11,999 രൂപയ്ക്ക് മിവി വൺ 5ജി! 6000mAh ബാറ്ററി, സ്നാപ്ഡ്രാഗൺ കരുത്ത്; വിൽപ്പന തുടങ്ങി
ഹൈദരാബാദിൽ നിർമ്മിച്ച പുതിയ 'മിവി വൺ 5ജി' (Mivi One 5G) സ്മാർട്ട്‌ഫോണിന്റെ ഏർലി ആക്‌സസ് വിൽപ്പന ഒക്ടോബർ 8 അർദ്ധരാത്രി 12:00 AM IST മുതൽ ഫ്ലിപ്കാർട്ടിൽ ആരംഭിക്കും. ലോഞ്ച് ബാങ്ക് ഓഫറുകൾ വഴി ഫോണിന്റെ 4GB/128GB വേരിയന്റ് ഫലത്തിൽ 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ഒക്ടോബർ 9-നാണ് എല്ലാവർക്കുമായുള്ള ഓപ്പൺ സെയിൽ തുടങ്ങുന്നത്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസറും ഇൻ-ബോക്സ് ചാർജറോട് കൂടിയ 6,000mAh ബാറ്ററിയുമാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം.
128GB സ്റ്റോറേജുള്ള മൂന്ന് റാം ഓപ്ഷനുകളിലാണ് ഫോൺ ഫ്ലിപ്കാർട്ടിൽ എത്തുനന്ത്. 4GB വേരിയന്റിന് 12,999 രൂപയും 6GB വേരിയന്റിന് 14,999 രൂപയും 8GB വേരിയന്റിന് 16,499 രൂപയുമാണ് വില. ഫ്ലിപ്കാർട്ട് പ്ലസ്, വിഐപി, ബ്ലാക്ക് അംഗങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട കാർഡ് ഉടമകൾക്കും ഇന്നത്തെ ഏർലി ആക്‌സസ് പ്രയോജനപ്പെടുത്താം. ബ്ലൂ, പിങ്ക്, ഗ്രീൻ, ബർഗണ്ടി, നേവി ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

മിവി വൺ 5ജി: വിലയും സവിശേഷതകളും
4nm പ്രൊസസ്സിൽ നിർമ്മിച്ച ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്. 6.75 ഇഞ്ച് 120Hz HD+ ഡിസ്‌പ്ലേയും 50MP സാംസങ് മെയിൻ ക്യാമറയും ഫോണിലുണ്ട്. അനാവശ്യ ബ്ലോട്ട്‌വെയറുകൾ ഒന്നുമില്ലാത്ത ആൻഡ്രോയിഡ് 16-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് ഒഎസ് അപ്‌ഗ്രേഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബോക്‌സിൽ നൽകിയിട്ടുള്ള അഡാപ്റ്റർ ഉപയോഗിച്ച് 18W യുഎസ്ബി പവർ ഡെലിവറി 2.0 ഫാസ്റ്റ് ചാർജിംഗും ഇതിൽ ലഭ്യമാണ്.
മിവി വൺ 5ജി വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
നിങ്ങൾ യാത്രകൾ ചെയ്യുന്നവരോ ഗ്രാമീണ മേഖലകളിൽ ഉള്ളവരോ ആണെങ്കിൽ 5ജി ബാന്റുകൾ പ്രത്യേകം പരിശോധിക്കുക. n1, n3, n5, n8, n28, n41, n77, n78 എന്നീ 5ജി ബാന്റുകൾ ഈ ഫോൺ പിന്തുണയ്ക്കുന്നുണ്ട്. ലിസ്റ്റിംഗിൽ നൽകിയിട്ടുള്ള എസ്എആർ (SAR) മൂല്യങ്ങളും വാറന്റി വിവരങ്ങളും ഉറപ്പുവരുത്തുക. ബാങ്ക് ഡിസ്‌കൗണ്ടുകൾ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കിൽ നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾക്കൊപ്പം ലഭിക്കുമോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഇന്നത്തെ ഏർലി ആക്‌സസും നാളത്തെ ഓപ്പൺ സെയിലും കൃത്യമായി ശ്രദ്ധിക്കുക.
ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു എന്നത് ഈ ഫോണിന്റെ വലിയൊരു സവിശേഷതയാണ്. ഹൈദരാബാദിലെ പ്ലാന്റിലാണ് മിവി ഇത് നിർമ്മിക്കുന്നത്. കൂടാതെ 'മിവി കെയർ+' (Mivi Care+) വഴി മികച്ച സേവനവും കമ്പനി ഉറപ്പുനൽകുന്നു. ഒരു വർഷത്തെ വാറന്റി, 7 ദിവസത്തെ ഫാസ്റ്റ് റീപ്ലേസ്‌മെന്റ്, 19,000-ത്തിലധികം പിൻകോഡുകളിൽ സൗജന്യ പിക്ക്-അപ്പ് ആന്റ് ഡ്രോപ്പ്, 500-ലധികം സർവീസ് സെന്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 13,000 രൂപയിൽ താഴെ ബജറ്റിൽ സ്മാർട്ട്‌ഫോൺ തിരയുന്നവർക്ക് ക്ലീൻ സോഫ്റ്റ്‌വെയറും വലിയ ബാറ്ററിയും മികച്ച മൂല്യം നൽകുമെങ്കിലും, ഒരു പുതിയ ബ്രാൻഡെന്ന നിലയിൽ ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാൻ ഇവരുടെ വിൽപ്പനാനന്തര സേവനങ്ങൾ നിർണായകമാകും.


Click it and Unblock the Notifications
