മോട്ടോ E വീണ്ടും ഫ് ളിപ്കാര്‍ട്ടില്‍...

Posted By:

ചൂടപ്പം പോലെ വിറ്റഴിയുന്ന മോട്ടറോളയുടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ മോട്ടോ E വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ് ളിപ്കാര്‍ട്ടില്‍ എത്തി. ഫോണിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് വേരിയന്റുകള്‍ സൈറ്റില്‍ ലഭ്യമാണ്.

ഓര്‍ഡര്‍ ചെയ്താല്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഡെലിവറി നടത്തുമെന്നാണ് ഫ് ളിപ്കാര്‍ട് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത നഗരങ്ങളില്‍ 90 രൂപ അധികം നല്‍കിയാല്‍ അന്നുതന്നെ ഡെലിവറി നടത്തും.

മോട്ടോ E വീണ്ടും ഫ് ളിപ്കാര്‍ട്ടില്‍...

നേരത്തെ, ഫോണ്‍ വിപണിയിലെത്തിയ മെയ് 13-ന് വില്‍പന ആരംഭിച്ച് മണിക്കൂറുകള്‍ക്കകം മോട്ടോ E യുടെ സ്‌റ്റോക് തീര്‍ന്നിരുന്നു. അന്ന് സൗജന്യ ഇ ബുക്കുകളും കുറഞ്ഞ വിലയില്‍ മെമ്മറി കാര്‍ഡും ഫോണിനൊപ്പം നലകിയിരുന്നു.

പിന്നീട് മെയ് 23 -ന് വീണ്ടും സ്‌റ്റോക് എത്തിയെങ്കിലും ഒരു ദിവസത്തിനുള്ളില്‍ ഫോണ്‍ വിറ്റുതീര്‍ന്നു. അവസാനമായി മെയ് 30-നാണ് വീണ്ടും ഫോണ്‍ വില്‍പന തുടങ്ങിയത്. എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിക്ക് വില്‍പന ആരംഭിച്ച ഫോണ്‍ മൂന്നരയായപ്പോഴേക്കും ഔട് ഓഫ് സ്‌റ്റോക് ആയി.

4.3 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള മോട്ടോ E ക്ക് 6,999 രൂപയാണ് വില. 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി. ക്യാമറ എന്നിവയുള്ള ഫോണ്‍ 2 ജി, 3 ജി, വൈ-ഫൈ, യു.എസ്.ബി, ബ്ലുടൂത്ത് എന്നിവ സപ്പോര്‍ട് ചെയ്യും. 1980 mAh ബാറ്ററിയാണ് ഉള്ളത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot