ഫ്ളാഷ് സെയിലിലൂടെ മൈക്രോമാക്‌സിന്റെ യു യുറേക്ക അവതരിപ്പിച്ചു....!

Written By:

മൈക്രോമാക്‌സ് യു യുറേക്ക-യുടെ ഓണ്‍ലൈന്‍ ഫ്ളാഷ് സെയില്‍ നടത്തി. ആമസോണ്‍ ഇന്ത്യ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് വഴിയാണ് യുറേക്കയുടെ വില്‍പന നടന്നത്.
ആദ്യഘട്ടത്തില്‍ 10,000 ഫോണുകളാണ് കമ്പനി വില്‍പനയ്ക്ക് എത്തിച്ചത്.

8,999 രൂപയാണ് യുറേക്കയുടെ വില. ഇരട്ട സിം, സിയാനോജന്‍ 11 അധിഷ്ഠിതമായ കിറ്റ്കാറ്റ് 4.4.4, 4ജി എല്‍ടിഇ കണക്ടിവിറ്റി, 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ തുടങ്ങിയവയാണ് സവിശേഷതകള്‍.

ഫ്ളാഷ് സെയിലിലൂടെ മൈക്രോമാക്‌സിന്റെ യു യുറേക്ക അവതരിപ്പിച്ചു....!

2 ജിബി റാമില്‍ 64 ബിറ്റ് 1.5 ജിഗാഹെര്‍ട്‌സ് ഒക്റ്റാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറാണ് യുറേക്ക-യ്ക്ക് ശക്തിപകരുന്നത്. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും, അഞ്ചു മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് മൈക്രോമാക്‌സ് ക്യാമറാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Micromax Yu Yureka to have 10,000 units for sale on Amazon today.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot