യൂ യുറേക്കാ രജിസ്‌ട്രേഷനില്ലാതെ വാങ്ങാന്‍ ആദ്യമായി അവസരം...!

Written By:

മൈക്രോമാക്‌സിന്റെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണായ യൂ യുറേക്കാ രജിസ്റ്റര്‍ ചെയ്യാതെ വാങ്ങാന്‍ അവസരം ഒരുക്കുന്നു. ഈ വരുന്ന ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് യൂ യുറേക്കാ രജിസ്റ്റര്‍ ചെയ്യാതെ വാങ്ങാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.

യൂ യുറേക്കാ രജിസ്‌ട്രേഷനില്ലാതെ വാങ്ങാന്‍ ആദ്യമായി അവസരം...!

മൈക്രോമാക്‌സിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ പങ്കാളിയായ ആമസോണ്‍ ഇന്ത്യ വഴിയാണ് ഫോണ്‍ വാങ്ങാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച പത്തുമണി മുതലാണ് യൂ യുറേക്കയുടെ രജിസ്‌ട്രേഷനില്ലാത്ത വില്‍പന ആരംഭിക്കുക. ഇതാദ്യമായാണ് യൂ യുറേക്കാ രജിസ്‌ട്രേഷനില്ലാതെ വാങ്ങിക്കാനുള്ള അവസരം ഒരുക്കുന്നത്.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

യൂ യുറേക്കാ രജിസ്‌ട്രേഷനില്ലാതെ വാങ്ങാന്‍ ആദ്യമായി അവസരം...!

മൈക്രോമാക്‌സിന്റെ പുതിയ മോഡലായ യൂ യുഫോറിയ മെയ് 12-ന് വിപണിയിലെത്തും. അതിനു മുന്നോടിയായാണ് യൂ യുറേക്ക-യുടെ തുറന്ന വില്‍പ്പന നടത്തുന്നത്.

നിങ്ങള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയില്ലാത്ത "കാലഹരണപ്പെട്ട" 10 സങ്കേത നിപുണതകള്‍...!

യൂ യുറേക്കാ രജിസ്‌ട്രേഷനില്ലാതെ വാങ്ങാന്‍ ആദ്യമായി അവസരം...!

മികച്ച സവിശേഷതകളുമായി പുറത്തിറങ്ങിയ ഫോണിന് 8,999 രൂപയാണ് വില. ഡുവല്‍ സിം, 4ജി എല്‍ടിഇ കണക്ടിവിറ്റി, 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.5 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രോസസ്സര്‍, രണ്ട് ജിബി റാം, 13 എംപി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

English summary
Micromax YU Yureka to be available for purchase online without pre-registration.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot