മൈക്രോസോഫ്റ്റ് ലൂമിയ 640 ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കി...!

Written By:

മൈക്രോസോഫ്റ്റ് പുതിയ രണ്ട് ഫോണുകള്‍ ഇറക്കി. ലൂമിയ 640 , ലൂമിയ 640 XL എന്നിവയാണ് ഇന്ത്യയില്‍ ഇറക്കിയത്. ഫോണുകള്‍ക്ക് യഥാക്രമം 11,999 രൂപയും, 15,799 രൂപയുമാണ് വില.

മൈക്രോസോഫ്റ്റ് ലൂമിയ 640 ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കി...!

കഴിഞ്ഞ മാസം നടന്ന ബാഴ്‌സിലോണ വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ്സിലാണ് മൈക്രോസോഫ്റ്റ് ഈ ഫോണുകള്‍ ലോഞ്ച് ചെയ്തത്. ലൂമിയ 640 ഓണ്‍ലൈനില്‍ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ മാത്രമാണ് വില്‍പ്പന നടത്തുക.

ആപ്പിളിന്റെ നെടും തൂണിനെക്കുറിച്ച് നിങ്ങള്‍ അറിയാത്ത കാര്യങ്ങള്‍...!

മൈക്രോസോഫ്റ്റ് ലൂമിയ 640 ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കി...!

XL മോഡല്‍ റീട്ടെയില്‍ സ്‌റ്റോറുകളിലും ലഭ്യമാകും. 5 ഇഞ്ച് സ്‌ക്രീനും എച്ച്ഡി ഡിസ്‌പ്ലേയുമാണ് ലൂമിയ 640-യ്ക്ക് ഉളളത്. എന്നാല്‍ XL പതിപ്പിന് 5.7 ഇഞ്ചാണ് സ്‌ക്രീന്‍.

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

മൈക്രോസോഫ്റ്റ് ലൂമിയ 640 ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കി...!

ഇരു ഫോണുകളിലും 1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സറാണ് ഉളളത്. വിന്‍ഡോസ് 8.1 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ലൂമിയ 640-യ്ക്ക് 8 എംപി പിന്‍ക്യാമറയും, 0.9 എംപി മുന്‍ക്യാമറയും ഉള്ളപ്പോള്‍ XL പതിപ്പിന് 13 എംപി പിന്‍ ക്യാമറയും 5 എംപി മുന്‍ക്യാമറയുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

Read more about:
English summary
Microsoft launches Lumia 640 and Lumia 640 XL smartphones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot