2016ലെ ശ്രദ്ധിക്കപ്പെടാതെ പോയ ചില മികച്ച ഫോണുകൾ

Posted By: Midhun Mohan

ചില ബ്രാൻഡുകൾക്കു മികച്ച വർഷമായിരുന്നു 2016. ചിലർ തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് തിരിച്ചുവരവുകൾ നടത്തി. സാംസങ് ഗാലക്‌സി S7, S7 എഡ്ജ്, ഐഫോൺ 7/7 പ്ലസ്, ഗൂഗിൾ പിക്സൽ എന്നിവയെ കൂടാതെ ചില നല്ല ഫോണുകളും വിപണിയിലുണ്ടായിരുന്നു.

2016ലെ ശ്രദ്ധിക്കപ്പെടാതെ പോയ ചില മികച്ച ഫോണുകൾ

മറ്റു വമ്പന്മാരുടെ കൂടെ വിപണിയിലെത്തിയെങ്കിലും ചില ഫോണുകൾക്ക് വേണ്ട പോലെ വില്പനയിൽ ശോഭിക്കാനായില്ല. കടുത്ത മത്സരം തന്നെയായിരുന്നു കാരണം. ഇങ്ങനെ ശ്രദ്ധിക്കപ്പെടാതെപോയ ഫോണുകളെ കുറിച്ച് വായിക്കു.

കള്ളന്മാർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഗാഡ്ജറ്റുകൾ വഴി മോഷ്ടിക്കുന്നു! കരുതിയിരിക്കുക!

ശ്രദ്ധിക്കുക: ഞങ്ങളുടെ ഉപയോഗത്തിൽ മറ്റു ഫോണുകളോട് കിടപിടിക്കാൻ ഈ ഫോണുകൾക്ക് കഴിയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതിലൂന്നിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എൽജി V20

മൊഡ്യുലാർ ഫോണായ എൽജി G5ന്റെ പരാജയമാണ് എൽജി 2016 തുടക്കത്തിൽ നേരിട്ടത്. പിന്നീട് അവർ എൽജി V20യിലൂടെ തിരിച്ചുവന്നു. ഞങ്ങളുടെ വിശദമായ അവലോകനത്തിൽ എൽജി V20 എല്ലാ മേഖലയിലും മികച്ചു നിന്നിരുന്നു.

വേഗതയേറിയ പെർഫോമൻസ്, നല്ല ക്യാമറ, മികച്ച ശബ്ദം, ലോകോത്തര ഡിസ്പ്ലേ എന്നിവ എൽജി V20ന്റെ സവിശേഷതകളാണ്. എന്നാൽ G5ന്റെ പരാജയം എൽജിയുടെ വിശ്വാസ്യത തകർത്തു അത് വിൽപ്പനയെ ബാധിച്ചു. ഗൂഗിൾ പിക്സലിന്റെ വരവും വിൽപ്പനയെ തളർത്തി.

 

ലെനോവോ Z2 പ്ലസ്

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സ്നാപ്ഡ്രാഗൺ 820 ഫോണായിരുന്നു ലെനോവോ Z2 പ്ലസ്. മികച്ച ഹാർഡ്വയറുമായി വെറും 20,000ക്കു ലഭ്യമായിരുന്നെങ്കിലും വിപണിയിൽ ആദ്യമേ മികച്ചു നിന്ന വൺപ്ലസ് 3, ഷായോമി മി 5 എന്നി ഫോണുകൾ ലെനോവോ Z2 പ്ലസിനെ തറപറ്റിച്ചു.

എച്ടിസി 10

എൽജിയെ പോലെ പഴയ പരാജയങ്ങളാണ് എച്ടിസിക്കും വിനയായത്. എച്ടിസി വൺ M9 പരാജയമായിരുന്നു. ഇക്കാരണത്താൽ ആളുകൾക്ക് എച്ടിസി ഫോണുകളോട് പ്രിയം കുറയുകയും അത് എച്ടിസി 10 വിൽപ്പനയെ ബാധിക്കുകയും ചെയ്തു. എച്ടിസി 10 രൂപകൽപ്പനയിൽ വളരെ മികച്ച ഫോണാണ്.

പല നിരൂപകരും ഈ തായ്‌വാൻ കമ്പനിയുടെ ഫോൺ വിപണിയിലേക്കുള്ള വരവിനെ പ്രശംസിച്ചെങ്കിലും വില്പനയിൽ തരംഗമാകാൻ ഇനിയും എച്ടിസിക്കു കഴിഞ്ഞിട്ടില്ല. വിലയോടു നീതികാണിക്കുന്ന മികച്ച ഫോണാണ് എച്ടിസി 10 എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സാംസങ് ഗാലക്‌സി എസ് 7നോട് കിടപിടിക്കാൻ കഴിയുന്ന ഫോണാണ് എച്ടിസി 10

 

ഹുവാവെ P9

ഡ്യുവൽ ക്യാമറ ഫോണുകളുടെ ശ്രേണിയിൽ മികച്ചതായിരുന്നു ഹുവാവെ P9. ഈ ക്യാമറയിൽ മൂന്നു മാസക്കാലം ഞങ്ങൾ മികച്ച ചിത്രങ്ങളെടുത്തു. മികച്ച രീതിയിൽ പരസ്യപ്പെടുത്തിയിട്ടും വേണ്ടത്ര സ്വീകാര്യത ഈ ഫോണിന് വിപണിയിൽ ലഭിച്ചില്ല.

മോട്ടറോള മോട്ടോ Z പ്ലേ

ആൻഡ്രോയിഡ് ഫോണുകളിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ബാറ്ററി നൽകിയ ഫോണാണ് മോട്ടറോള മോട്ടോ Z പ്ലേ. 24,999 രൂപയായിരുന്നു ലെനോവോ ഉടമസ്ഥതിയിലുള്ള മോട്ടറോള മോട്ടോ Z പ്ലേയുടെ വില. 5,000 രൂപ കൂടുതൽ നൽകിയാൽ ഇതിലും മികച്ച ചിപ്പ്സെറ്റ് അടങ്ങിയ വൺപ്ലസ് 3/3T ലഭിക്കും എന്നതിനാലാണ് മോട്ടോ Z പ്ലേ ശ്രദ്ധിക്കപ്പെടാതെ പോയത്.

വൺപ്ലസ് 3യെക്കാളും ഇരട്ടി ബാറ്ററി തരുന്ന ഫോണായിരുന്നു മോട്ടോ Z പ്ലേ. വൺപ്ലസ് 3 ഒരിക്കലും ഒരു മോശം ഫോണല്ല എന്നാൽ മോട്ടോ Z പ്ലേ വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയത് വൺപ്ലസ് 3യുടെ പ്രശസ്തി മൂലമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
In 2016, we have seen some powerful devices releasing from several smartphone brands. Here are the most underrated smartphones of 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot