മോട്ടറോള മോട്ടോ E; ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞത് ലക്ഷത്തോളം ഫോണുകള്‍

Posted By:

മോട്ടറോള പുറത്തിറക്കിയ മോട്ടോ E ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ 'സൂപ്പര്‍ഹിറ്റ്' ആയിരിക്കുകയാണ്. വിപണിയിലിറങ്ങി ഒറ്റ ദിവസംകൊണ്ട് വിറ്റഴിഞ്ഞത് 80,000 മുതല്‍ ഒരു ലക്ഷത്തോളം വരെ ഫോണുകളാണ്. നിലവില്‍ സ്‌റ്റോക് തീരുകയും ചെയ്തു. മോട്ടോ E ഔദ്യോഗികമായി വില്‍ക്കുന്ന ഫ് ളിപ്കാര്‍ട് ഇ കൊമേഴ്‌സ് സൈറ്റാണ് ഇക്കാര്യം അറിയിച്ചത്.

മോട്ടറോള മോട്ടോ E; ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞത് ലക്ഷത്തോളം ഫോണുകള്‍

മെയ് 13-ന് അര്‍ദ്ധരാത്രി മുതലാണ് ഫോണ്‍ വില്‍ക്കാന്‍ തുടങ്ങിയത്. 80,000 മുതല്‍ ലക്ഷം യൂണിറ്റുകള്‍ വരെയാണ് ഫ് ളിപ്കാര്‍ട് സ്‌റ്റോക് ചെയ്തിരുന്നത്. ഒറ്റദിവസംകൊണ്ട് ഇതുമുഴുവന്‍ വിറ്റുതീരുകയായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ ഡിമാന്റാണ് ഫോണിന് വരുന്നതെന്ന് ഫ് ളിപ്കാര്‍ട് അധികൃതര്‍ പറഞ്ഞു.

പുതിയ സ്‌റ്റോക് ലഭിക്കാനായി മോട്ടോറോള അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫ് ളിപ്കാര്‍ട് എക്‌സിക്യുട്ടീവ് പറഞ്ഞു. നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ബുക് ചെയ്യാവുന്നതാണ്. 7 മുതല്‍ 10 ദിവസത്തിനുള്ളില്‍ ഫോണ്‍ ലഭ്യമാവും.

ചൈനയില്‍ നിന്ന് കൂടുല്‍ സ്‌റ്റോക് എത്തിക്കാനാണ് മോട്ടറോള ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ വിലയും മികച്ച സാങ്കേതികതയുമാണ് ഫോണിന് ഇത്രയേറെ പ്രചാരം നല്‍കിയത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot