വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിന് പുതിയ അപ്‌ഡേഷന്‍

By Shabnam Aarif
|
വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിന് പുതിയ അപ്‌ഡേഷന്‍

വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ബീറ്റ വേര്‍ഷന്‍ മൈക്രോസോഫ്റ്റ് ഈയിടെ പുറത്തിറക്കി.   7.10.8107.79 എന്നാണ് ഈ അപ്‌ഡേറ്റഡ് വേര്‍ഷന്‍ അറിയപ്പെടുന്നത്.

ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു കോപ്പി തങ്ങളുടെ കൈവശം ലഭിച്ചിട്ടുണ്ടെന്ന് ഇറ്റാലിയന്‍ വെബ്‌സൈറ്റായ പ്ലൈഫോ അവകാശപ്പെടുന്നു.  പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തിനെ കുറിച്ച് ചില വിവരങ്ങള്‍ അവര്‍ പുറത്തു വിടുകയും ചെയ്തു.  ഈ പുതിയ വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം നിലവിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണത്രെ.

മുന്‍പ് ഈ ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ പലര്‍ക്കും അവരുടെ ഓണ്‍-സ്‌ക്രീന്‍ കീബോര്‍ഡ് അപ്രത്യക്ഷമാകുമായിരുന്നു.  ഇത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.  അത് ഈ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ പരിഹരിക്കപ്പെടും.

വൈഫൈ ഹോട്ട്‌സ്‌പോട്ടിനുണ്ടായിരുന്ന പ്രശ്‌നമാണ് ഈ പുതിയ അപ്‌ഡേഷനോടെ പരിഹരിക്കപ്പെട്ട മറ്റൊരു പ്രശ്‌നം.  ഇത് സാങ്കേതിക ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രശ്‌നമായിരുന്നു.  ഈ അപ്‌ഡെഷനില്‍ അടുത്തുള്ള വൈഫൈ ഹോട്ട്‌സ്‌പോട്ടിനെ കുറിച്ചുള്ള വിവരം ലഭിക്കണമെങ്കില്‍ ഉപയേക്താവിന്റെ അനുമതി ലഭിക്കണം.

എന്നാല്‍ എസ്എംഎസ് സംവിധാനത്തിലുള്ള പ്രശ്‌നം ഈ പുതിയ അപ്‌ഡേഷനിലൂടെയും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് പ്ലാഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിന്‍ഡോസ് മാന്‍ഗോ ഗാഡ്ജറ്റുകളുടെ ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ പോകുന്ന ഓപറേറ്റിംഗ് സിസ്റ്റം ഈ വേര്‍ഷന്‍ ആയിക്കൊള്ളണം എന്നില്ല.  ഇത് തല്‍ക്കാലം ഓപറേറ്റര്‍മാര്‍ക്കും സപ്പോര്‍ട്ടിംഗ് ആളുകള്‍ക്കും പരീക്ഷണാര്‍ത്ഥത്തില്‍ നല്‍കുകയായിരിക്കും ചെയ്യുക.  കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നു കണ്ടെത്തി അവകൂടി പരിഹരിച്ചതിനു ശേഷമായിരിക്കും ഈ ഓപറേറ്റിംഗ് സിസ്റ്റം ഉപയോക്താക്കള്‍ക്ക് അപ്‌ഡേഷന് ലഭിക്കുക.

എന്നാല്‍ മൈക്രോസോഫ്റ്റ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പുതിയ അപ്‌ഡെഷനെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.  2012ന്റെ ആദ്യ മാസങ്ങളിലേതെങ്കിലും ഒന്നില്‍ ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിന്‍ഡോസ് മാന്‍ഗോയുടെ ലളിതവത്കരിച്ച വേര്‍ഷനായ വിന്‍ഡോസ് ഫോണ്‍ 7എക്‌സ് ടാന്‍ഗോയെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നിരിക്കുന്നു.  ഈ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ചില പ്രത്യേക കട്ടിംഗ് എഡ്ജ് ഫീച്ചറുകള്‍ ഉണ്ട് എന്നും ഇവ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ ഇത് ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് ഒരു ഭാഷണിയായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വരും ദിവസങ്ങളില്‍ ഈ രണ്ടു പുതിയ ഓപറേറിംഗ് സിസ്റ്റങ്ങളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നു പ്രതീക്ഷിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X