വിന്‍ഡോസ് ഫോണ്‍ 8.1-ല്‍ ശാക്തീകരിച്ച ലൂമിയ 535-ന്റെ 5 ആകര്‍ഷകമായ വസ്തുതകള്‍....!

മൈക്രോസോഫ്റ്റ് അടുത്തിടെയാണ് നോക്കിയ ബ്രാന്‍ഡ് നാമം ഒഴിവാക്കികൊണ്ടുളള ലൂമിയ 535 എന്ന കമ്പനിയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചത്. ലോ എന്‍ഡ് വിഭാഗത്തില്‍ മൈക്രോസോഫ്റ്റിന്റെ തുരുപ്പ് ചീട്ടാണ് ലൂമിയ 535.

ഇന്‍ഡ്യന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറ്റവും വളക്കൂറുളള മണ്ണാണ് ലൂമിയ 535, ഉപഭോക്താവിന്റെ ആവശ്യങ്ങളെല്ലാം അകക്കണ്ണില്‍ മനസ്സിലാക്കിയാണ് മൈക്രോസോഫ്റ്റ് ഈ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കമ്പനി ഇന്‍ഡ്യന്‍ വിപണിയില്‍ ഇത്ര താല്‍പ്പര്യം എടുക്കുന്നതും, ലോ എന്‍ഡ് വിഭാഗത്തില്‍ സൂക്ഷ്മമായ വിലയിരുത്തലുകള്‍ നടത്തുന്നതും.

കണക്ടിവിറ്റിയിലും സ്മാര്‍ട്ട്‌ഫോണ്‍ സവിശേഷതകളിലുമാണ് ലൂമിയ 535 കണ്ണ്‌വെച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് വണ്‍ പ്ലാറ്റ്‌ഫോമിേെന്റ ഉപജ്ഞാതക്കളായ ഗൂഗിളില്‍ നിന്നും ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റു്ന്നതിനാണ് ലൂമിയ 535 മൈക്രോസോഫ്റ്റ് ഇറക്കിയിരിക്കുന്നത്. പുതിയ ചര്‍ച്ചകളിലേക്ക് പോകുന്നതിന് മുന്‍പ് മൈക്രോസോഫ്റ്റ് ലൂമിയ 535-ന്റെ ചില വസ്തുകളിലേക്ക് നമുക്ക് കടക്കാം. ലൂമിയ 535-ന്റെ പ്രധാന സവിശേഷതകളറിയുന്നതിന് താഴെ സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഡെനിം അപ്‌ഡേറ്റോട് കൂടി വിന്‍ഡോസ് ഫോണ്‍ 8.1-ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ നിലവിലെ എല്ലാ വിന്‍ഡോസ് ഫോണ്‍ 8 ഡിവൈസുകളും ഭാവിയില്‍ വിന്‍ഡോസ് 10 പ്ലാറ്റ് ഫോമിലേക്ക് പരിഷ്‌ക്കരിക്കാവുന്നതാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.

 

2

ലൂമിയ 535-ന്റെ രണ്ട് ക്യാമറകളും 5 എംപി വീതമുളളതാണ്. സെല്‍ഫി ഭ്രമം ഉളളവരുടെ വിപണി പിടിച്ചെടുക്കുകയാണ് ഇതുകൊണ്ട് കമ്പനി ഉന്നം വയ്ക്കുന്നത്. പ്രധാന ക്യാമറ ഇത്തവണ എത്തിയിരിക്കുന്നത് എല്‍ഇഡി ഫഌഷ് പിന്തുണയോട് കൂടിയാണ്.

3

മൈക്രോസോഫ്റ്റ് ലൂമിയ 535-ന്റെ ഫസ്റ്റ് പാര്‍ട്ടി ആപുകള്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കും. വണ്‍ഡ്രൈവ്, സ്‌കൈപ്പ്, എംഎസ് ഓഫീസ്, വണ്‍നോട്ട് തുടങ്ങിയ ഒരു പിടി ഫസ്റ്റ് പാര്‍ട്ടി ആപുകളുമായാണ് ലൂമിയ 535 എത്തുന്നത്.

 

4

ലൂമിയ ബ്രാന്‍ഡിലുളള ഏത് ഫോണിന്റെയും പോലെ മനോഹരമായ നിറങ്ങളോട് കൂടിയ ഡിസൈനിലാണ് 535-ഉം എത്തിയിരിക്കുന്നത്. 1950 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം നല്‍കുന്നത്. ഡുവല്‍ സിം, മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ (128 ജിബി വരെ) എന്നിവയാണ് മറ്റ് സവിശേഷതകള്‍.

5

5 ഇഞ്ച് ഡിസ്‌പ്ലേയും 960 X 540 പിക്‌സലുകള്‍ റെസലൂഷനോടും കൂടിയാണ് 535 വന്നിരിക്കുന്നത്. 1.2 ഗിഗാഹെര്‍ട്ട്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 200 ക്വാഡ് കോര്‍ പ്രൊസസ്സറാണ് ഫോണിന്റെ ജീവന്‍. 1 ജിബി റാം ഇതിന് പിന്തുണയേകുന്നു.

നവംബര്‍ 26-ന് 535 ഉപയോക്താക്കളുടെ കൈകളില്‍ എത്തും. 10,000 രൂപയ്ക്ക് താഴെയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Microsoft Lumia 535 Coming Soon To India. 5 Facts about Windows Phone 8.1 Powered Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot