മൈക്രോസോഫ്റ്റ് ബഡ്ജറ്റ് വിന്‍ഡോസ് ഫോണ്‍ ലോഞ്ച് ചെയ്തു

Posted By:

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നോകിയ പുതിയ വിന്‍ഡോസ് സ്മാര്‍്ടഫോണ്‍ പുറത്തിറക്കി. ലൂമിയ 530 എന്നു പേരിട്ടിരിക്കുന്ന 85 യൂറോയാണ് വില. അതായത് ഏകദേശം 6,869 രൂപ. സിംഗിള്‍ സിം, ഡ്യുവല്‍ സിം വേരിയന്റുകളില ലഭിക്കുന്ന ഫോണ്‍ ഓഗസ്റ്റ് മുതല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും.

സാങ്കേതികമായി അത്ര മികച്ച ഫോണാണ് ലൂമിയ 530 എന്നു പറയാനാവില്ല. എങ്കിലും നോകിയയുടെ ഏറ്റവും മികച്ച ഫോണുകളിലൊന്നായ ലൂമിയ 520 മായി ചില കാര്യങ്ങളില്‍ സാമ്യവുമുണ്ട്.

മൈക്രോസോഫ്റ്റ് ബഡ്ജറ്റ് വിന്‍ഡോസ് ഫോണ്‍ ലോഞ്ച് ചെയ്തു

4 ഇഞ്ച് LCD ഡിസ്‌പ്ലെ, 854-480 പിക്‌സല്‍ റെസല്യൂഷന്‍, ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസര്‍, 1.2 GHz കോര്‍ടെക്‌സ് A7 പ്രൊസസര്‍, അഡ്രിനോ 302 ജി.പി.യു, 512 എം.ബി റാം, വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ്, 4 ജി.ബി. ഇന്റേണല്‍ മെമ്മറിഏ 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍.

അതേസമയം ഫ്രണ്ട് ക്യാമറയില്ല എന്നത് പ്രധാന ന്യൂനതയാണ്. ബ്ലുടൂത്ത്, വൈ-ഫൈ, യു.എസ്.ബി തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 1430 mAh ബാറ്ററി 2 ജി നെറ്റ്‌വര്‍ക്കില്‍ 13 മണിക്കൂര്‍ സംസാരസമയം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 22 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും ലഭിക്കും.

വിന്‍ഡോസ് ഫോണ്‍ 8.1-ന്റെ ഫീച്ചറുകള്‍ ലഭ്യമാണെങ്കിലും കുറഞ്ഞ റാം, ഫ്രണ്ട് ക്യാമറയുടെ അഭാവം തുടങ്ങിയവയെല്ലാഗ ഫോണിന്റെ പോരായ്മകളാണ്. ബ്രൈറ്റ് ഓറഞ്ച്, ബ്രൈറ്റ് ഗ്രീന്‍, വൈള്ള, ഡാര്‍ക് ഗ്രെ തുടങ്ങിയ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

English summary
Microsoft Launches Lumia 530 Smartphone With Quad Core Processor, Microsoft Launches Lumia 530 Smartphone, Price and specs of Lumia 530, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot