സൂക്ഷിക്കുക; സെല്‍ഫോണിന്റെ അമിത ഉപയോഗം മാനസിക രോഗത്തിനു കാരണമായേക്കാം

Posted By:

മൊബൈല്‍ ഇന്ന് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടറായിപ്പോലും സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ അതുകൊണ്ട് ഏറെ ഗുണങ്ങളുമുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഗുണത്തേക്കാളേറെ ദോഷമാണുതാനും.

പറഞ്ഞു വരുന്നത് ഇന്നത്തെ യുവാക്കളില്‍ കണ്ടുവരുന്ന സെല്‍ഫോണ്‍ അഡിക്ഷന്‍ എന്ന മാനസികാവസ്ഥയെ കുറിച്ചാണ്. പരിധിക്കപ്പുറം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. നിര്‍ഭാഗ്യവശാല്‍ യുവതലമുറയിലെ മലിയൊരു വിഭാഗം സെല്‍ഫോണ്‍ അഡിക്റ്റുകളാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. കാരണം സാധാരണ ആളുകളെ പോലെതന്നെയായിരിക്കും പെരുമാറ്റം. പക്ഷേ പതിയെ പതിയെ മാറ്റങ്ങള്‍ വന്നുതുടങ്ങും.

സെലഫോണ്‍ അഡിക്ഷന്‍ യുവാക്കളില്‍ സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നാണ് ചുവടെ വിവരിക്കുന്നത്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സെല്‍ഫോണ്‍ അഡിക്റ്റുകള്‍ സമൂഹത്തില്‍ നിന്ന് എപ്പോഴും അകന്നുനില്‍ക്കാന്‍ ആഗ്രഹിക്കും. കാരണം ബന്ധുക്കളോടൊ സുഹൃത്തുക്കളോടൊ ഒപ്പം സമയം ചെലവഴിക്കുന്നതിനേക്കാള്‍ ഫോണില്‍ സമയം കളയാനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്.

 

#2

എന്തെങ്കിലും കാരണവശാല്‍ ഫോണ്‍ കൈയിലെടുക്കാന്‍ മറക്കുകയോ സ്വിച് ഓഫ് ചെയ്യേണ്ടി വരികയോ ചെയ്താല്‍ ഇത്തരക്കാര്‍ വല്ലാതെ അസ്വസ്ഥരാവും. അകാരണമായ ഭയം ഇവിരെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും.

 

#3

സെല്‍ഫോണ്‍ സൃഷ്ടിക്കുന്ന മറ്റൊരു ദുരന്തമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അഡിക്റ്റ് ആവുക എന്നത്. സ്മാര്‍ട്‌ഫോണില്‍ ഫേസ് ബുക്ക് ഉള്‍പ്പെടെ എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും ലഭിക്കുമെന്നതിനാല്‍ സദാ സമയവും ഇത്തരം സൈറ്റുകളിലായിരിക്കും ഇവര്‍.

 

#4

സെല്‍ഫോണ്‍ അഡിക്ഷന്‍ സൃഷ്ടിക്കുന്ന മറ്റൊരു പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ദിവസവും മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് രാത്രിയില്‍ ഉറക്കം തീരെ കുറവായിരിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

 

#5

സദാസമയവും മെസേജ് അയച്ചുകൊണ്ടിരിക്കുക എന്നതാണ് ഇത്തരക്കാരുടെ മറ്റൊരു വിനോദം. ഏതെങ്കിലും മെസേജിന് മറുപടി ലഭിക്കാതിരുന്നാല്‍ അങ്ങേയറ്റം അസ്വസ്ഥരാവുകയും ചെയ്യും.

 

#6

രണ്ടോ മൂന്നോ മിനിറ്റുകൂടുമ്പോള്‍ സുഹൃത്തുക്കളേയോ പരിചയക്കാരേയോ വിളിച്ചുകൊണ്ടിരിക്കുകയോ മിസ്ഡ്‌കോള്‍ നല്‍കുകയോ ചെയ്യും. യാതൊരു കാര്യവുമില്ലാതെയായിരിക്കും ഇതെല്ലാം.

 

#7

സെല്‍ഫോണ്‍ അഡിക്ഷന്‍ ഉള്ള വിദ്യാര്‍ഥികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പഠനത്തില്‍ താല്‍പര്യമില്ലായ്മ. പഠിക്കുന്ന സമയത്ത് ഗെയിമുകളില്‍ മുഴുകുകയോ മെസേജുകള്‍ അയയ്ക്കുകയോ ഒക്കെയാണ് ഇവര്‍ ചെയ്യുക.

 

#8

പഠനത്തിലെന്ന പോലെ സെല്‍ഫോണ്‍ അഡിക്റ്റുകള്‍ക്ക് ജോലിയിലും തീരെ ശ്രദ്ധ കുറവായിരിക്കും. ഓഫീസിലിരുന്ന് ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുകയോ മെസേജുകള്‍ അയയ്ക്കുകയോ ഒക്കെയാണ് ഇവരുടെ വിനോദം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സെല്‍ഫോണിന്റെ അമിത ഉപയോഗം മാനസിക രോഗത്തിനു കാരണമായേക്കാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot