റെഡ്മി നോട്ട് 5 പ്രൊ ഉപയോഗിക്കുന്നവർക്കിതാ നിങ്ങൾ കാത്തിരുന്ന ആ സന്തോഷവാർത്ത!

|

റെഡ്മി നോട്ട് 5 പ്രൊ ഉപയോഗിക്കുന്നവർക്ക് ഏറെ സന്തോഷം തരുന്ന ഒരു വാർത്തയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റെഡ്മി നോട്ട് 5 പ്രൊ ഉപയോഗിക്കുന്നവർക്ക് MIUI 10 ഗ്ലോബൽ സ്റ്റേബിൾ റോം അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇതുവരെ രാജ്യത്തും രാജ്യത്തിന് പുറത്ത് ആഗോളവിപണിയിലും എല്ലാം തന്നെ MIUI 10 ബീറ്റാ വേർഷൻ മാത്രമായിരുന്നു ലഭ്യമായത്. ബീറ്റാ പ്രോഗ്രാം പൂർത്തിയായിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ സ്റ്റേബിൾ റോം ലഭിച്ചുതുടങ്ങിയിരിക്കുന്നത്.

 

MIUI 10 സ്റ്റബിൾ റോം റെഡ്മി നോട്ട് 5 പ്രോയിൽ..

MIUI 10 സ്റ്റബിൾ റോം റെഡ്മി നോട്ട് 5 പ്രോയിൽ..

OTA വഴിയാണ് ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ലഭ്യമാകുക. സെറ്റിങ്സിൽ അപ്‌ഡേറ്റ് സെറ്റിംഗ്സ് വഴി അപ്‌ഡേറ്റ് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഏതെങ്കിലും കാണത്താൽ എത്തിയില്ലെങ്കിൽ പേടിക്കേണ്ടതില്ല, വൈകാതെ തന്നെ നിങ്ങൾക്കും ലഭ്യമാകും. റെഡ്മി നോട്ട് 5 ഉപഭോക്താക്കൾക്കാണ് ഇപ്പോൾ അപ്‌ഡേറ്റ് കിട്ടുന്നത് എങ്കിലും റെഡ്മി നോട്ട് 5 അടക്കമുള്ള മറ്റു മോഡലുകൾക്കും വൈകാതെ തന്നെ അപ്‌ഡേറ്റ് ലഭ്യമാകും എന്ന് ഉറപ്പിക്കാം.

റെഡ്മി നോട്ട് 5 പ്രോയെ കുറിച്ച്..

റെഡ്മി നോട്ട് 5 പ്രോയെ കുറിച്ച്..

ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു റെഡ്മി നോട്ട് 5 പ്രൊ ഇന്ത്യയിൽ ഇറക്കിയത്. റെഡ്മി നോട്ട് 5ന്റെ കൂടെയായിരുന്നു ഇ പ്രൊ വേർഷൻ കമ്പനി ഇറക്കിയിരുന്നത്. ഫോണിന്റെ സവിശേഷതകളും കയ്യിലൊതുങ്ങുന്ന വിലയും കൊണ്ട് രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നടന്ന ഫോണുകളിൽ ഒന്നായി റെഡ്മി നോട്ട് 5 മാറുകയായിരുന്നു. MIUI 9.5ൽ ആൻഡ്രോയിഡ് 7 ൽ എത്തിയ മോഡൽ ഇന്നും നിറയെ ആളുകൾ രാജ്യത്ത് വാങ്ങിക്കൊണ്ടിരിക്കുന്ന മോഡൽ കൂടിയാണ്.

റെഡ്മി നോട്ട് 5 പ്രൊ പ്രധാന സവിശേഷതകൾ
 

റെഡ്മി നോട്ട് 5 പ്രൊ പ്രധാന സവിശേഷതകൾ

5.99 ഇഞ്ച് വലുപ്പമുളള ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 5 പ്രോയ്ക്ക്. 18:9 അനുപാതത്തില്‍ 1080x2160 പിക്‌സല്‍ ആണ് സ്‌ക്രീനിൽ ഉള്ളത്. സ്‌ക്രീന്‍ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒക്ടാകോറായ ഈ പ്രോസസറിന്റെ ശേഷി 1.8Ghz ആണ്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സുരക്ഷയ്ക്കു പുറമേ ഷവോമിയുടെ ശക്തിയേറിയ എംഐയു ഉപയോഗിച്ച് ഫോണ്‍ തുറക്കാം. 12എംപി/5എംപി ക്യാമറയാണ് പിന്നില്‍. എന്നാല്‍ സെല്‍ഫി ക്യാമറ 20എംപിയും. 4000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

<strong>റെഡ്മി 6A എങ്ങനെയുണ്ട്? അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ</strong>റെഡ്മി 6A എങ്ങനെയുണ്ട്? അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Best Mobiles in India

English summary
MIUI 10 Stable Rom Rolling Out in India for Redmi Note 5 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X