മൈക്രോമാക്‌സ് വിന്‍ W121 Vs നോകിയ ലൂമിയ 630; ഏതാണ് മികച്ച വിന്‍ഡോസ്‌ഫോണ്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വിന്‍ഡോസ് ഫോണുകള്‍ പുറത്തിറക്കിയിരുന്നത് നോകിയ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിനകത്തുനിന്നു തന്നെ അവര്‍ക്ക് ശക്തമായ വെല്ലുവിളിയുമായി ഒരു കമ്പനി എത്തിയിരിക്കുന്നു. മൈക്രോമാക്‌സ്.

അടുത്തിടെ മൈക്രോമാക്‌സ് ലോഞ്ച് ചെയ്ത കാന്‍വാസ് വിന്‍ W121, കാന്‍വാസ് വിന്‍ W092 എന്നിവയാണ് വിന്‍ഡോസ് ഫോണ്‍ വിപണിയില്‍ പുതിയ മത്സരത്തിന് വഴിവച്ചിരിക്കുന്നത്.

ഇതില്‍ 9,500 രൂപ വിലവരുന്ന കാന്‍വാസ് വിന്‍ W121 നോകിയയുടെ അടുത്തിടെ പുറത്തിറങ്ങിയ ലൂമിയ 630-ന് ശക്തമായ വെല്ലുവിളിയാണ്. വിലയിലായാലും സാങ്കേതികമായ പ്രത്യേകതകള്‍ നോക്കിയാലും രണ്ടുഫോണുകളും ഒപ്പത്തിനൊപ്പമാണ്. വിലയുടെ കാര്യമാണെങ്കില്‍ നോകിയ ലൂമിയ 630-ന് വില അല്‍പം കൂടുകയും ചെയ്യും.

എന്തായാലും മൈക്രോമാക്‌സ് വിന്‍ W121-ഉം നോകിയ ലൂമിയ 630 -ഉം തമ്മില്‍ ഒരു താരതമ്യം ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ടുഫോണുകളിലും വിന്‍ഡോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് ഫോണ്‍ 8.1 ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു താരതമ്യത്തിന്റെ ആവശ്യവുമില്ല.

 

ഡിസ്‌പ്ലെയുടെ കാര്യത്തില്‍ മൈക്രോമാക്‌സ് വിന്‍ W121 അല്‍പം മികച്ചുനില്‍ക്കും. 720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് സ്‌ക്രീനാണുള്ളത്.
ലൂമിയ 630-നാവട്ടെ 480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് ഡിസ്‌പ്ലെ.

 

ക്യാമറയുടെ കാര്യത്തിലും മൈക്രോമാക്‌സ് ഫോണ്‍ തന്നെയാണ് മികച്ചു നില്‍ക്കുന്നത്. 3264-2448 പിക്‌സല്‍ റെസല്യൂഷനുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന, LED ഫ് ളാഷ് ഉള്ള 8 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുാണ് കാന്‍വാസ് വിന്‍ W121-ല്‍ ഉള്ളത്.
അതേസമയം ലൂമിയ 630-ല്‍ 2592-1944 പിക്‌സല്‍ റെസല്യൂഷനുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന 5 എം.പി ഓട്ടോഫോക്കസ് ക്യാമറയാണ്. ഫ്രണ്ട് ക്യാമറ ഇല്ലതാനും.

 

മൈക്രോമാക്‌സ് കാന്‍വാസ് വിന്‍ W121-ല്‍ 1.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസറാണ്. ലൂമിയ 630-ല്‍ 1.2 GHz കോര്‍ടെക്‌സ് A7 ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍. അതായത് പ്രൊസസറിന്റെ കാര്യത്തില്‍ രണ്ടുഫോണുകളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല.

 

മൈക്രോമാക്‌സ് ഫോണില്‍ 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിങ്ങനെയാണ് ഉള്ളത്.
ലൂമിയ 630-ലാകട്ടെ 512 എം.ബി. റാമും 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും.
റാമിന്റെ കാര്യത്തില്‍ കാന്‍വാസ് വിന്‍ W121 മുന്നിലാണെങ്കില്‍ എക്‌സ്പാന്‍ഡബിള്‍ മെമ്മറി ലൂമിയ 630-ാണ് കൂടുതല്‍.

 

മൈക്രോമാക്‌സ് കാന്‍വാസ് വിന്‍ W121-ല്‍ 2000 mAh ബാറ്ററിയാണെങ്കില്‍ ലൂമിയ 630-ല്‍ 1830 mAh ബാറ്ററിയാണ് ഉള്ളത്.

 

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന മൈക്രോമാക്‌സ് കാന്‍വാസ് വിന്‍ W121 -ന് 9500 രൂപയാണ് വില. നോകിയ ലൂമിയ 630-ന്റെ ഡ്യുവല്‍ സിം വേരിയന്റിക് 11,500 രൂപയും സിംഗിള്‍ സിം വേരിയന്റിസ് 10,940 രൂപയുമാ്ണ വില.

 

വിലയും സാങ്കേതികമായ പ്രത്യേകതകളും പരിശോധിച്ചാല്‍ മൈക്രോമാക്‌സ് കാന്‍വാസ് വിന്‍ W121 തന്നെയാണ് അല്‍പം മികച്ചുനില്‍ക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot