മൊബിസ്റ്റാര്‍ X1 നോച്: മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

|

വിയറ്റ്‌നാം ആസ്ഥാനമായ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ മൊബിസ്റ്റാര്‍ ഇന്ത്യയില്‍ X1 നോച് ഫോണ്‍ അടുത്തിടെ പുറത്തിറക്കി. 9499 രൂപ വിലയുള്ള ഫോണ്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ലഭിക്കും. ഗ്രേഡിയന്റ് ഷൈന്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, സഫയര്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

 

ഗുണങ്ങള്‍

ഗുണങ്ങള്‍

മനോഹരമായ രൂപകല്‍പ്പന

കുറ്റംപറയാനാകാത്ത സെല്‍ഫി ക്യാമറ

ശരാശരി പ്രകടനം

ദോഷങ്ങള്‍

പഴയ സോഫ്റ്റ്‌വെയര്‍

അമിത വില

സവിശേഷതകള്‍

സവിശേഷതകള്‍

5.7 ഇഞ്ച് IPS LCD ഡിസ്‌പ്ലേ (720x1498p)

2GHz ക്വാഡ്‌കോര്‍ മീഡിയടെക് ഹെലിയോ A22 ചിപ്‌സെറ്റ്

3GB റാം

32GB റോം, 128GB വരെ വികസിപ്പിക്കാം

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP പിന്‍ ക്യാമറ

13MP സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഇരട്ട സിം

4G VoLTE കണക്ടിവിറ്റി

3020 mAh ബാറ്ററി

USB OTG

രൂപകല്‍പ്പന
 

രൂപകല്‍പ്പന

മൊബിസ്റ്റാര്‍ X1 നോച് സുന്ദരിയാണ്. പ്രീമിയം ലുക്കോട് കൂടിയ ഫോണിന്റെ ബോഡി പ്ലാസ്റ്റിക് ആണെങ്കിലും ബാക്ക് പാനലിന്റെ ഗ്ലാസ് ഫിനിഷ് ഫോണിന്റെ മനോഹാരിത കൂട്ടുന്നു. കൈയില്‍ ഒതുങ്ങിയിരിക്കുന്ന വിധത്തില്‍ തന്നെയാണ് രൂപകല്‍പ്പന.

5.7 ഇഞ്ച് ഡിസ്‌പ്ലേയിലെ നോചില്‍ ഇയര്‍പീസ്, ക്യാമറ, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവ സ്ഥാനം പിടിച്ചിരിക്കുന്നു. ബെസെല്‍സും ചിന്നും നേര്‍ത്തതല്ല. വലുതവശത്താണ് പവര്‍ ബട്ടണും വോള്യം കീകളും. ഇടതുവശത്ത് സിം കാര്‍ഡ് ട്രേകള്‍. ഒരേ സമയം രണ്ട് സിം കാര്‍ഡുകളും ഒരു മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും.

മുകളിലാണ് 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് സ്ഥാപിച്ചിരിക്കുന്നത്. താഴ്ഭാഗത്ത് സ്പീക്കര്‍ ഗ്രില്‍, മൈക്രോ യുഎസ്ബി പോര്‍ട്ട്, പ്രധാന മൈക്രോഫോണ്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പിന്നില്‍ ലംബമായാണ് ക്യാമകള്‍ വച്ചിരിക്കുന്നത്. മധ്യഭാഗത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍. അതിന് താഴെയായി കമ്പനിയുടെ ലോഗോ.

ഫോണിന്റെ പ്രധാന ആകര്‍ഷണം രൂപകല്‍പ്പയാണ്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

HD+ റെസല്യൂഷന്‍, 292 ppi എന്നിവയോട് കൂടിയ 5.7 ഇഞ്ച് ഡിസ്‌പ്ലേയാണ് മൊബിസ്റ്റാര്‍ X1 നോചിലുള്ളത്. വലിയ ബെസെല്‍സും നോചും നിരാശപ്പെടുത്തിയേക്കാം. വില വച്ചുനോക്കുമ്പോള്‍ അവ ക്ഷമിക്കാവുന്ന പോരായ്മകള്‍ മാത്രമാണ്.

ഡിസ്‌പ്ലേ മോശമല്ല. ബ്രൈറ്റ്‌നസ്സും നിറങ്ങളുടെ വ്യക്തതയും എടുത്തുപറയാവുന്നതാണ്. ടച്ചിന്റെ പ്രകടനവും നിലവാരം പുലര്‍ത്തുന്നു. ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ കാണേണ്ട കാര്യമില്ലെങ്കില്‍ ഡിസ്‌പ്ലേ നിങ്ങളെ വലിയ രീതിയില്‍ നിരാശപ്പെടുത്തുകയില്ല. ഈ വിലയ്ക്ക് വിപണിയില്‍ ലഭ്യമായ മികച്ച ഡിസ്‌പ്ലേയാണ് മൊബിസ്റ്റാര്‍ X1 നോചിലുളളത്.

സോഫ്റ്റ്‌വെയര്‍

സോഫ്റ്റ്‌വെയര്‍

ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റോക്കിന് അടുത്ത അനുഭവം പ്രദാനം ചെയ്യാന്‍ ഇതിന് കഴിയുന്നുണ്ട്.

ടച്ച് സെന്‍സിറ്റിവിറ്റി തീരെ മോശമല്ല. എന്നാല്‍ അപൂര്‍വ്വം ചില അവസരങ്ങള്‍ ടച്ചിനോട് ഫോണ്‍ പ്രതികരിക്കാതിരിക്കാം. ഹെവി ആപ്പുകള്‍ ഉപയോഗിക്കുഴും ആപ്പില്‍ നിന്ന് ആപ്പുകളിലേക്ക് മാറുമ്പോഴും ഇഴച്ചില്‍ കാര്യമായി അനുഭവപ്പെടുന്നുണ്ട്. സോഫ്റ്റ് വെയര്‍ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.

ക്യാമറ

ക്യാമറ

എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13MP ക്യാമറയാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്. നിര്‍മ്മിത ബുദ്ധിയോട് കൂടിയ ക്യാമറയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. അതുകൊണ്ട് ദൃശ്യത്തിന് അനുസരിച്ച് നിറങ്ങള്‍ ക്രമീകരിക്കാന്‍ ക്യാമറയ്ക്ക് കഴിയും.

ഫെയ്‌സ്ബ്യൂട്ടി, നൈറ്റ്, പനോരമ, എച്ച്ഡിആര്‍, പ്രോ മോഡ് തുടങ്ങിയ ഫില്‍റ്ററുകളുമുണ്ട്. പ്രകാശമുള്ള സാഹചര്യങ്ങളില്‍ എടുത്ത ഫോട്ടോകള്‍ക്ക് വ്യക്തതയുണ്ട്. വിശദാംശങ്ങളും കാര്യമായി നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലെടുത്ത ഫോട്ടോകളുടെ കാര്യം വ്യത്യസ്തമാണ്. നൈറ്റ് മോഡിനും സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയുന്നില്ല. പിന്‍ഭാഗത്തെ ക്യാമറ ഉപയോഗിച്ച് എച്ച്ഡി വീഡിയോകള്‍ പകര്‍ത്താനാകും. ഇലക്ട്രോണിക് ഇമേജ് സ്‌റ്റെബിലൈസേഷനോട് കൂടിയ ക്യാമറയാണിത്.

സെല്‍ഫി ക്യാമറയും 13 MP ആണ്. എഐ സവിശേഷതയോട് കൂടിയ ക്യാമറയില്‍ ബൊക്കേ മോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൈമറി ക്യാമറയില്‍ ഇത് ലഭ്യമല്ല. സെല്‍ഫി ക്യാമറ ഉപയോഗിച്ചും എച്ച്ഡി വീഡിയോകള്‍ എടുക്കാന്‍ സാധിക്കും. ഗുണമേന്മയുടെ കാര്യത്തില്‍ സെല്‍ഫി ക്യാമറയും പിന്നിലെ ക്യാമറയ്ക്ക് സമാനമാണ്.

ക്യാമറകളുടെ പ്രകടനം വിലയ്‌ക്കൊത്ത മൂല്യം നല്‍കുന്നില്ല. പലപ്പോഴും ക്യാമറകള്‍ നിരാശപ്പെടുത്തുന്നു. ക്യാമറയുടെ ഗുണമേന്മയും മെച്ചപ്പെടുത്താമായിരുന്നു.

പ്രകടനം

പ്രകടനം

2GHz ക്വാഡ്‌കോര്‍ മീഡിയടെക് ഹെലിയോ A22 ചിപ്‌സെറ്റ്, 3GB റാം, 16GB/32GB സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രകടനത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ മെമ്മറി 128 GB വരെ വികസിപ്പിക്കാന്‍ കഴിയും.

ദൈനംദിന ഉപയോഗത്തിന് ഫോണ്‍ വളരെ നല്ലതാണ്. എന്നാല്‍ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രകടനം ഇടയ്ക്കിടെയെങ്കിലും മോശമാകുന്നു. വളരെയധികം ഗ്രാഫിക്‌സുകളുള്ള ഗെയിമുകള്‍ കളിക്കാനും ഇത് അത്ര അനുയോജ്യമല്ല. ചെറിയ ഗെയിമുകള്‍ തരക്കേടില്ലാതെ കളിക്കാം. ഗെയിമുകള്‍ കളിക്കുമ്പോഴും മറ്റും ഫോണ്‍ അധികമായി ചൂടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

സാധാരണ നിലയ്ക്ക് ഉപയോഗിച്ചാല്‍ ഫോണിലെ 3020 mAh ബാറ്ററി ഒരു ദിവസം നില്‍ക്കും. നല്ലൊരു ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണാണ് മൊബിസ്റ്റാര്‍ X1 നോച്. പലര്‍ക്കും വില അല്‍പ്പം കൂടുതലല്ലേ എന്ന സംശയം ഉണ്ടാവാം. അതില്‍ ന്യായവുമുണ്ട്.

പ്രശ്‌നം പരിഹരിക്കുമന്ന് കരുതാം

പ്രശ്‌നം പരിഹരിക്കുമന്ന് കരുതാം

മികച്ച രൂപകല്‍പ്പന, ഡിസ്‌പ്ലേ, ശരാശരി ക്യാമറകള്‍, മാന്യമായ ബാറ്ററി എന്നിവയാണ് ഫോണിന്റെ ഗുണങ്ങള്‍. UI അത്ര മെച്ചമല്ല. കൃത്യമായ അപ്‌ഡേറ്റുകളിലൂടെ കമ്പനി ഈ പ്രശ്‌നം പരിഹരിക്കുമന്ന് കരുതാം. ചെറിയ ചെറിയ പോരായ്മകള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ പരീക്ഷിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണിത്. ഓണ്‍ലൈനായി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഷവോമി റെഡ്മി 6 പ്രോ, ഓണര്‍ 9n എന്നിവ തിരഞ്ഞെടുക്കുന്നതാവും നല്ലത്.

ജാഗ്രത ! ഈ രണ്ട്‌ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയേക്കാംജാഗ്രത ! ഈ രണ്ട്‌ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയേക്കാം

Best Mobiles in India

Read more about:
English summary
Mobiistar X1 Notch: A good offering in the budget segment

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X