ഫീച്ചര്‍ ഫോണുകള്‍ മരിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റ്....!

Written By:

നോക്കിയ എന്ന പേരിന്റെ ഗൃഹാതുരത്വം മനസ്സില്‍ പേറുന്നവര്‍ക്കായി നോക്കിയ എന്ന പേരില്‍ തന്നെ മൈക്രോസോഫ്റ്റ് പുതിയൊരു ഫീച്ചര്‍ ഫോണ്‍ ലോഞ്ച് ചെയ്തു. നോക്കിയ 215 എന്ന ഈ മോഡലിന് 29 ഡോളര്‍ അതായത് ഏകദേശം 2195 രൂപയാണ് വില.

320 X 240 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവില്‍ 2.4 ഇഞ്ച് ക്യുവിജിഎ എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. എട്ട് എംബി റാം, 0.3 മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകള്‍.

ഫീച്ചര്‍ ഫോണുകള്‍ മരിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റ്....!

ഇതൊരു ഫീച്ചര്‍ ഫോണാണെങ്കിലും സ്മാര്‍ട്‌ഫോണിലെ ചില സവിശേഷതകള്‍ ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, മെസഞ്ചര്‍, ബിംഗ് സെര്‍ച്ച്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നതിന് ഫോണില്‍ ഒപ്പേറ മിനി ബ്രൗസര്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. കാലാവസ്ഥ അറിയുന്നതിന് എംഎസ്എന്‍ വെതറും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മറ്റൊരു എടുത്തു പറയത്തക്ക സവിശേഷത ബാറ്ററിയാണ്. ഒറ്റ സിം പതിപ്പില്‍ 29 ദിവസവും ഇരട്ട സിം പതിപ്പില്‍ 21 ദിവസവും ബാറ്ററിയുടെ ഊര്‍ജ്ജം നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Read more about:
English summary
Microsoft's $29 Nokia 215 is a smarter feature phone for the masses.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot