മൈക്രോമാക്‌സ് എക്‌സ്288, പുതിയ ഡ്യുവല്‍ സിം ഫോണ്‍

Posted By:

മൈക്രോമാക്‌സ് എക്‌സ്288, പുതിയ ഡ്യുവല്‍ സിം ഫോണ്‍

ഇന്ത്യയില്‍ ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റുകല്‍ക്കുള്ള സാധ്യത വളരെ വലുതാണ്.  അതുകൊണ്ടു തന്നെ നിരവധി ഡ്യുവല്‍ സിം ഫോണുകള്‍ ഇന്ത്യയിലെത്തുന്നുണ്ട്.  ഡ്യുവല്‍ സിം ഫോണുകള്‍ നിര്‍മ്മിക്കുന്നവരില്‍ ഒരു പ്രധാന കമ്പനിയാണ് മൈക്രോമാക്‌സ്.  മൈക്രോമാക്‌സ് പുതുതായി പുറത്തിറക്കിയ ഡ്യുവല്‍ സിം ഫോണ്‍ ആണ് മൈക്രോമാക്‌സ് എക്‌സ്288.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ സിം

 • 2.4 ഇഞ്ച് ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ

 • 240 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 1.3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ്

 • 1.6 എംബി ഇന്റേണല്‍ മെമ്മറി

 • 8 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി

 • ബ്ലൂടൂത്ത് വേര്‍ഷന്‍ 2.0

 • ജിപിആര്‍എസ് സപ്പോര്‍ട്ട്

 • യുഎസ്ബി സപ്പോര്‍ട്ട്

 • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • എഫ്എം റേഡിയോ

 • 1,800 mAh ലിഥിയം ആയണ്‍ ബാറ്ററി

 • 8 മണിക്കൂര്‍ ടോക്ക് ടൈം

 • 29 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയം

 • നീളെ 113.7 എംഎം, വീതി 24.25 എംഎം, കട്ടി 15.8 എംഎം

 • ഭാരം 61.7 ഗ്രാം
ബാര്‍ ആകൃയിയിലുള്ള ഈ ഫോണ്‍ അത്യാവശ്യം ചെറുതും ഒതുക്കമുള്ളതുമാണ്.  അല്‍ഫാന്യൂമെറിക് കീപാഡാണ് ഇതിന്റേത്.  ടൈപ്പിംഗ് എളുപ്പമാക്കും വിധമാണ് കീപാഡിന്റെ ഡിസൈന്‍.  വ്യത്യസ്ത നിറങ്ങളില്‍ എത്തുന്നുണ്ട് മൈക്രോമാക്‌സ് എകസ്288.

പതിവുപോലെ എന്നാല്‍ ഇവയില്‍ കറുപ്പിനു തന്നെയാണ് ആകര്‍ഷണീയത കൂടുതല്‍.  നാവിഗേഷന്‍ കീകള്‍ ഒഴികെയുള്ള എല്ലാ ഭാഗങ്ങളും ഒരൊറ്റ നിറത്തിലാണ്.  നാവിഗേഷന്‍ ബട്ടണുകള്‍ സൈബര്‍ പച്ച നിറത്തിലായിരിക്കും.  ഇയര്‍ഫോണിലും സൈബര്‍ പച്ച നിറം കാണാം.

ഇതിന്റെ 2.4 ഇഞ്ച് ഡിസ്‌പ്ലേ 2,56,000 വ്യത്യസ്ത നിറങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും.  ഇന്‍ബില്‍ട്ട് മീഡിയ പ്ലെയറിന്റെയും എഫ്എം റേഡിയോയുടെയും ഈ ഫോണിലെ വിനോദ സാധ്യതകളാണ്.

2,300 രൂപയാണ് മൈക്രോമാക്‌സ് എക്‌സ്288 ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot