2,000 രൂപയ്ക്ക് മൈക്രോമാക്‌സ് ഡ്യുവല്‍ സിം ഫോണ്‍

Posted By:

2,000 രൂപയ്ക്ക് മൈക്രോമാക്‌സ് ഡ്യുവല്‍ സിം ഫോണ്‍

ചെറിയ വിലയുള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിക്കാന്‍ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുള്ള ഒരു ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനിയാണ് മൈക്രോമാക്‌സ്.  ഇന്ത്യന്‍ വിപണിയില്‍ മൈക്രോമാക്‌സിന് നല്ല സ്ഥാനം ഉണ്ട്.  ഏറ്റവും പുതിയതായി മൈക്രോമാക്‌സ് പുറത്തിറക്കിയ ഹാന്‍ഡ്‌സെറ്റാണ് മൈക്രോമാക്‌സ് എക്‌സ്275.

താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളുള്ള ഒരു നല്ല ഹാന്‍ഡ്‌സെറ്റ് ആഗ്രഹിക്കുന്നവര്‍ക്ക് സംശയിക്കാതെ തിരഞ്ഞെടുക്കാവുന്ന ഒരു മൊബൈല്‍ ഫോണ്‍ ആണ് മൈക്രോമാക്‌സ് എകസ്275.  മികച്ച ഫീച്ചറുകളും, സ്‌പെസിഫിക്കേഷനുകളും ഈ ഹാന്‍ഡ്‌സെറ്റിന് സ്വന്തം.

പ്രധാന പ്രത്യേകതകള്‍:

 • 2.0 ഇഞ്ച് ഡിസ്പ്ല

 • 240 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 0.3 മെഗാപിക്‌സല്‍ വിജിഎ ക്യാമറ

 • ഡ്യുവല്‍ സിം സംവിധാനം

 • എല്‍ഇഡി ടോര്‍ച്ച്

 • 2400 mAh മാരത്തോണ്‍ ലിഥിയം അയണ്‍ ബാറ്ററി

 • 10 മണിക്കൂര്‍ ടോക്ക് ടൈം

 • 15 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയം

 • മള്‍ട്ടി ഫോര്‍മാറ്റ് മ്യൂസിക് പ്ലെയര്‍

 • വീഡിയോ റെക്കോര്‍ഡര്‍

 • ഇന്‍-ബില്‍ട്ട് എഫ്എം റേഡിയോ

 • ഫോണ്‍ബക്കില്‍ 1000 കോണ്‍ടാക്റ്റ്

 • എംഎംഎസ് മെസ്സേജ് സൗകര്യം

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • ജിപിആര്‍എസ്

 • ഇന്‍-ബില്‍ട്ട് ആന്റി-തെഫ്റ്റ് ടെക്‌നോളജി

 • 8ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • 20 പ്രീലോഡഡ് സിനിമകള്‍

 • യൂസര്‍ മാന്വല്‍

 • വാറന്റി കാര്‍ഡ്

 • സര്‍വീസ് കാര്‍ഡ്

 • ട്രാന്‍സീവര്‍

 • ഹാന്റ്‌സ് ഫ്രീ കിറ്റ്
 

20 മുഴുവന്‍ സിനിമകളേടെ വരുന്ന 2 ജിബി മെമ്മറി കാര്‍ഡ് ആണ് മൈക്രോമാക്‌സ് എക്‌സ്275ന്റെ ഏറ്റവും വലിയ ആകര്‍ഷണം.  എഫ്എം റേഡിയോയും പാട്ടും മണിക്കൂറുകളോളം കേള്‍ക്കാന്‍ സഹായിക്കുന്ന മികച്ച ബാറ്ററി ബാക്ക്അപ്പ് ഈ ഹാന്‍ഡ്‌സെറ്റിന്റെ വലിയൊരു പ്രത്യേകതയാണ്.  പ്രീലോഡഡ് സിനിമകളും, മികച്ച ബാറ്ററികളും കൂടിയാകുമ്പോള്‍ നല്ലൊരു വിനോദ വിരുന്നു തന്നെ ഒരുക്കാന്‍ സാധിക്കുന്നു മൈക്രോമാക്‌സിന് ഈ ഫോണില്‍.

ഇത്രയും മികച്ച ബാറ്ററി ബാക്ക്അപ്പ് ഉറപ്പാക്കാന്‍ മൈക്രോമാക്‌സ് ഈ മൊബൈലിന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് മാരത്തോണ്‍ ബാറ്ററിയാണ്.

ഇതില്‍ ഡ്യുവല്‍ സിം സൗകര്യമൊരുക്കിയിരിക്കുന്നത് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും.  ഒരു ഹാന്‍ഡ്‌സെറ്റില്‍ തന്നെ ഒരേ സമയം രണ്ടു സിമ്മുകള്‍ ഉപയോപ്പെടുത്തുക എന്നത് ഒരു പ്രലോഭനം തന്നെയാണ്.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും ഈ മൈക്രോമാക്‌സ് ഹാന്‍ഡ്‌സെറ്റ്.  കറുപ്പ് നിറത്തില്‍ വരുന്ന ഈ മൊബൈല്‍ ഫോണിന്റെ ഡിസൈന്‍ ആകര്‍ഷണീയവും പ്രൊഫഷലുമാണ്.  വെറും 2,000 രൂയ്ക്കു താഴെയാണ് ഈ മൈക്രോമാക്‌സ് മൊബൈലിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot