മൈക്രോമാക്‌സ് ഡ്യുവല്‍ സിം ഫോണ്‍ വരുന്നു

Posted By: Staff

മൈക്രോമാക്‌സ് ഡ്യുവല്‍ സിം ഫോണ്‍ വരുന്നു

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഡ്യുവല്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ആവശ്യക്കാരേറെയാണ്. അതുകൊണ്ടു തന്നെ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഡ്യുവല്‍ സിം ഫോണുകള്‍ ഇറക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു.

കൂടുതല്‍ സൗകര്യങ്ങളും വിനോദത്തിന് സാധ്യതയുമുള്ള ഡ്യുവല്‍ സിം ഫോണുകള്‍ ചെറിയ വിലയില്‍ എത്തിക്കുന്നതിലാണ് എല്ലാ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികളും തമ്മില്‍ മത്സരം.

മൈക്രോമാക്‌സ് പുറത്തിറക്കുന്ന പുതിയ ഡ്യുവല്‍ സിം ഫോണ്‍ ആണ് എക്‌സ്395. 73.2 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോണ്‍ ഒരു ബാര്‍ മാതൃകയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഫഌഷ് ഇല്ലാത്ത, വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം ഉള്ള 1.3 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഡ്യുവല്‍ സിം ഫോണിലുള്ളത്.

എച്ച്263 എംപി3 പ്ലെയര്‍, 6.1 സെ.മി. ക്യുവിജിഎ ഡിസ്‌പ്ലേ സ്‌ക്രീന്‍, റിഫഌക്റ്റീവ് കീപാഡ് എന്നിവയെല്ലാം ഈ പുതിയ ഫോണിന്റെ പ്രത്യേകതകളാണ്.

മൂന്നു വ്യത്യസ്ത രീതിയില്‍ സിം മാറ്റാന്‍ സാധിക്കുന്ന മൂന്നു തരം മോഷന്‍ സെന്‍സറുകള്‍ ഈ പുതിയ ഹാന്‍ഡ്‌സെറ്റിലുണ്ട്. ഇതുവഴി സിം മാറ്റി ഉപയോഗിക്കാന്‍ ഫോണ്‍ ഒന്നു തിരിയ്ക്കുകയോ, വളയ്ക്കുകയോ, കുലുക്കുകയോ ചെയ്താല്‍ മാത്രം മതിയാകും.

സൈലന്റ് മോഡിലേക്ക് മാറ്റാനും, പാട്ടു മാറ്റാനും എല്ലാം ഇതു തന്നെ ചെയ്താല്‍ മതിയാകും എന്നത് ഏറെ രസകരമാണ്. ഈ ഹാന്‍ഡ്‌സെറ്റിന്റെ ബാക്ക് പാനല്‍ ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നീ മൂന്നു വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ജാവ, മള്‍ട്ടി ഫോര്‍മാറ്റ് മ്യൂസിക് പ്ലെയര്‍, എഫ്എം റേഡിയോ, റെക്കോര്‍ഡര്‍ എന്നീ സൗകര്യങ്ങളുള്ള ഈ പുതിയ മൈക്രോമാക്‌സ് മൊബൈലില്‍ ഒപേറ മിനി ബ്രൗസറും ഉണ്ട്.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എക്‌സ്‌റ്റേണല്‍ മെമ്മറി 8 ജിബി വരെ ഉയര്‍ത്താവുന്നതാണ്. 3 മണിക്കൂര്‍ ടോക്ക് ടൈമും, 6 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 800 mAh ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

നമ്മുടെ കൈപ്പത്തിക്കുള്ളില്‍ ഒതുക്കാവുന്ന വിധത്തിലാണ് ഈ പുതിയ മൈക്രോമാക്‌സ് മൊബൈല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ പുതിയ ഡ്യുവല്‍ സിം ഫോണിന്റെ വില 2,500 മുതല്‍ 3,000 രൂപ വരെയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot