നോകിയ XL കേരളത്തില്‍ ലോഞ്ച് ചെയ്തു; സൗജന്യ ഡാറ്റായൂസേജ്...!!!

Posted By:

പ്രത്യേക ഓഫറുകളോടെ നോകിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായ നോകിയ XL കേരളത്തില്‍ ലോഞ്ച് ചെയ്തു. ഏതാനും ദിവസം മുമ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഫോണ്‍ പ്രത്യേക ആനുകൂല്യങ്ങളോടെയാണ് കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 11,489 രൂപയാണ് വില.

ആറുമാസത്തേക്ക് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതില്‍ പ്രധാനം. പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാദാക്കളായ ഭാരതി എയര്‍ശടല്ലുമായി സഹകരിച്ചാണ് ഈ ഓഫര്‍. 500 എം.ബി. വരെയാണ് സൗജന്യ ഡാറ്റാ യൂസേജ് പരിധി.

നോകിയ XL കേരളത്തില്‍ ലോഞ്ച് ചെയ്തു; സൗജന്യ ഡാറ്റായൂസേജ്...!!!

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നോകിയ ഇന്ത്യ ദക്ഷിണമേഘലാ ഡയരക്ടര്‍ ടി.എസ്. ശ്രീധര്‍ ആണ് ഫോണ്‍ പുറത്തിറക്കിയത്. 'നിലവില്‍ ആളുകള്‍ ഫീച്ചര്‍ഫോണുകളില്‍ നിന്ന് സ്മാര്‍ട്‌ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 6000 രൂപ മുതല്‍ 12,000 രൂപവരെ വരുന്ന ഫോണുകള്‍ക്കാന് കൂടുതല്‍ ഡിമാന്‍ഡ്. അതുകൊണ്ടുതന്നെ നോകിയ XL-ന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് കരുതുന്നതെന്നും ലോഞ്ചിംഗ് നിര്‍വഹിച്ചുകൊണ്ട് ശ്രീധര്‍ പറഞ്ഞു.

സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിപണയില്‍ കേരളം തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സ്ംസ്ഥാനങ്ങളും മികച്ച പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 ഇഞ്ച് IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് ഓപ്പണ്‍സോഴ്‌സ് ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. സെക്കന്‍ഡറി ക്യാമറ, 2000 mAh ബാറ്ററി തുടങ്ങിയവയാണ് നോകിയ Xl സ്മാര്‍ട്‌ഫോണിന്റെ പ്രത്യേകതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot