Just In
- 2 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 3 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 5 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 8 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- News
അഴിമതി പണം ഗോവയില്‍ പ്രചാരണത്തിനായി എഎപി ഉപയോഗിച്ചു; ഞെട്ടിച്ച് ഇഡിയുടെ കണ്ടെത്തല്‍
- Sports
രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?
- Movies
ദീപിക പദുകോണിന് പകരം നായികയാക്കി; കഥാപാത്രത്തോടുള്ള ആവേശത്തിൽ ശരീരത്തോട് ചെയ്തത് തെറ്റായി പോയെന്ന് മാളവിക!
- Lifestyle
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
Vivo: ചുരുളഴിഞ്ഞത് വലിയ ചതിയോ? വിവോയ്ക്കെതിരായ അന്വേഷണത്തിലെ കാണാപ്പുറങ്ങൾ
കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ നേരിടുന്ന ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോയ്ക്കെതിരെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി ) മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം വിവോയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സ്ഥലങ്ങളും ഉൾപ്പടെ 44 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ തെളിവ് ശേഖരണം നടത്തിയ ശേഷം വിവോയിലെ കമ്പനി എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തുമെന്നാണ് വിവരം. എതെങ്കിലും വിവോ ജീവനക്കാർക്കെതിരെ ലുക്ക് ഔട്ട് സർക്കുലറുകൾ പുറപ്പെടുവിക്കേണ്ടതുണ്ടോയെന്നും ഇഡി പരിശോധിക്കും. ആരോപണങ്ങൾ വളരെ ഗൌരവമായാണ് സർക്കാരും ഏജൻസികളും കാണുന്നത്. കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള രജിസ്റ്റ്രാർ ഓഫ് കമ്പനീസ് നടത്തിയ പരിശോധനയാണ് വിവോയ്ക്കെതിരായ ഇഡി അന്വേഷണത്തിൽ എത്തി നിൽക്കുന്നത്. ( Vivo ).

വിതരണക്കാരൻ വെറും ഷെൽ കമ്പനിയോ?
വിവോയുമായി ബന്ധമുള്ള സ്ഥാപനം സർക്കാരിനെയും ബാങ്കുകളെയും തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ഡൽഹി പൊലീസ് അടുത്തിടെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് സംഭവത്തിൽ ഇഡിയും അന്വേഷണം ആരംഭിച്ചത്. വിവോയുടെ ജമ്മു & കശ്മീർ ഡിസ്ട്രിബ്യൂട്ടർ ആയ ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

ഡെൽഹി ആൻഡ് ഹരിയാന മേഖലയിലെ ഡെപ്യൂട്ടി രജിസ്റ്റാർ ഓഫ് കമ്പനീസ് നൽകിയ പരാതിയിൽ ആണ് ഡെൽഹി പൊലീസ് ഗ്രാൻഡ് പ്രോസ്‌പെക്‌റ്റിനെതിരെ കേസ് എടുത്തത്. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഭാഗമായ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അതിന്റെ ഭാഗത്ത് നിന്ന് ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനെതിരെ പ്രത്യേക അന്വേഷണം നടത്തിയതിന് ശേഷമാണ് ഔപചാരികമായി പോലീസിൽ പരാതി ഫയൽ ചെയ്തത്.

ഡിസംബർ 4നാണ് ആർഒസി പൊലീസിൽ പരാതി നൽകുന്നത്. ആർഒഎസി നൽകിയ പരാതിയിൽ ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് വിവോ ചൈനയുടെ ഉപസ്ഥാപനമായി സ്വയം എടുത്ത് കാണിച്ചതായി പറയുന്നു. അത് പോലെ തന്നെ ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനിലെ ചൈനീസ് ഷെയർ ഹോൾഡർമാരായ ഷെങ്ഷെൻ ഔ, ഷാങ് ജി എന്നിവർ ഔദ്യോഗിക രേഖകളിൽ സമർപ്പിച്ചിരിക്കുന്നത് വ്യാജ അഡ്രസുകളും വ്യാജ രേഖകളും ആണെന്നും ആർഒസി കണ്ടെത്തി. അതേ സമയം തന്നെ ഔദ്യോഗിക രേഖകളിൽ കമ്പനി വിവോയുടെ ഉപസ്ഥാപനം ആണെന്ന് പറയുന്നുമില്ല.

" ഡീപ് കവർ റസിഡന്റ് ഏജന്റുമാർ " ആണ് ചൈനീസ് ഷെയർ ഹോൾഡേഴ്സ് സമർപ്പിച്ച രേഖകൾ വ്യാജമോ, വ്യാജ അഡ്രസുകളെ അടിസ്ഥാനമാക്കിയോ ഉള്ളതാണെന്ന് കണ്ടെത്തിയതെന്നും ആർഒസിയുടെ പരാതിയിൽ പറയുന്നു. വ്യാജ രേഖകൾ ഫയൽ ചെയ്യാൻ സഹായിച്ച ചാർട്ടേഡ് അക്കൌണ്ടിന്റെ പേരും പരാതിയിൽ പരാമർശിച്ചിട്ടുമുണ്ട്.

ഗുരുതരമായ ആരോപണങ്ങളാണ് ഗ്രാൻഡ് പ്രോസ്‌പെക്‌റ്റിനെതിരായ പരാതിയിൽ ആർഒസി ഉന്നയിക്കുന്നത്. കമ്പനി തട്ടിക്കൂട്ടിയത് തന്നെ തട്ടിപ്പ് നടത്താൻ വേണ്ടിയാണെന്നും ആർഒസി പറയുന്നു. കമ്പനിയിലെ ചൈനീസ് ഷെയർ ഹോൾഡേഴ്സ് തെറ്റായ വിവരങ്ങൾ ഫയൽ ചെയ്തതിനെക്കുറിച്ച് സർട്ടിഫൈയിങ് പ്രൊഫഷണലുകൾക്ക് അറിയാമായിരുന്നതായും ആർഒസി കണ്ടെത്തിയിട്ടുണ്ട്.

കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ആയ ഷാങ് റിട്ടേണുകൾ ഫയൽ ചെയ്തതായും വ്യാജ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് ബാങ്ക് അക്കൌണ്ട് ഓപ്പൺ ചെയ്തതായും ആർഒസിയുടെ പരാതിയിൽ പറയുന്നു. ആർഒസി നടത്തിയ പരാമർശങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ അടക്കം പരിശോധിച്ച് വരുന്നതായും എഫ്ഐആറിൽ പരാമർശമുണ്ട്.

ഗ്രാൻഡ് പ്രോസ്‌പെക്‌റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ പോലെയുള്ള ഷെൽ കമ്പനികളെ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലേക്ക് ഫണ്ട് കൈമാറുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും പോലെയുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കുമെന്നാണ് കരുതുന്നത്. അന്വേഷണ ഏജൻസികളുമായി എല്ലാ വിധത്തിലും സഹകരിക്കുമെന്നാണ് വിവോയുടെ പ്രതികരണം. കോർപ്പറേറ്റ് സ്ഥാപനം എന്ന നിലയിൽ നിയമങ്ങൾ പൂർണമായും പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വിവോ പ്രതികരിച്ചു.

ബിഹാർ, ഡൽഹി, മേഘാലയ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഏതാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉള്ള വിവോയുടെയും അനുബന്ധ കമ്പനികളുടെയും സ്ഥാപനങ്ങളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നത്. വിവോയുടെ നിർമാണ, വിതരണ യൂണിറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.

ഗ്രാൻഡ് പ്രോസ്‌പെക്‌ട്, ജോയിൻമെയ് ഇലക്‌ട്രോണിക്‌സ് ( മുംബൈ ), യൂണിമേയ് ഇലക്‌ട്രോണിക് ( നാഗ്പൂർ ), മഹാരാഷ്ട്രയിലെ ജുൻവെയ് ഇലക്‌ട്രോണിക്സ്, അഹമ്മദാബാദിലെ റൂയി ചുവാങ് ടെക്‌നോളജീസ്, ചെന്നൈയിലെ ഫാങ്‌സ് ടെക്‌നോളജി തുടങ്ങിയ വിതരണക്കാരുടെ ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.

2020ൽ ഗാൽവാൻ വാലി അതിർത്തി സംഘർഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികളുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഏജൻസികൾ കർശനമായി നിരീക്ഷിച്ച് തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഷവോമിയുടെ 5,500 കോടിയിൽ അധികം മൂല്യമുള്ള സ്വത്തുക്കൾ കണ്ട് കെട്ടാൻ ഇഡി ഉത്തരവിട്ടിരുന്നു.

റോയൽറ്റിയുടെ മറവിൽ അനധികൃത വിദേശ പണമിടപാടുകൾ നടത്തുന്നതായിട്ടായിരുന്നു ഷവോമിക്കെതിരായ ആരോപണം. കേസിൽ കർണാടക ഹൈക്കോടതിയിൽ ആപ്പീൽ നൽകിയ ഷവോമി ഇടക്കാല സ്റ്റേ കരസ്ഥമാക്കിയിട്ടുണ്ട്. ഷവോമിയുടെ പരാതിയിൽ 60 ദിവസത്തിനകം തീരുമാനം എടുക്കാൻ ചീഫ് കമ്മിഷണർ ഒഫ് കസ്റ്റംസിന് കോടതി നിർദേശവും നൽകിയിട്ടുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470