ഷയോമി അവരുടെ റെഡ്മി നോട്ട് 4 ഫോണിൽ ഉൾപ്പെടുത്തേണ്ടിയിരുന്ന ചില ഫീച്ചറുകൾ

By: Midhun Mohan

ഷയോമി അവരുടെ റെഡ്മി നോട്ട് 4 പുറത്തിറക്കിയത് മുതൽ ഇന്ത്യയിൽ ഇതൊരു ചർച്ചാവിഷയം ആണ്. ഡിസ്പ്ലേ, ബാറ്ററി എന്നി വിഭാഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന റെഡ്മി നോട്ട് 4 ഇടത്തരം ഫോണുകളുടെ ശ്രേണിയിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു.

ഷയോമി റെഡ്മി നോട്ട് 4ൽ ഇല്ലാതെപോയ ഫീച്ചറുകൾ

മെറ്റൽ യൂണിബോഡി ഡിസൈൻ, മികച്ച പെർഫോമൻസ്, മികച്ച ബാറ്ററി എന്നി സവിശേഷതകൾ കൂടുതൽ പേരെ ഈ ഫോണിലേക്കു ആകർഷിക്കുന്നു.

ഈ ആഴ്ച ഇന്ത്യയില്‍ ഇറങ്ങിയ അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

റെഡ്മി നോട്ട് 3 ഫോണും ഒരു വലിയ വിജയമായിരുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ റെഡ്മി നോട്ട് 4 ഇതിലും മെച്ചപ്പെടുത്താൻ ആകുമായിരുന്നു.

ഷയോമി റെഡ്മി നോട്ട് 4ൽ ഇല്ലാതെപോയ ഫീച്ചറുകൾ

പതിനായിരം രൂപയുടെ താഴെ ഇതിലും മികച്ച ഒരു ഫോൺ നമുക്കു പ്രതീക്ഷിക്കാൻ കഴിയില്ലെങ്കിലും ഇപ്പറയുന്ന ഫീച്ചറുകൾ കൂടെ ഉൾപ്പെടുത്തിയിരുന്നെകിൽ റെഡ്മി നോട്ട് 4 കൂടുതൽ മെച്ചപ്പെട്ട ഒരു ഫോൺ ആക്കി മാറ്റാമായിരുന്നു.

കിടപിടിക്കാൻ ആകാത്ത തരത്തിലുള്ള ഒരു ഫോണായി റെഡ്മി നോട്ട് 4നെ മാറ്റാൻ കഴിയുമായിരുന്ന ചില ഫീച്ചറുകൾ ഇവിടെ വിശദീകരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4K വീഡിയോ അല്ലെങ്കിൽ OIS

ഇടത്തരം ഫോണുകളിൽ പലരും 4K വീഡിയോ സൗകര്യം തരുമ്പോളും റെഡ്മി നോട്ട് 4ൽ ഈ ഫീച്ചർ ലഭ്യമല്ല. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സൗകര്യവും ലഭ്യമല്ല.

ഇത്തരം ഫീച്ചറുകളുടെ അഭാവം ഫോട്ടോഗ്രഫി പ്രേമികൾക്ക് നിരാശ നൽകും. ഈ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഫോട്ടോഗ്രഫി മേഖലയിൽ റെഡ്മി നോട്ട് 4നു എതിരാളികൾ ഇല്ലാതെ പോയേനെ.

 

ഫാസ്റ്റ് ചാർജിങ്ങ്

4100mAH ബാറ്ററി മുഴുവനായി ചാർജ് ചെയ്യാൻ രണ്ടര മണിക്കൂർ വേണ്ടി വരുന്നു.

ഇത് ഒഴിവാക്കാൻ ഫാസ്റ്റ് ചാർജിങ്ങ് സാങ്കേതികവിദ്യ ഉൾപ്പെടുത്താമായിരുന്നു.

 

USB ടൈപ്പ് C

എല്ലാ കമ്പനികളും USB ടൈപ്പ് സി സ്റ്റാൻഡേർഡ് ഉപയോഗിക്കുമ്പോൾ 2017ൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 4 മാത്രം മൈക്രോ USB ഉപയോഗിക്കുന്നു.

ഈ സാങ്കേതികവിദ്യ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. ടൈപ്പ് സി വഴി ഫോൺ എളുപ്പം ചാർജ് ചെയ്യാനും ഡാറ്റ പെട്ടെന്ന് കൈമാറാനും സാധിക്കും.

റെഡ്മി നോട്ട് 3യുടെ വിജയം പിന്തുടരാൻ ടൈപ്പ് സി പോലുള്ള ചില മാറ്റങ്ങൾ റെഡ്മി നോട്ട് 4ൽ വരുത്തേണ്ടതായിരുന്നു.

 

സ്‌ക്രീൻ പ്രൊട്ടക്ഷൻ

റെഡ്മി നോട്ട് 4ലെ 5.5ഇഞ്ച് 1080p IPS ഡിസ്പ്ലേ കോർണിങ് ഗൊറില്ല ഗ്ലാസ് അല്ല. ഇത് 2.5 ഡി വളഞ്ഞ ഗ്ലാസ് ആണ് ഉപയോഗിക്കുന്നത്. ഇതിൽ വരകൾ വീഴാനുള്ള സാധ്യത കൂടുതലാണ്. ഗൊറില്ല ഗ്ളാസ് കൂടുതൽ സംരക്ഷണം നൽകുമായിരുന്ന�

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Features Xiaomi could have added on the Redmi Note 4.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot