര്യവും ഡ്യുവല്‍ സൗകര്യവുമെല്ലാം ബജറ്റ് സ്മാര്‍ട്‌ഫോണ്‍ നിരയില്‍ മൈക്രോമാക്‌സ് നിന്‍ജ 2 എ56നേയും ശ്രദ്ധേയമാക്കുന്നു.

നിന്‍ജ 2 എ56ലെ സവിശേഷതകള്‍

 • ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രഡ്

 • 800 മെഗാഹെര്‍ട്‌സ് ക്വാള്‍കോം സിംഗിള്‍ കോര്‍ പ്രോസസര്‍

 • 256 എംബി റാം

 • മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് (32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താം)

 • 3 മെഗാപിക്‌സല്‍ ക്യാമറ

 • 3.5 ഇഞ്ച് ടിഎഫ്ടി എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

 • എയ്ഷ വോയ്‌സ് അസിസ്റ്റന്‍സ് സവിശേഷത

 • 3ജി, യുഎസ്ബി 2.0, ബ്ലൂടൂത്ത് 2.1, വൈഫൈ, 3.5എംഎം ഓഡിയോ ജാക്ക് കണക്റ്റിവിറ്റികള്‍

 • ഗ്രാവിറ്റി സെന്‍സറും ലൈറ്റ് സെന്‍സറും

 • 1400mAh ബാറ്ററി

 • 94 ഗ്രാം ഭാരം

നിന്‍ജ ശ്രേണിയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന വിവിധ സ്മാര്‍ട്‌ഫോണുകള്‍ അടുത്തിടെയായി കമ്പനി ഇറക്കിയിരുന്നു. സൂപ്പര്‍ഫോണ്‍ നിന്‍ജശ്രേണിയില്‍ മറ്റൊരു ഇന്ത്യന്‍ കമ്പനിയും പരീക്ഷിക്കാത്ത വോയ്‌സ് സേവനമായ എയ്ഷയും പരിചയപ്പെടുത്തുകയുണ്ടായി. ഐഫോണ്‍ 4എസിലെ സിരിയ്ക്കും ഇപ്പോള്‍ ഗാലക്‌സി എസ്3യില്‍ അവതരിപ്പിച്ച എസ് വോയ്‌സിനും സമാനമാണ് ഈ ആപ്ലിക്കേഷന്‍. എയ്ഷ വോയ്‌സ് അസിസ്റ്റന്‍സ് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യുകയുമാവാം.

നാലര മണിക്കൂര്‍ വരെ ടോക്ക്‌ടൈമാണ് ഇതിലെ ബാറ്ററി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 180 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും. മഞ്ഞ്, ചുവപ്പ് നിറങ്ങളിലാണ് ഈ ഫോണ്‍ വില്പനക്കെത്തുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot