ആപ്പിള്‍ സ്‌റ്റോറിലെ വിലയേറിയ ആപ്ലിക്കേഷനുകള്‍

Posted By:

ആപ്പിള്‍ സ്‌റ്റോറിലെ ആപ്ലിക്കേഷനുകളില്‍ മിക്കവയും പൊതുവെ ചെലവു കുറഞ്ഞതോ അല്ലെങ്കില്‍ സൗജന്യമായതുമാണ്. എന്നാല്‍ വിലക്കൂടിയ ചില ആപ്ലിക്കേഷനുകളും ഇതിലുണ്ട്. ഏറെ ഉപകാരപ്രദമായതും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്നതുമായ പലതിനും ന്യായമായ വിലയാണ്. അതേസമയം ഗെയിമുകള്‍ ഉള്‍പ്പെടെ അത്ര പ്രാധാന്യമില്ലാത്തതും എന്നാല്‍ ചെലവേറിയതുമായ ആപ്ലിക്കേഷനുകളും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും കൈയില്‍ കാശുണ്ടെങ്കില്‍ ആപ്പിള്‍ സ്‌റ്റേറില്‍ കയറുന്നത് വലിയ നഷ്ടമാവില്ല എന്നുറപ്പിക്കാം.

ഏറ്റവും പുതിയ ആപ്പിള്‍ ഐ ഫോണ്‍ 4 എസ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആപ്പിള്‍ സ്‌റ്റോറിലെ വിലക്കൂടിയ ചില ആപ്ലിക്കേഷനുകള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sexy Finger Print Test HD

എതിര്‍ലിംഗത്തിര്‍ പെട്ടവരുമായി സംഗമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം അറിയാമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത. വിരല്‍ത്തുമ്പിലെ പേശികളുടെ നിരീക്ഷണത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ആറായിരം രൂപയോളമാണ് വില.

Water Globe's

നേരംപോക്കിനപ്പുറം പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്ത ഈ ആപ്ലിക്കേഷനു വില 13000 രൂപയാണ്.

BizjetMobile

വിമാനയാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ സഹായകരമായ ആപ്ലിക്കേഷനാണ് ബിസ്‌ജെറ്റ് മൊബൈല്‍. ഐ ഫോണും ഐ പാഡും വിമാനത്തിലെ സാറ്റലൈറ്റ് ഫോണുമായി ബന്ധപ്പിക്കാന്‍ സാധിക്കുമെന്നതാണ് ആപ്ലിക്കേഷന്റെ പ്രയോജനം. അതുവഴി യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് ഇ- മെയില്‍ അയയ്ക്കാനും ഫോണ്‍ വിളിക്കാനും എസ്.എം.എസ്. അയയ്ക്കാനും സാധിക്കും. 14750 രൂപയാണ് വില.

TouchChat AAC with WordPower

സംസാരവൈകല്യമുള്ളവര്‍ക്ക് ആശയവിനിമയം നടത്താന്‍ സഹായകരമായ ആപ്ലിക്കേഷനാണ് ഇത്. ഓട്ടിസം ഡോണ്‍ സിന്‍ഡ്രോം തുടങ്ങിയവ ബാധിച്ചവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ആപ്ലിക്കേഷനു വില 17700 രൂപയാണ്.

SafeSession Voice encryption

സുരക്ഷിതമായി ഇന്റര്‍നെറ്റ് കോളുകള്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. സംസാരം ചോര്‍ത്താനാവില്ല എന്നതാണ് പ്രത്യേകത. ഇതിനും 17700 രൂപയോളം വിലവരും.

Barcelona vs Madrid

ഉയര്‍ന്ന ക്വാളിറ്റിയുള്ള ഗെയിം ആണ് ഇത്. എങ്കിലും 20000 രൂപയ്ക്കു മുകളിലാണ് വില.

Tap Menu

ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ മെനുവും മറ്റും ഡിജിറ്റല്‍ രൂപത്തില്‍ കാണാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് ടാപ് മെനു. വില 23000 രൂപ

iDIA

ഡയഗണോസ്റ്റിക് ഇമേജ് അറ്റ്‌ലസ് എന്ന ആപ്ലിക്കേഷന്‍ മൃഗഡോക്ടര്‍മാരെ സഹായിക്കാനുള്ളതാണ്. ചെറു മൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിവരങ്ങള്‍ അറിയാന്‍ കഴിയും. ഇതിനും വില 23000 രൂപ

Mighty Brace Pro

ഓര്‍ത്തോ ഡെന്റിസ്റ്റുകള്‍ക്കുള്ളതാണ് മൈറ്റി ബ്രേസ് പ്രൊ. ദന്ത സംരക്ഷണത്തെ കുറിച്ചും ഭക്ഷണക്രമങ്ങളെ കുറിച്ചും വീഡിയോയുടെ സഹായത്തോടെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. വില 29000-ത്തിനു മുകളില്‍

DDS GP Yes!

ഇതും ദന്തരോഗ വിദഗ്ധര്‍ക്കുള്ളതാണ്. ചികിത്സാ രീതികളെ കുറിച്ച് രോഗികള്‍ക്ക് വ്യക്തമായി വിശദീകരിച്ചു നല്‍കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. വില 29500.

BarMax CA

നിയമവിദ്യാര്‍ഥികള്‍ക്കായുള്ള ആപ്ലിക്കേഷനാണ് ബാര്‍ മാക്‌സ് സി.എ. കാലിഫോര്‍ണിയ ബാര്‍കൗണ്‍സില്‍ പരീക്ഷ വിജയിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷന്‍ ഹവാര്‍ഡ് ലോ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംരംഭമാണ്. ഹവാര്‍ഡ് ലോ സ്‌കൂള്‍ പ്രൊഫസര്‍മാരുടെ 50 മണിക്കൂറിലധികമുള്ള ക്ലാസുകളും ഇതിലൂടെ ലഭ്യമാവും. 50000 രൂപയിലധികം വിലവരും.

Alpha-Trader

ഷെയര്‍ മാര്‍ക്കറ്റുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്കു വേണ്ടി നിര്‍മിച്ച ആപ്ലിക്കേഷനാണ് ആല്‍ഫ ട്രേഡര്‍. സ്‌റ്റോക് മാര്‍ക്കറ്റ് സംബന്ധമായ എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ലഭ്യമാക്കും. ഇതിനും വില 50000ത്തിനു മുകളില്‍.

Agro

കാര്‍ഷിക രംഗത്ത് ഗവേഷണം നടത്തുന്നവരെ സഹായിക്കാനുള്ളതാണ് അഗ്രോ എന്ന ആപ്ലിക്കേഷന്‍. കാര്‍ഷിക സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും റിപ്പോര്‍ട്ട് തയാറാക്കുന്നതിനും സഹായിക്കും. വില 50000.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിള്‍ സ്‌റ്റോറിലെ വിലയേറിയ ആപ്ലിക്കേഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot