ലൂമിയ 535 മൈക്രോസോഫ്റ്റിന്റെ ലോ ബഡ്ജറ്റ് ഫോണ്‍...!

Written By:

നോക്കിയ പേര് കൂടാതെയുളള ലൂമിയ ഫോണ്‍ ആദ്യമായി മൈക്രോസോഫ്റ്റ് വിപണിയിലിറക്കി. മൈക്രോസോഫ്റ്റ് ലൂമിയ 535 എന്ന കുറഞ്ഞ ബഡ്ജറ്റ് ഫോണാണ് കമ്പനി ഉപയോക്താക്കളിലെത്തിച്ചിരിക്കുന്നത്.

ലൂമിയ 530-ന് സമാനമായ രൂപകല്‍പ്പനയാണ് മൈക്രോസോഫ്റ്റ് ലൂമിയ 535-നും ഉളളത്. 960 X 540 പിക്‌സലിലുള്ള അഞ്ചിഞ്ച് ക്യുഎച്ച്ഡി ഐപിഎസ് എല്‍ഇഡി ഡിസ്‌പ്ലേയാണ് ലൂമിയ 535-ന്റേത്. ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ്സ് 3-ന്റെ പിന്തുണയും നല്‍കിയിരിക്കുന്നു.

മൈക്രോസോഫ്റ്റ് നോക്കിയ സ്വന്തമാക്കിയ ശേഷവും നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ലൂമിയയില്‍ നോക്കിയ എന്ന പേര് മൈക്രോസോഫ്റ്റ് ഉപയോഗിച്ചിരുന്നു. ഫോണുകളോടൊപ്പം നോക്കിയ എന്ന പേരും പത്തു വര്‍ഷം ഉപയോഗിക്കാനുളള അവകാശം മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. ലൂമിയ ഫോണുകളില്‍ ഇനി നോക്കിയ ബ്രാന്‍ഡ് നെയിം മൈക്രോസോഫ്റ്റ് ചേര്‍ക്കില്ലെങ്കിലും ഫീച്ചര്‍ ഫോണുകളില്‍ നോക്കിയ എന്ന പേര് തുടരാനാണ് തീരുമാനം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

5X5X5 സ്മാര്‍ട്ട്‌ഫോണ്‍ പാക്കേജുമായാണ് ലൂമിയ 535 എത്തുന്നത്. (5 ഇഞ്ച് ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിങ്ങനെയാണ് പാക്കേജ്). കൂടാതെ എല്‍ഇഡി ഫ്‌ലാഷും ഓട്ടോ ഫോക്കസും റിയര്‍ ക്യാമറയും അടങ്ങിയിരിക്കുന്നു. സെല്‍ഫി പ്രേമികള്‍ക്കായുള്ള ഫ്രണ്ട് ക്യാമറക്ക് വൈഡ് ആംഗിള്‍ സവിശേഷതയുമുണ്ട്. 848X480 പിക്‌സലിലുള്ള വീഡിയോയും മുന്‍ക്യാമറയില്‍ റിക്കോര്‍ഡ് ചെയ്യാവുന്നതാണ്.

2

1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ്‌കോര്‍ പ്രൊസസ്സറാണ് ലൂമിയ 535-ന്റേത്. 1 ജിബി റാം കൊണ്ടാണ് സ്മാര്‍ട്ട്‌ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണിന്റെ എക്‌സ്‌റ്റേണല്‍ മെമ്മറി 128 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

3

വിന്‍ഡോസ് ഫോണ്‍ 8.1 പതിപ്പിലാണ് ലൂമിയ 535-ന്റെ പ്രവര്‍ത്തനം. 3ജി, വൈഫൈ, ബ്ലൂടൂത്ത്, എജിപിഎസ് തുടങ്ങിയവ കണക്ടിവിറ്റി സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. 1905 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം പകരുന്നത്.

4

8,400 രൂപയാണ് മൈക്രോസോഫ്റ്റ് ലൂമിയ 535-ന്റെ വില. 8.8 മില്ലിമീറ്റര്‍ കനവും 146 ഗ്രാമ്മും ഉണ്ട്. സിയാന്‍, ബ്രൈറ്റ് ഗ്രീന്‍, ബ്രൈറ്റ് ഓറഞ്ച്, വൈറ്റ്, ബ്ലാക്ക്, ഡാര്‍ക്ക് ഗ്രേ എന്നീ നിറങ്ങളില്‍ ലൂമിയ 535 ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot