കരുതിയിരിക്കൂ, ഇന്ത്യന്‍ മൊബൈലുകള്‍ക്ക് വില കൂടും

Posted By: Staff

കരുതിയിരിക്കൂ, ഇന്ത്യന്‍ മൊബൈലുകള്‍ക്ക് വില കൂടും

ആന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം വര്‍ദ്ധിച്ചതും, സാമ്പത്തിക തകര്‍ച്ചയും മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയേയും ബാധിക്കുന്നു. വില കൂടിക്കൊണ്ടാണ് ഇവ മൊബൈല്‍ വിപണിയില്‍ കരിനിയല്‍ വീശാനൊരുങ്ങുന്നത്. ഇന്ത്യന്‍, ചൈനീസ് മൊബൈലുകളുടെ വിലയാണ് കൂടാന്‍ സാധ്യതയുളളത്.

വാറ്റ്‌ നിരക്കുകള്‍, നികുതിയുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികളും ഇന്ത്യന്‍ മൊബൈലുകളുടെ വില വര്‍ദ്ധനവിന് കാരണമായി ഭവിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയിലെ പ്രധാന മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ കാര്‍ബണ്‍ മൊബൈല്‍ 7 മുതല്‍ 10 ശതമാനം വരെ ഹാന്‍ഡ്‌സെറ്റുകളുടെ വില കൂട്ടാന്‍ നിശ്ചയിച്ചു കഴിഞ്ഞതായി, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍, ശ്രീ. ഷഷിന്‍ ദേവ്‌സാരേ അറിയിച്ചു.

ഇന്ത്യടെ പോലെ ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനികളെയും ഡോളറിന്റെ നമൂല്യം വര്‍ദ്ധിച്ചത് ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ പുതിയ ഉല്‍പന്നങ്ങള്‍ ഇറക്കാനിരുന്ന പല ചൈനീസ് കമ്പനികളും തല്‍ക്കാലം, വിലയുടെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തുന്നതു വരെ നിര്‍ത്തി വെച്ചിരിക്കുകയാണ്.

അതേസമയം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞ സാഹചര്യത്തില്‍ വില കൂട്ടുക എന്നത് അത്ര നല്ല തീരുമാനമായിരിക്കില്ല എന്നും അവര്‍ക്കറിയാം. അന്താരാഷ്ട്ര ബ്രാന്‍ഡുകളായ നോക്കിയ, സാംസംഗ് എന്നിവയെയും ഇതു ബാധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ കമ്പനികളെ ബാധിച്ചത്ര സാരമായി ബാധിച്ചിട്ടില്ല.

കാരണം, ടെക്‌നോളജിയുടെ കാര്യത്തില്‍ ഈ വമ്പന്‍ കമ്പനികള്‍ക്കുള്ള മികച്ച അടിത്തറ കാരണം അവര്‍ക്ക് ടെക്‌നോളജി ഇറക്കുമതി ചെയ്യേണ്ട ആവശ്യകത ഉദിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ടെക്‌നോളജി ഇറക്കുമതി ഒഴിവാക്കാവുന്ന ഒരു കാര്യമല്ല.

അതേസമയം സ്‌പെസിഫിക്കേഷന്‍സ് കുറച്ച് ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുന്ന ആഗോള ബ്രാന്റുകളും ഉണ്ടെന്നതാണ് വാസ്തവം. ഉദാഹരണമായി 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ ആയിരുന്ന ബീറ്റലിന്റെ മാജിക് ടാബ്‌ലറ്റ്‌ന്റെ പ്രോസസ്സര്‍ ഇപ്പോള്‍ വെറും 768 മെഗാഹെര്‍ഡ്‌സ് ആണ്.

ഒരേ സമയം വി കുറഞ്ഞതും, കൂടിയതുമായ ഉല്‍ഡപന്നങ്ങള്‍ നിര്‍മ്മിക്കുന്ന ധാരാളം പ്രാദേശിക കമ്പനികളും ഉണ്ട്. ചെറിയ വിലയുള്ള ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ സംശയിക്കേണ്ട കാര്യമില്ല. എന്നാല്‍ വില കൂടിയ ഉല്‍പന്നങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രതിസന്ധി ഘട്ടം തന്നെയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot