ചില കാര്യങ്ങൾ നേരത്തെ അറിഞ്ഞാൽ കുഴപ്പമുണ്ടോ? ഷവോമി MIX Fold 4നെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നു
ഷവോമി ആരാധകർക്ക് സന്തോഷ വാർത്ത. ഷവോമിയുടെ വരാനിരിക്കുന്ന ഫോൾഡബിൾ ഫോണായ ഷവോമി MIX Fold 4നെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നു. MIX ഫോൾഡ് സീരീസിലേക്ക് ഉള്ള ഈ പുതിയ കൂട്ടിച്ചേർക്കൽ അതിൻ്റെ മുൻഗാമിയായ MIX ഫോൾഡ് 3നെ അപേക്ഷിച്ച് കാര്യമായ അപ്‌ഗ്രേഡുകൾ അവതരിപ്പിക്കാൻ സജ്ജീകരിച്ചിരിക്കുന്നു. @evleaks പങ്കിട്ട സ്ഥിതിവിവര കണക്കുകൾക്ക് നന്ദി. @evleaks പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ഉള്ള വിവരങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. ഡിസൈനിന്റെ കാര്യത്തിൽ ഷവോമി MIX ഫോൾഡ് 4ൻ്റെ രൂപകൽപ്പനയിൽ ഏറ്റവും ശ്രദ്ധേയമായത് അതിൻ്റെ സവിശേഷമായ ഏസ്തെറ്റിക്ക് ആകർഷണമാണ്.
ചിത്രം ഒരു വർക്ക് പ്രൊഡക്‌റ്റ്, നോൺ ഫൈനൽ ആണെന്ന് ഇവാൻ പ്രസ്‌താവിക്കുമ്പോഴും എനിക്ക് ഈ ഡിസൈൻ ഇഷ്ടമാണ് എന്നാണ് ഇവാൻ പറഞ്ഞത്. ഒറ്റ നോട്ടത്തിൽ, ഒന്നിലധികം ബാക്ക് ക്യാമറകൾ ഉള്ള ഒരു ചിലന്തിയെ പോലെയാണ് തോന്നുന്നത്. അത് അതിശയകരവും അവിസ്മരണീയവുമായ രൂപം നൽകുന്നു എന്നും ഇവാൻ കൂട്ടിച്ചേർത്തു.

പെർഫോമൻസിന്റെ കാര്യത്തിൽ ഷവോമി MIX ഫോൾഡ് 4, സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് നൽകുന്നത്. ഇത് മുൻ മോഡലിൽ ഉപയോഗിച്ചിരുന്ന സ്നാപ്ഡ്രാഗൺ 8 Gen 2ൽ നിന്നുള്ള ശ്രദ്ധേയമായ മെച്ചപ്പെടുത്തൽ ആയി അടയാളപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ പല പെർഫോമൻസ് മികവുകളും ഈ പുതിയ ഡിവൈസിൽ നമുക്ക് പ്രതീക്ഷിക്കാം.
ക്യാമറ, ഫോട്ടോഗ്രാഫി കഴിവുകൾ എന്തൊക്കെ എന്ന് നോക്കാം. ലീക്ക് റിപ്പോർട്ടിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഷവോമി MIX ഫോൾഡ് 4ക്ക് ശ്രദ്ധേയമായ ക്യാമറ സജ്ജീകരണമാണ്. 50 എംപി OV50E 1/1.55″ മെയിൻ ക്യാമറ ഫീച്ചർ ചെയ്യുന്ന Leica Summilux ലെൻസുകൾ ഫോൺ ആദ്യമായി അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
13 എംപി OV13B അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (Ultra-wide angle camera), 60 എംപി OV60A 2x പോർട്രെയ്റ്റ് ക്യാമറ (Portrait camera), 10 എംപി S5K3K1 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ക്യാമറ (periscope telephoto lens camera) എന്നിവ ഇതിന്റെ ക്യാമറ സവിഷേതകളിൽ ഉൾപെടുന്നവ ആണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16 എംപി OV16F ഫ്രണ്ട് ക്യാമറ പ്രതീക്ഷിക്കുന്നു.
ഇത് ഒന്നും കൂടാതെ ഈ ഫോണിന് ഉള്ള അധിക സവിശേഷതകൾ എന്തൊക്കെ ആണ് എന്ന് നോക്കാം. ഡിജിറ്റൽ ചാറ്റ് സ്റ്റേഷനിൽ നിന്നുള്ള ലീക്ക് റിപ്പോർട്ട് അനുസരിച്ച് , ഷവോമി MIX ഫോൾഡ് 4ൽ ടു-വേ (two-way) സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കഴിവുകൾ ഉൾപ്പെടും.
ഇത് ഉപയോക്താക്കൾക്ക് ഉള്ള ശക്തമായ കണക്റ്റിവിറ്റി ഓപ്ഷനുകളെ സൂചിപ്പിക്കുന്നു. ഈ നൂതന സവിശേഷതകൾ ഉണ്ടായിരുന്നിട്ടും ഫോൺ ഒരു മിനുസമാർന്ന പ്രൊഫൈൽ നിലനിർത്തുമെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ഇത് വെറും 9.xmm കനത്തിൽ ആണ് വരുന്നതെന്ന് പറയപ്പെടുന്നു. ഓഗസ്റ്റ് പകുതിയോടെ ഷവോമി MIX Fold 4ൻ്റെ ഔദ്യോഗിക ലോഞ്ചിനായി നമുക്ക് കാത്തിരിക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








